passenger ship : യുഎഇയിലെ പ്രവാസികള്‍ കപ്പല്‍ യാത്രയ്ക്ക് റെഡിയായിക്കോളൂ; സര്‍വീസിന് അനുമതി ലഭിച്ചു, കൂടുതല്‍ വിവരങ്ങള്‍ ഇപ്രകാരം - Pravasi Vartha UAE

passenger ship : യുഎഇയിലെ പ്രവാസികള്‍ കപ്പല്‍ യാത്രയ്ക്ക് റെഡിയായിക്കോളൂ; സര്‍വീസിന് അനുമതി ലഭിച്ചു, കൂടുതല്‍ വിവരങ്ങള്‍ ഇപ്രകാരം

പ്രവാസി യാത്രക്കാരുടെ ഏറെക്കാലത്തെ ആഗ്രഹം സഫലമാകുന്നു. കേരളവും ഗള്‍ഫ് നാടുകളും തമ്മില്‍ യാത്രക്കപ്പല്‍ സര്‍വിസ് തുടങ്ങുന്നതിന് കേന്ദ്രസര്‍ക്കാര്‍ അനുമതി. ബേപ്പൂര്‍-കൊച്ചി-ദുബായ് സെക്ടറിലാണ് കപ്പല്‍ സര്‍വിസിന് passenger ship അനുവാദം ലഭിച്ചത്. ഹൈബി ഈഡന്‍ എം.പിയുടെ ചോദ്യത്തിന് ലോക്‌സഭയില്‍ കേന്ദ്ര കപ്പല്‍ ഗതാഗത മന്ത്രി സര്‍ബാനന്ദ് സോനോവാള്‍ നല്‍കിയ മറുപടിയില്‍ യാത്രക്കപ്പല്‍ സര്‍വിസ് ആരംഭിക്കാന്‍ ടെന്‍ഡര്‍ നടപടിക്ക് തുടക്കമിട്ടതായി അറിയിച്ചു.
ടെന്‍ഡര്‍ പ്രസിദ്ധീകരിക്കാന്‍ കേരള മാരിടൈം ബോര്‍ഡിനെയും നോര്‍ക്ക റൂട്‌സിനെയും ചുമതലപ്പെടുത്തിക്കഴിഞ്ഞു. സര്‍വിസിന് കപ്പല്‍ വിട്ടുകൊടുക്കാന്‍ കഴിയുന്ന കമ്പനികള്‍, സര്‍വിസ് നടത്താന്‍ താല്‍പര്യമുള്ള കമ്പനികള്‍ എന്നിവര്‍ക്ക് ടെന്‍ഡറില്‍ പങ്കെടുക്കാം. കപ്പല്‍ സര്‍വീസ് ആരംഭിക്കുന്നതോടെ ഇത് പ്രവാസികള്‍ക്ക് ഏറെ ഗുണകരമാകും. ആഘോഷ വേളകളില്‍ നാട്ടിലെത്താന്‍ നാലിരട്ടിയില്‍ അധികം നിരക്കാണ് വിമാന കമ്പനികള്‍ പ്രവാസികളോട് ഈടാക്കുന്നത്. എന്നാല്‍ കപ്പലില്‍ ടിക്കറ്റിന്റെ മൂന്നിലൊരുഭാഗം ചെലവില്‍ യാത്ര ചെയ്യാം. വിമാനത്തില്‍ കൊണ്ടുവരുന്ന ലഗേജിന്റെ മൂന്നിരട്ടി കപ്പലില്‍ കൊണ്ടുവരാം എന്നതും പ്രത്യേകതയാണ്.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/JxRiqR7KGM35HvbbRMSFHo

Related Posts

Leave a Reply

Your email address will not be published. Required fields are marked *