uae holiday : യുഎഇ നിവാസികള്‍ക്ക് അടിച്ചു പൊളിക്കാന്‍ അടുത്ത നീണ്ട അവധി വരുന്നു; എപ്പോഴാണെന്ന് അറിയേണ്ടേ? - Pravasi Vartha UAE

uae holiday : യുഎഇ നിവാസികള്‍ക്ക് അടിച്ചു പൊളിക്കാന്‍ അടുത്ത നീണ്ട അവധി വരുന്നു; എപ്പോഴാണെന്ന് അറിയേണ്ടേ?

പൊതു അവധി ദിനങ്ങള്‍ ഇഷ്ടപ്പെടാത്തവര്‍ ആരുണ്ട് അല്ലേ? എന്നാലിതാ യുഎഇ നിവാസികള്‍ക്കായി അടുത്ത നീണ്ട അവധി വരുന്നു. 2024 ജനുവരിയില്‍ ആണ് അവധി ലഭിക്കുക. ജനുവരി 1 തിങ്കളാഴ്ച 2024 ലെ ആദ്യത്തെ യുഎഇ പൊതു അവധിയാണ്. പുതുവര്‍ഷത്തിലെ പൊതു അവധി ദിനമായ ജനുവരി 1 തിങ്കള്‍ മുതല്‍ വെള്ളി വരെ ജോലി ചെയ്യുന്നവര്‍ക്ക് നീണ്ട അവധിയായിരിക്കും uae holiday .
ഇതിനര്‍ത്ഥം ഡിസംബര്‍ 30 ശനിയാഴ്ചത്തെയും ഡിസംബര്‍ 31 ഞായറാഴ്ചത്തെയും വാരാന്ത്യങ്ങള്‍ ജനുവരി 1 തിങ്കളാഴ്ചത്തെ അവധിയോടൊപ്പം ചേര്‍ക്കുമ്പോള്‍ നിവാസികള്‍ക്ക് മൂന്നു ദിവസത്തെ വാരാന്ത്യ അവധി ലഭിക്കും. ജനുവരി 2 ചൊവ്വാഴ്ച ജോലിയിലേക്ക് മടങ്ങിയാല്‍ മതിയാകും. സ്വകാര്യ മേഖലയിലെ ജിവനക്കാര്‍ക്കും ഡിസംബര്‍ 2 ശനിയാഴ്ച മുതല്‍ ഡിസംബര്‍ 4 തിങ്കള്‍ വരെ അവധിയായിരുന്നു.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

അതേസമയം യുഎഇ കാബിനറ്റ് പൊതു, സ്വകാര്യ മേഖലകള്‍ക്ക് അടുത്ത വര്‍ഷത്തെ അവധികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 2024 ലെ അവധികള്‍ നേരെത്തെ അറിഞ്ഞാല്‍ നിങ്ങളുടെ പ്ലാന്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്യാന്‍ കഴിയും. അതിലൂടെ ഒഴിവു സമയം പരമാവധി പ്രയോജനപ്പെടുത്താം. അവധി ദിനങ്ങള്‍ ഇങ്ങനെയാണ്:
തിങ്കളാഴ്ച ജനുവരി 1: പുതുവത്സര ദിനം
റമദാന്‍ 29 മുതല്‍ ശവ്വാല്‍ 3 വരെ: ഈദുല്‍ ഫിത്തര്‍
ദു അല്‍ ഹിജ്ജ 9: അറഫാത്ത് ദിനം
ദുല്‍ ഹിജ്ജ 10 മുതല്‍ 12 വരെ: ഈദ് അല്‍ അദ്ഹ
മുഹറം 1: ഇസ്ലാമിക പുതുവര്‍ഷം
റബീഅല്‍-അവ്വല്‍ 12: മുഹമ്മദ് നബി (സ)യുടെ ജന്മദിനം
തിങ്കള്‍ ഡിസംബര്‍ 2: ദേശീയ ദിനം
ഡിസംബര്‍ 3 ചൊവ്വാഴ്ച: ദേശീയ ദിന അവധി.
ചില അവധി ദിവസങ്ങളുടെ തീയതികള്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും, ചിലതിന്റെ കൃത്യമായ തീയതികള്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്. കാരണം, യു.എ.ഇ.യിലെ പല പൊതു അവധികളും ചന്ദ്ര ദര്‍ശനങ്ങള്‍ക്കനുസരിച്ചാണ് തീരുമാനിക്കുന്നത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/JxRiqR7KGM35HvbbRMSFHo

Related Posts

Leave a Reply

Your email address will not be published. Required fields are marked *