uae expat : പ്രവാസികളുടെ മൃതദേഹങ്ങള്‍ ഉടനടി നാട്ടിലെത്തിക്കുന്നതിന് തിരിച്ചടിയായി പുതിയ നിയമം - Pravasi Vartha PRAVASI

uae expat : പ്രവാസികളുടെ മൃതദേഹങ്ങള്‍ ഉടനടി നാട്ടിലെത്തിക്കുന്നതിന് തിരിച്ചടിയായി പുതിയ നിയമം

പ്രവാസികളുടെ മൃതദേഹങ്ങള്‍ ഉടനടി നാട്ടിലെത്തിക്കുന്നതിന് തിരിച്ചടിയായി പുതിയ നിയമം. ഗള്‍ഫ് രാജ്യങ്ങളില്‍ മരണപ്പെടുന്നവരുടെ uae expat മൃതദേഹങ്ങള്‍ ഉടനടി നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം തടസമാകും. വിദേശത്തു മരിക്കുന്ന പ്രവാസികളുടെ മൃതദേഹങ്ങള്‍ നാട്ടിലേക്ക് അയ്ക്കുന്നതിന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പ്രൊവിഷനല്‍ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. സര്‍ട്ടിഫിക്കറ്റ് ലഭിച്ചാല്‍ മാത്രമേ കാര്‍ഗോയില്‍നിന്നു മൃതദേഹം നാട്ടിലേക്കു കയറ്റി അയ്ക്കാന്‍ സാധിക്കൂ.
ഏത് വിമാനത്താവളത്തിലേക്കാണോ മൃതദേഹം അയ്ക്കുന്നത്, ആ വിമാനത്താവളത്തില്‍ വേണം സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കാന്‍. അതായത്, തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലേക്കാണ് മൃതദേഹം എത്തിക്കേണ്ടതെങ്കില്‍ പ്രൊവിഷനല്‍ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിനായി തിരുവനന്തപുരം വിമാനത്താവളത്തില്‍ അപേക്ഷ നല്‍കണം. ഈ അപേക്ഷ അംഗീകരിച്ച് അതിനുള്ള അനുമതി ഗള്‍ഫിലെ വിമാനത്താവളത്തില്‍ ലഭ്യമായ ശേഷമേ മൃതദേഹം നാട്ടിലേക്ക് അയയ്ക്കൂ.
ഇതോടെ, മൃതദേഹം നാട്ടിലേക്ക് അയ്ക്കുന്നത് കൂടുതല്‍ ദുഷ്‌കരമായി മാറി. ഞായാറാഴ്ചയും മറ്റ് അവധി ദിനങ്ങളിലും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തില്‍നിന്നു പ്രൊവിഷനല്‍ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്ലാത്തതിനാല്‍ അവധി ദിനങ്ങളില്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാകില്ല. ഇതോടെ, ഗള്‍ഫില്‍ മരിച്ച പ്രിയപ്പെട്ടവരെ അവസാനമായി കാണാനായി നാട്ടിലുള്ളവരുടെ കാത്തിരിപ്പ് പലപ്പോഴും നീളും.
അപ്രതീക്ഷിതമായി കൊണ്ടു വന്ന ഈ നിയമത്തില്‍ ആവശ്യമായ മാറ്റം വരുത്തണമെന്ന് സാമൂഹിക പ്രവര്‍ത്തകനായ അഷ്‌റഫ് താമരശ്ശേരി ആവശ്യപ്പെട്ടു. പ്രശ്‌നപരിഹാരത്തിന് ഇടപെടണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അധികൃതരോട് ആവശ്യപ്പെട്ടപ്പോള്‍ മന്ത്രിയോടു സംസാരിക്കാന്‍ നിര്‍ദേശിച്ചെന്ന് അഷ്‌റഫ് താമരശ്ശേരി സമൂഹമാധ്യമ കുറിപ്പില്‍ വ്യക്തമാക്കി.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

അഷ്‌റഫ് താമരശ്ശേരിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
പ്രവാസികളുടെ മൃതദേഹങ്ങള്‍ക്ക് മേല്‍ കേന്ദ്ര സര്‍ക്കാരിന്റെ നിയമകുരുക്ക് വിണ്ടും………
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഗള്‍ഫ് രാജ്യങ്ങളില്‍ മരണമടയുന്ന പ്രവാസികളുടെ മൃതദേഹത്തിന് നാട്ടിലേക്ക് അയക്കുവാന്‍ കാലതാമസം വരുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ Provisional Clearance Certificate കൂടി കിട്ടിയാല്‍ മാത്രമെ ഇവിടെത്തെ Cargo യില്‍ നിന്നും Body release ചെയ്യുവാന്‍ കഴിയുളളു.അത് മാത്രമല്ല ഒരു പ്രവാസിയുടെ മൃതദേഹം കൊച്ചിയിലേക്കാണ് അയക്കേണ്ടതെങ്കില്‍ ഈ സര്‍ട്ടിഫിക്കറ്റ് through Cochi വഴി മാത്രമെ അപേക്ഷിക്കുവാന്‍ കഴിയുകയുളളു. അങ്ങനെ വരുമ്പോള്‍ മൃതദേഹം നാട്ടിലേക്ക് അയക്കുവാന്‍ ഒരുപാട് കാല താമസം എടുക്കും,അതു മാത്രമല്ല ഞായാറാഴ്ച കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രവര്‍ത്തിക്കാത്തതിനാല്‍ പ്രവാസികളുടെ ബന്ധു മിത്രാദികള്‍ക്ക് അവരുടെ പ്രിയപ്പെട്ടവരുടെ മയ്യത്ത് അവസാനമായി ഒരു നോക്ക് കാണുവാന്‍ കാത്തിരിക്കേണ്ടതിന്റെ ദൈര്‍ഘ്യം കൂടും.
മന്ത്രാലയത്തിലെ അധികാരികളോട് വിവരം അന്വേഷിച്ചപ്പോള്‍ മന്ത്രിയുമായി സംസാരിക്കുവാന്‍ ആവശ്യപ്പെടുകയാണ്.
മാറി വരുന്ന നിയമങ്ങള്‍ മൂലം ഗള്‍ഫ് രാജൃങ്ങളില്‍ മൃതദേഹങ്ങള്‍ കെട്ടി കിടക്കേണ്ട അവസ്ഥ സംജാതമാകുന്നു. ഇത് പ്രവാസികളുടെ മൃതദേഹത്തോട് കാണിക്കുന്ന അനാദാരവാണ്.
Provisional clearance certificate കൊണ്ട് സര്‍ക്കാരിന് എന്ത് നേട്ടമാണ് ലഭിക്കുക. മറിച്ച് മരിച്ച പ്രവാസിയുടെ ബന്ധുക്കള്‍ക്ക് അവരുടെ പ്രിയപ്പെട്ടവരെ അവസാനമായി ഒരു നോക്ക് കാണുവാന്‍ വേണ്ടി കാത്തിരിപ്പിന്റെ ദുരവസ്ഥ പറഞ്ഞറിയുക്കന്നതിനപ്പുറമാണ്.
അപ്രതീക്ഷതമായി കൊണ്ട് വന്ന ഈ നിയമം ഉടന്‍ തന്നെ ഇല്ലാതാക്കുവാന്‍ കേന്ദ്ര സര്‍ക്കാരിനോട് അപേക്ഷിക്കുന്നു.
അഷ്‌റഫ് താമരശ്ശേരി

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/JxRiqR7KGM35HvbbRMSFHo

Related Posts

Leave a Reply

Your email address will not be published. Required fields are marked *