kuwait visa : വിസ രംഗത്ത് സുപ്രധാന നീക്കവുമായി കുവൈറ്റ് - Pravasi Vartha visa

kuwait visa : വിസ രംഗത്ത് സുപ്രധാന നീക്കവുമായി കുവൈറ്റ്

വിസ രംഗത്ത് സുപ്രധാന നീക്കവുമായി കുവൈറ്റ്. കുവൈത്ത് ആഭ്യന്തര മന്ത്രാലയം 2024 ഓടെ കുടുംബ അല്ലെങ്കില്‍ ആശ്രിത വീസ (ആര്‍ട്ടിക്കിള്‍ 22) അവതരിപ്പിക്കുന്നത് പരിഗണിക്കുന്നു. പുതിയ വീസ സൗകര്യം kuwait visa ഡോക്ടര്‍മാര്‍, യൂണിവേഴ്‌സിറ്റി, പ്രഫസര്‍മാര്‍, കൗണ്‍സിലര്‍മാര്‍ എന്നിവര്‍ക്ക് മാത്രം നല്‍കുന്നതിനാണ് ആലോചനകള്‍ നടക്കുന്നത്.
വിവിധ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് യോഗ്യതയ്ക്കുള്ള മാനദണ്ഡം നിര്‍ണ്ണയിക്കുന്നത്. ഇതുസംബന്ധിച്ച വിശദാംശങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല. കുവൈത്തിലേക്ക് കുടുംബത്തെ കൊണ്ടുവരാന്‍ അനുവാദം ലഭിക്കുന്ന പ്രവാസി വിഭാഗങ്ങള്‍ക്കായി വ്യവസ്ഥകളും മാനദണ്ഡങ്ങളും നിശ്ചയിക്കാന്‍ ഒരു കമ്മിറ്റി മന്ത്രാലയം രൂപീകരിക്കുമെന്നാണ് സൂചന. പ്രഥമ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാല്‍ അല്‍ ഖാലിദിന്റെ നേതൃത്വത്തിലും മേല്‍നോട്ടത്തിലുമായിരിക്കും കമ്മിറ്റിയുടെ പ്രവര്‍ത്തനം.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

ഗള്‍ഫ് കോ-ഓപ്പറേഷന്‍ കൗണ്‍സില്‍ (ജിസിസി) രാജ്യങ്ങളിലെ ഏകീകൃത ഗള്‍ഫ് വീസ സംവിധാനത്തില്‍ വീസയുടെ കാലാവധി കഴിഞ്ഞതിന് ശേഷം രാജ്യം വിടുന്നതില്‍ പരാജയപ്പെടുന്ന ഏതൊരു സന്ദര്‍ശകനും പ്രതിദിനം 100 KD (ദിര്‍ഹം1,192) പിഴ ചുമത്താനും ആലോചനയുണ്ട്. ആരോഗ്യ മന്ത്രാലയത്തിലെ മെഡിക്കല്‍ സ്റ്റാഫുകള്‍ക്ക് പ്രത്യേക വ്യവസ്ഥകളില്‍ ഫാമിലി വീസ ലഭിക്കാന്‍ അനുവദിക്കുന്ന നയം ഓഗസ്റ്റില്‍ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയിരിക്കുന്നു. പ്രവാസി മെഡിക്കല്‍ സ്റ്റാഫിന്റെ അടുത്ത കുടുംബാംഗങ്ങളെ കുവൈത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കണമെന്ന ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അല്‍ അവാദിയുടെ അഭ്യര്‍ത്ഥന ഷെയ്ഖ് തലാല്‍ അംഗീകരിച്ചിരുന്നു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/JxRiqR7KGM35HvbbRMSFHo

Related Posts

Leave a Reply

Your email address will not be published. Required fields are marked *