weather station : യുഎഇയില്‍ ശക്തമായ മൂടല്‍മഞ്ഞ്; അടുത്ത ആഴ്ച വരെ തുടരും, വാഹന യാത്രികര്‍ക്കുള്ള നിര്‍ദ്ദേശങ്ങളിതാ - Pravasi Vartha WEATHER

weather station : യുഎഇയില്‍ ശക്തമായ മൂടല്‍മഞ്ഞ്; അടുത്ത ആഴ്ച വരെ തുടരും, വാഹന യാത്രികര്‍ക്കുള്ള നിര്‍ദ്ദേശങ്ങളിതാ

യുഎഇയില്‍ ശക്തമായ മൂടല്‍മഞ്ഞ് തുടരുന്നു. ഇന്നലെ പുലര്‍ച്ചെ അനുഭവപ്പെട്ട കനത്ത മൂടല്‍മഞ്ഞ് അടുത്ത ആഴ്ച വരെ തുടരുമെന്നും വാഹനമോടിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം weather station അറിയിച്ചു. മഴയ്ക്കും സാധ്യതയുണ്ട്. ബുധനാഴ്ച വരെ മൂടല്‍ മഞ്ഞുണ്ടാകും. രാജ്യത്തിന്റെ വടക്കുഭാഗങ്ങളിലും തീരപ്രദേശങ്ങളിലും മഴയ്ക്കും സാധ്യതയുണ്ട്. ഡിസംബര്‍ മുതല്‍ മാര്‍ച്ച് വരെ താപനില കുറയും.
ബുധനാഴ്ച വരെ പകല്‍ 26 ഡിഗ്രിയും രാത്രി 16 ഡിഗ്രി സെല്‍ഷ്യസുമാണ് ശരാശരി താപനില. ദുബായില്‍ ഇന്നു പകല്‍ കൂടിയ താപനില 27 ഡിഗ്രി. വ്യാഴാഴ്ച അത് 25 ഡിഗ്രിയായി കുറയും. ദുബായില്‍ രാത്രി താപനില 17 ഡിഗ്രിയാകും. ഇന്നലെ പുലര്‍ച്ചെ കനത്ത മൂടല്‍മഞ്ഞ് ഗതാഗതത്തെ സാരമായി ബാധിച്ചു. ദൂരക്കാഴ്ച കുറഞ്ഞതിനാല്‍ സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി വാഹനയാത്ര ഏതാനും മണിക്കൂര്‍ തടഞ്ഞു. അന്തരീക്ഷം തെളിഞ്ഞ ശേഷമാണ് യാത്രാനുമതി നല്‍കിയത്. ഇതുമൂലം പാല്‍, പത്രം, അവശ്യസാധനങ്ങള്‍ എന്നിവ വൈകിയാണ് പലയിടങ്ങളിലും എത്തിയത്.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

മഞ്ഞുവീഴ്ചയുള്ളപ്പോള്‍ വേഗം കുറച്ചും മുന്നിലുള്ള വാഹനങ്ങളുമായി മതിയായ അകലം പാലിച്ചും വാഹനം ഓടിക്കണം. ലോ ബീം ലൈറ്റ് മാത്രമേ ഉപയോഗിക്കാവൂ. ഈ സമയങ്ങളില്‍ ഓവര്‍ടേക്കിങോ ലെയ്ന്‍ മാറ്റമോ പാടില്ല. ദൂരക്കാഴ്ച കുറഞ്ഞാല്‍ വാഹനം റോഡില്‍നിന്നും സുരക്ഷിത അകലത്തില്‍ മാറ്റിനിര്‍ത്തിയ ശേഷം ഹസാഡ് ലൈറ്റ് ഇടാം.
മഞ്ഞുള്ള സമയത്ത് ലോ ബീം ലൈറ്റിടാതെ (ഫോഗ് ലൈറ്റ്) വാഹനം ഓടിക്കുന്നവര്‍ക്ക് 500 ദിര്‍ഹം പിഴയും 4 ബ്ലാക്ക് പോയിന്റുമാണ് ശിക്ഷ. ഈ സമയം ട്രക്ക് ഉള്‍പ്പെടെ ഭാരവാഹനങ്ങള്‍ റോഡിലിറങ്ങാന്‍ പാടില്ല. നിയമം പാലിക്കാത്ത ട്രക്ക്, തൊഴിലാളി ബസ് ഡ്രൈവര്‍മാര്‍ക്ക് 1000 ദിര്‍ഹം പിഴയും 4 ബ്ലാക്ക് പോയിന്റുമാണ് ശിക്ഷ.
മൂടല്‍ മഞ്ഞ്, പൊടിക്കാറ്റ്, മഴ തുടങ്ങി പെട്ടെന്നുണ്ടാകുന്ന കാലാവസ്ഥാ മാറ്റത്തില്‍ കാഴ്ചപരിധി കുറയുമെന്നും വേഗം കുറച്ച് മുന്‍കരുതല്‍ സ്വീകരിക്കണമെന്ന സന്ദേശം ഡിസ്‌പ്ലേ ബോര്‍ഡിലും യാത്രക്കാരുടെ മൊബൈലിലും എത്തും. അസ്ഥിര കാലാവസ്ഥകളില്‍ (മഴ, മഞ്ഞ്, പൊടി) അബുദാബി എമിറേറ്റില്‍ വേഗപരിധി 80 കി.മീ ആയി കുറയും. ഇതു മനസ്സിലാക്കി വേഗം കുറച്ചും അകലം പാലിച്ചും വാഹനമോടിക്കണം. സമൂഹമാധ്യമങ്ങള്‍, റേഡിയോ എന്നിവയിലൂടെയും നല്‍കുന്ന മുന്നറിയിപ്പ് പാലിക്കണം.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/JxRiqR7KGM35HvbbRMSFHo

Related Posts

Leave a Reply

Your email address will not be published. Required fields are marked *