google search list : പലസ്തീന്‍ മുതല്‍ ക്രിക്കറ്റ് ലോകകപ്പ് വരെ: 2023-ല്‍ യുഎഇ നിവാസികള്‍ ഏറ്റവുമധികം ഗൂഗിളില്‍ തിരഞ്ഞ വാക്കുകള്‍ ഇവയൊക്കെ - Pravasi Vartha UAE

google search list : പലസ്തീന്‍ മുതല്‍ ക്രിക്കറ്റ് ലോകകപ്പ് വരെ: 2023-ല്‍ യുഎഇ നിവാസികള്‍ ഏറ്റവുമധികം ഗൂഗിളില്‍ തിരഞ്ഞ വാക്കുകള്‍ ഇവയൊക്കെ

എല്ലാ വര്‍ഷവും, വാര്‍ത്താ ഇവന്റുകള്‍ മുതല്‍ സിനിമകള്‍ വരെയുള്ള വിവിധ വിഭാഗങ്ങളില്‍ ഏറ്റവുമധികം തിരഞ്ഞ വാക്കുകള്‍ ഗൂഗിള്‍ google search list പുറത്തുവിടാറുണ്ട്. ആഗോള സെര്‍ച്ച് ലിസ്റ്റില്‍ ബാര്‍ബി, ഓപ്പന്‍ഹൈമര്‍, ജവാന്‍ എന്നീ സിനിമകളും അപകടത്തില്‍പ്പെട്ട മാര്‍വല്‍ നടന്‍ ജെറമി റെന്നറും ഉള്‍പ്പെടുന്നു. ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ വാര്‍ത്താ പദങ്ങളില്‍ ഗാസയിലെ യുദ്ധവും ജൂണില്‍ പൊട്ടിത്തെറിച്ച ടൈറ്റാനിക് അന്തര്‍വാഹിനിയും ഉണ്ട്.
2023-ല്‍ യുഎഇ നിവാസികള്‍ ഏറ്റവുമധികം തിരഞ്ഞ വാര്‍ത്താ പദങ്ങള്‍ ഇതാ
പലസ്തീന്‍-ഇസ്രായേല്‍ യുദ്ധം
ചന്ദ്രയാന്‍-3
തുര്‍ക്കി – സിറിയ ഭൂകമ്പം
കര്‍ണാടക തിരഞ്ഞെടുപ്പ്
ഗൗതം അദാനി ഗ്രൂപ്പ് പ്രതിസന്ധി
ടൈറ്റാനിക് അന്തര്‍വാഹിനി ആറാം സ്ഥാനത്തെത്തി, മൊറോക്കോയെ ബാധിച്ച ഭൂകമ്പം ആദ്യ 10-ല്‍ ഇടം നേടി
പ്രാദേശികവുമായ ഇവന്റുകളുടെ പട്ടികയില്‍ സൗദി പ്രോ ലീഗും ദുബായുടെ Gitex 2023 ഉം ഉള്‍പ്പെടുന്നു; COP28 യ്ക്ക് ആദ്യ 5 സ്ഥാനം നഷ്ടമായെങ്കിലും 10 സ്ഥാനങ്ങളില്‍ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.
സൗദി പ്രോ ലീഗ്
Gitex 2023
PSG vs റിയാദ് ഇലവന്‍
UFC 294
സീ വേള്‍ഡ് അബുദാബി
ഹോളിവുഡ് സിനിമയായ ഓപ്പണ്‍ഹൈമര്‍, ബോളിവുഡ് ഹിറ്റ് ജവാന്‍ എന്നിവ ഈ വര്‍ഷം സിനിമകളുടെ പട്ടികയില്‍ ആദ്യസ്ഥാനത്തെത്തി. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബാര്‍ബി ആദ്യ 5 പട്ടികയില്‍ ഇടം നേടാതെ 6-ാം സ്ഥാനം നേടി.
ഓപ്പണ്‍ഹൈമര്‍
ജവാന്‍
ജയിലര്‍
പത്താന്‍
ലിയോ

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

ടിവി സീരീസിലേക്ക് വരുമ്പോള്‍, 2023-ല്‍ പുനര്‍നിര്‍മ്മിച്ച രണ്ട് ബാല്യകാല ക്ലാസിക്കുകള്‍ (‘വെഡ്‌നെസ്‌ഡേ’, ‘വണ്‍ പീസ്’), സൗദി കോമഡി ‘ഷബാബ് അല്‍ ബോംബ്’ ഫീച്ചറിനൊപ്പം മികച്ച 5 പട്ടികയില്‍ ഉള്‍പ്പെട്ടു
വെഡ്‌നെസ്‌ഡേ
ഷബാബ് അല്‍ ബോംബ് 11
ദി ലാസ്റ്റ് ഓഫ് അസ്
വണ്‍ പീസ്
കിംഗ് ദി ലാന്‍ഡ്
ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന മികച്ച അഞ്ച് കായിക ടൂര്‍ണമെന്റുകളും ക്രിക്കറ്റാണ്. നാല് ക്രിക്കറ്റ് ലോകകപ്പ് മത്സരങ്ങളും ഒരു ടി20 ലോകകപ്പ് മത്സരവും അതില്‍ ഉള്‍പ്പെട്ടു.
ക്രിക്കറ്റ് ലോകകപ്പ്: ഇന്ത്യ vs ശ്രീലങ്ക
ക്രിക്കറ്റ് ലോകകപ്പ്: ഇന്ത്യ vs ന്യൂസിലാന്‍ഡ്
ICC പുരുഷ T20 ലോകകപ്പ്: ഇന്ത്യ vs ഓസ്ട്രേലിയ
ക്രിക്കറ്റ് ലോകകപ്പ്: പാകിസ്ഥാന്‍ vs അഫ്ഗാനിസ്ഥാന്‍
ഐസിസി ക്രിക്കറ്റ് ലോകകപ്പ്: ന്യൂസിലന്‍ഡ് vs പാകിസ്ഥാന്‍
2023-ല്‍ ഏറ്റവും കൂടുതല്‍ ഗൂഗിള്‍ ചെയ്ത വ്യക്തിത്വങ്ങളുടെ ആദ്യ 5 പട്ടികയില്‍ മൂന്ന് ക്രിക്കറ്റ് താരങ്ങള്‍ ഉള്‍പ്പെടുന്നു. ന്യൂസിലന്‍ഡിന്റെ രവീന്ദ്ര, ഇന്ത്യയുടെ ഗില്‍, ഓസ്ട്രേലിയയുടെ മാക്സ്വെല്‍ എന്നിവരാണ്. (ആറ് മാസം ബഹിരാകാശത്ത് ചെലവഴിച്ച യുഎഇ ബഹിരാകാശ സഞ്ചാരി സുല്‍ത്താന്‍ അല്‍ നെയാദി പട്ടികയില്‍ ഏഴാം സ്ഥാനത്താണ്.)
രചിന്‍ രവീന്ദ്ര
ഗൗതം ശാന്തിലാല്‍ അദാനി
ശുഭ്മാന്‍ ഗില്‍
ഗ്ലെന്‍ മാക്‌സ്വെല്‍
കിയാര അദ്വാനി
AI ഈ വര്‍ഷത്തെ ചര്‍ച്ചാ വിഷയമായതിനാല്‍, ഏറ്റവും കൂടുതല്‍ തിരഞ്ഞ പ്ലാറ്റ്ഫോമുകളുടെ പട്ടികയില്‍ ‘ജനറേറ്റീവ് AI പ്ലാറ്റ്ഫോമ്‌സ്’ ഒന്നാമതാണ്. നിര്‍ബന്ധിത രജിസ്‌ട്രേഷനുള്ള സമയപരിധി ഈ വര്‍ഷം ഒക്ടോബറില്‍ അവസാനിച്ചതിനാല്‍ തൊഴില്‍ നഷ്ട ഇന്‍ഷുറന്‍സ് വെബ്സൈറ്റും ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞിട്ടുണ്ട്.
ജനറേറ്റീവ് AI പ്ലാറ്റ്ഫോമുകള്‍
ILOE (തൊഴില്‍ നഷ്ട ഇന്‍ഷുറന്‍സ്)
സ്‌കോര്‍ 808
വാട്‌സ്ആപ്പ് വെബ്
ടെമു

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/JxRiqR7KGM35HvbbRMSFHo

Related Posts

Leave a Reply

Your email address will not be published. Required fields are marked *