al sufouh beach : യുഎഇ: പ്രശസ്തമായ 'ഹിഡന്‍' ബീച്ച് താത്കാലികമായി അടച്ചു - Pravasi Vartha DUBAI

al sufouh beach : യുഎഇ: പ്രശസ്തമായ ‘ഹിഡന്‍’ ബീച്ച് താത്കാലികമായി അടച്ചു

ദുബായിലെ പ്രശസ്തമായ ബീച്ച് താല്‍ക്കാലികമായി അടച്ചു. അല്‍ സുഫൂഹ് ബീച്ചിന്റെ al sufouh beach പ്രവേശന കവാടത്തില്‍ താത്കാലികമായി അടച്ചിട്ടതായി അറിയിച്ച് ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്. ഈ ഡ്രൈവ്-ഇന്‍ ബീച്ച് രഹസ്യ ബീച്ച് , ബ്ലാക്ക് പാലസ് എന്നീ പേരുകളിലും അറിയപ്പെടുന്നു. വെള്ളിയാഴ്ച രാത്രി ബീച്ചില്‍ ബാരിക്കേഡുകള്‍ വച്ചതായി കണ്ടു. പ്രവേശന കവാടത്തില്‍ സുരക്ഷാ ഗാര്‍ഡ് ഉണ്ട്. ബീച്ച് അടച്ചെന്ന് സന്ദര്‍ശകരോട് വിശദീകരിക്കുന്ന തിരക്കിലാണ് ഗാര്‍ഡ്.
യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

അതിമനോഹരമായ സൂര്യാസ്തമയ കാഴ്ചകള്‍ക്ക് പേരുകേട്ട ഈ മണല്‍ നിറഞ്ഞ പ്രദേശം ബുര്‍ജ് അല്‍ അറബ് ഹോട്ടലിനും പാം ജുമൈറ ദ്വീപിനും ഇടയിലാണ്. മരങ്ങളുടെ പിന്നിലായതിനാല്‍ ബീച്ചിന്റെ പ്രവേശന കവാടം കാണാനാകില്ല. ദുബായിലെ മറ്റു ബീച്ചുകളെപ്പോലെ ഇവിടെ പ്രകാശമില്ല. ഈ ഘടകങ്ങളെല്ലാം കാരണമാണ് രഹസ്യ ബീച്ച് എന്നു പേരുവന്നത്. അല്‍ സുഫൂഹ് ബീച്ചില്‍ സാധാരണയായി വൈകുന്നേരങ്ങളില്‍ വാഹനങ്ങളുടെ നിര കാണാം. വാരാന്ത്യങ്ങളില്‍ തിരക്ക് അനുഭവപ്പെടുകയും ചെയ്യാറുണ്ട്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/JxRiqR7KGM35HvbbRMSFHo

Related Posts

Leave a Reply

Your email address will not be published. Required fields are marked *