student expat : യുഎഇയില്‍ അന്തരിച്ച 13കാരന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും - Pravasi Vartha PRAVASI

student expat : യുഎഇയില്‍ അന്തരിച്ച 13കാരന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

യുഎഇയില്‍ അന്തരിച്ച 13കാരന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. തൊടുപുഴ നഫീസ മന്‍സിലില്‍ ഫസല്‍ നബിയുടെയും ഷൈദയുടെയും മകനായ മുഹമ്മദ് ഫര്‍സാനാണ് (13) student expat മരിച്ചത്.
ബുധനാഴ്ച വൈകിട്ട് സ്‌കൂള്‍വിട്ട് വീട്ടിലെത്തിയ ഫര്‍സാന് ശക്തമായ തലവേദന അനുഭവപ്പെടുകയും താമസിയാതെ കിടക്കയില്‍ വീഴുകയും ചെയ്തു. ഉടനെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ച മരണം സംഭവിച്ചു. തലച്ചോറിന് സംഭവിച്ച ക്ഷതമാണ് മരണ കാരണമെന്നാണ് സൂചന.
ഞായറാഴ്ച രാവിലെ 10.50ഓടെ മൃതദേഹം നെടുമ്പാശ്ശേരിയിലെത്തും. തുടര്‍ന്ന് ഷാഹിദയുടെ തുറവുങ്കരയിലുള്ള വീട്ടില്‍ ഉച്ചക്ക് 12 വരെ പൊതുദര്‍ശനത്തിന് വക്കും. തുടര്‍ന്ന് തൊടുപുഴയിലേക്ക് കൊണ്ടു പോകുന്ന മൃതദേഹം വൈകിട്ട് 3.30ന് തൊടുപുഴ നൈനാര്‍പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കും. നൗറിന്‍ നഫീസയാണ് സഹോദരി.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/JxRiqR7KGM35HvbbRMSFHo

Related Posts

Leave a Reply

Your email address will not be published. Required fields are marked *