business man : വമ്പിച്ച തട്ടിപ്പ്; ദുബായിലെ ബാങ്കുകളില്‍ നിന്ന് 300 കോടി തട്ടി മലയാളി വ്യവസായി; ഇഡി റെയ്ഡ് - Pravasi Vartha PRAVASI

business man : വമ്പിച്ച തട്ടിപ്പ്; ദുബായിലെ ബാങ്കുകളില്‍ നിന്ന് 300 കോടി തട്ടി മലയാളി വ്യവസായി; ഇഡി റെയ്ഡ്

മലയാളി വ്യവസായിയുടെ സ്ഥാപനങ്ങളില്‍ ഇഡി റെയ്ഡ്. വിദേശത്തെ വിവിധ ബാങ്കുകളില്‍ നിന്നു 300 കോടി രൂപയോളം തട്ടിയെടുത്തുവെന്ന പരാതിയില്‍ ഇഡി കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്ത പ്രവാസി വ്യവസായി തൃക്കരിപ്പൂര്‍ ഉടുമ്പുന്തലയില്‍ താമസിക്കുന്ന സി. ജി. അബ്ദുല്‍ റഹീമിനെതിരെ business man വിശദമായ അന്വേഷണത്തിന് ഒരുങ്ങി ഇഡി. മുപ്പതോളം സ്ഥാപനങ്ങളില്‍ ഇഡിയും എന്‍ഐഎയും പരിശോധന നടത്തി. കൂടുതല്‍ പരിശോധന തുടരുമെന്നാണു വിവരം.
കഴിഞ്ഞദിവസം ഉടുമ്പുന്തലയിലെ വീട്ടില്‍ പുലര്‍ച്ചെ മുതല്‍ രാത്രി വൈകുവോളം ഇഡി പരിശോധിച്ചു. എന്തൊക്കെ രേഖകള്‍ കിട്ടിയെന്നതില്‍ വ്യക്തതയില്ല. അബ്ദുല്‍ റഹീമുമായി ബന്ധമുള്ള ചില കേന്ദ്രങ്ങളും വ്യക്തികളും ഇഡി നിരീക്ഷിക്കുന്നുണ്ട്. പണം ഏതൊക്കെ വഴികളിലൂടെ കടന്നുപോയെന്നും എവിടെയൊക്കെ നിക്ഷേപമുണ്ടൈന്നുമാണു പരിശോധിക്കുന്നത്.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

ദുബായിലെ വിവിധ ബാങ്കുകളില്‍ നിന്നു 2017-18 വര്‍ഷത്തില്‍ കോടികള്‍ തട്ടിയെടുത്തുവെന്ന പരാതിയിലാണ് അന്വേഷണം. ബാങ്കുകള്‍ ഇന്ത്യന്‍ എംബസി വഴി പരാതി നല്‍കിയിരുന്നു. തട്ടിയെടുത്ത പണം റിയല്‍ എസ്റ്റേറ്റിലും സിനിമാ മേഖലയിലും നിക്ഷേപിച്ചതായി ഇഡി സംശയിക്കുന്നുണ്ട്. ഇന്നലെ നടത്തിയ അന്വേഷണം ഇതിന്റെ ചുവടുപിടിച്ചാണ്. ഒരു മലയാള സിനിമയില്‍ 60 ശതമാനം മുടക്കു മുതല്‍ അബ്ദുല്‍ റഹീമിന്റേതാണെന്നു ഇഡിയുടെ അന്വേഷണത്തില്‍ വെളിവായിട്ടുണ്ട്. കൊച്ചിയിലും കോഴിക്കോടുമായാണ് വ്യാപാര ബന്ധങ്ങളെക്കുറിച്ച് ഇഡി കൂടുതലും അന്വേഷിച്ചത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/JxRiqR7KGM35HvbbRMSFHo

Related Posts

Leave a Reply

Your email address will not be published. Required fields are marked *