dubai shopping festival 2023 : മനം നിറയ്ക്കുന്ന കാഴ്ചകളും കണ്ണഞ്ചിപ്പിക്കുന്ന കലാപരിപാടികളുമായി ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന് ഗംഭീര തുടക്കം - Pravasi Vartha DUBAI

dubai shopping festival 2023 : മനം നിറയ്ക്കുന്ന കാഴ്ചകളും കണ്ണഞ്ചിപ്പിക്കുന്ന കലാപരിപാടികളുമായി ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന് ഗംഭീര തുടക്കം

മനം നിറയ്ക്കുന്ന കാഴ്ചകളും കണ്ണഞ്ചിപ്പിക്കുന്ന കലാപരിപാടികളുമായി ദുബായ് ഷോപ്പിങ് ഫെസ്റ്റിവല്‍ 29ാം പതിപ്പിന് dubai shopping festival 2023 ഗംഭീര തുടക്കം. ദ ബീച്ച്, ജെ.ബി.ആര്‍., ബ്ലൂ വാട്ടേഴ്സ് എന്നിവിടങ്ങളിലായി ഡോണ്‍ പ്രദര്‍ശനങ്ങളുമായാണ് 38 ദിവസം നീണ്ടുനില്‍ക്കുന്ന ഷോപ്പിങ് മാമാങ്കത്തിന് തിരിതെളിഞ്ഞത്.
വിനോദവും ഷോപ്പിങ്ങും സമന്വയിക്കുന്ന ദുബായിലെ പ്രധാന വാര്‍ഷികാഘോഷമാണ് ഡി.എസ്.എഫ്. ഡ്രോണ്‍ പ്രദര്‍ശനങ്ങള്‍, ലൈറ്റ് ആര്‍ട്ട് ഇന്‍സ്റ്റലേഷനുകള്‍, കരിമരുന്ന് പ്രയോഗം എന്നിങ്ങനെ വൈവിധ്യമാര്‍ന്ന ആഘോഷ പരിപാടികളാണ് ജനുവരി 14 വരെ എമിറേറ്റില്‍ അരങ്ങേറുക. താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും ശൈത്യകാലം ആഘോഷമാക്കാന്‍ അവിസ്മരണീയമായ അനുഭവങ്ങളാണ് ഓരോ ഡി.എസ്.എഫും സമ്മാനിക്കുന്നത്. അവിശ്വസനീയമായ ഷോപ്പിങ് കിഴിവുകള്‍, തത്സമയ വിനോദ പരിപാടികള്‍, സ്വര്‍ണവും പണവും വാഹനങ്ങളും വീടുകളും ഉള്‍പ്പെടുന്ന സമ്മാനപ്പെരുമഴയും ഷോപ്പിങ് ഉത്സവത്തിലുണ്ട്.
വേറിട്ട ഷോപ്പിങ് അനുഭവങ്ങള്‍ക്കായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ആളുകള്‍ ദുബായിലെത്തുന്നുണ്ട്. ആഗോളതലത്തിലെ സന്ദര്‍ശകരെ ആകര്‍ഷിക്കുക, താമസക്കാരുടെ ജീവിതനിലവാരം വര്‍ധിപ്പിക്കുക, പ്രാദേശിക വ്യവസായമേഖലയെ പിന്തുണയ്ക്കുക എന്നിവയാണ് ഡി.എസ്.എഫിന്റെ പ്രധാനലക്ഷ്യങ്ങള്‍. നഗരത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്കും സാംസ്‌കാരികമേഖലയ്ക്കും മികച്ച സംഭാവനകളാണ് ഡി.എസ്.എഫ്. നല്‍കുന്നത്.
കായിക ടൂര്‍ണമെന്റുകള്‍, സംഗീത പരിപാടികള്‍, തത്സമയ വിനോദ പരിപാടികള്‍ എന്നിവയെല്ലാം ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ‘സോള്‍ ഡി.എക്‌സ്.ബി’. ഞായറാഴ്ച അവസാനിക്കും. ശൈത്യകാലമായതോടെ നഗരത്തില്‍ വിന്റര്‍ മാര്‍ക്കറ്റുകളും സജീവമായി. എക്‌സ്‌പോ സിറ്റിയിലെ വിന്റര്‍ സിറ്റി, മദീനത്ത് ജുമൈര ഫെസ്റ്റീവ് മാര്‍ക്കറ്റ്, ഹബ്ത്തൂര്‍ പാലസിലെ വിന്റര്‍ മാര്‍ക്കറ്റ് എന്നിവിടങ്ങളിലെല്ലാം ജനത്തിരക്കേറിയിട്ടുണ്ട്. കുട്ടികള്‍ക്കായി കളിസ്ഥലങ്ങള്‍, ഗെയിമുകള്‍, മത്സരങ്ങള്‍, ശില്പശാലകള്‍ തുടങ്ങിയവയുമുണ്ട്. വൈവിധ്യമാര്‍ന്ന ഭക്ഷണശാലകളും ശ്രദ്ധനേടുന്നു. ക്രിസ്മസ് അടുത്തതോടെ സാന്താക്ലോസുമാരുമുണ്ട്.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

ലോകപ്രശസ്ത സംഗീതജ്ഞര്‍ പങ്കെടുക്കുന്ന സംഗീതവിരുന്ന് കൊക്കക്കോള അറീനയില്‍ ഞായറാഴ്ച അരങ്ങേറും. ഉദിത് നാരായണും അല്‍ക്ക യാഗ്‌നിക്കും പരിപാടിയുടെ ഭാഗമാകും. കുട്ടികളുടെ പ്രിയപ്പെട്ട അമേരിക്കന്‍ യൂട്യൂബറായ ബ്ലിപ്പി ചൊവ്വ, ബുധന്‍ദിവസങ്ങളില്‍ പ്രത്യേക പരിപാടികള്‍ അവതരിപ്പിക്കും. ആകര്‍ഷകമായ ഒട്ടേറെ സ്റ്റേജ് പരിപാടികളാണ് ഡി.എസ്.എഫിനോടനുബന്ധിച്ച് ദുബായ് ഫെസ്റ്റിവല്‍സിറ്റിയില്‍ ഇത്തവണയും ആസൂത്രണം ചെയ്തിട്ടുള്ളത്. സിറ്റി വാക്കിലെ ദുബായ് പോലീസ് കാര്‍ണിവല്‍, വൈവിധ്യമാര്‍ന്ന ഭക്ഷ്യവിഭവങ്ങളുമായി കാന്റീന്‍ എക്‌സ് എന്നിങ്ങനെ ഒട്ടേറെ പുതിയ ആകര്‍ഷണങ്ങളും ഈപതിപ്പില്‍ ഇടംപിടിച്ചിട്ടുണ്ട്. ഡി.എസ്.എഫിന്റെ പ്രധാനപരിപാടികള്‍ ജനുവരി അഞ്ചുമുതല്‍ 14 വരെ ദുബായ് ഡിസൈന്‍ ഡിസ്ട്രിക്ടില്‍ നടക്കും.
ദുബായ് ലൈറ്റ്സിന്റെ നേതൃത്വത്തില്‍ തെരുവുകളും പ്രധാന റോഡുകളും വര്‍ണവെളിച്ചങ്ങള്‍ കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. അന്താരാഷ്ട്ര കലാകാരന്മാര്‍, ഡിസൈനര്‍മാര്‍, വാസ്തുശില്പികള്‍ എന്നിവരുമായി സഹകരിച്ചുകൊണ്ട് എമിറേറ്റിന്റെ വിവിധ പ്രദേശങ്ങളില്‍ വിസ്മയിപ്പിക്കുന്ന കലാ പ്രദര്‍ശനങ്ങളുണ്ടാകുമെന്ന് സംഘാടകരായ ദുബായ് ഫെസ്റ്റിവല്‍സ് ആന്‍ഡ് റീട്ടെയില്‍ എസ്റ്റാബ്ലിഷ്‌മെന്റ് (ഡി.എഫ്.ആര്‍.ഇ.) അധികൃതര്‍ പറഞ്ഞു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/JxRiqR7KGM35HvbbRMSFHo

Related Posts

Leave a Reply

Your email address will not be published. Required fields are marked *