expat : ഒരു ദിവസത്തെ വിസയില്‍ യുഎഇയില്‍ നിന്ന് ഒമാനിലെത്തി; നീന്താന്‍ ഇറങ്ങിയ പ്രവാസി മലയാളി യുവാവിന് ദാരുണാന്ത്യം - Pravasi Vartha PRAVASI

expat : ഒരു ദിവസത്തെ വിസയില്‍ യുഎഇയില്‍ നിന്ന് ഒമാനിലെത്തി; നീന്താന്‍ ഇറങ്ങിയ പ്രവാസി മലയാളി യുവാവിന് ദാരുണാന്ത്യം

ഒമാനിലെ ദ്വീപില്‍ നീന്താന്‍ ഇറങ്ങിയ പ്രവാസി മലയാളി യുവാവിന് ദാരുണാന്ത്യം. കൊല്ലം കടപ്പാക്കട ഉളിയക്കോവില്‍ കോതേത്ത് കുളങ്ങര കിഴക്കതില്‍ ശശിധരന്റെയും ശോഭയുടെയും മകന്‍ ജിതിനാണു (38) expat മരിച്ചത്. കഴിഞ്ഞ 2ന് ഒമാനിലെ മൊസാണ്ട ദ്വീപിനു സമീപമാണ് അപകടം.
ദുബായിലെ ഇലക്ട്രോണിക്‌സ് സ്ഥാപനത്തിലെ ജീവനക്കാരനായ ജിതിനും സുഹൃത്തുക്കളും ഒരു ദിവസത്തെ വീസയിലാണ് ഒമാനില്‍ എത്തിയത്. മൊസാണ്ട ദ്വീപില്‍ ബോട്ടിങ് നടത്തിയശേഷം ദ്വീപിനു സമീപം നീന്തുന്നതിനിടെ ജിതിന്‍ മുങ്ങിത്താഴുകയായിരുന്നു. 4 മാസം മുന്‍പാണു ജിതിന്‍ ദുബായില്‍ ജോലിക്ക് എത്തിയത്. മൃതദേഹം ഇന്നു നാട്ടിലെത്തിക്കും. വൈകിട്ടു 3നു പോളയത്തോട് വിശ്രാന്തിയില്‍ സംസ്‌കരിക്കും. രേഷ്മയാണ് ഭാര്യ, മകള്‍ ഋതു.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/JxRiqR7KGM35HvbbRMSFHo

Related Posts

Leave a Reply

Your email address will not be published. Required fields are marked *