mall in abu dhabi city : അബുദാബിയില്‍ പുതിയ ഭീമന്‍ മാള്‍ വരുന്നു - Pravasi Vartha UAE

mall in abu dhabi city : അബുദാബിയില്‍ പുതിയ ഭീമന്‍ മാള്‍ വരുന്നു

അബുദാബിയില്‍ പുതിയ ഭീമന്‍ മാള്‍ mall in abu dhabi city വരുന്നു. അല്‍ ഫലാഹ് മാള്‍ വികസിപ്പിക്കുന്നതിനായി അബുദാബി എയര്‍പോര്‍ട്ട് ഫ്രീ സോണും (ADAFZ) അബുദാബി ആസ്ഥാനമായുള്ള ഗ്രാന്‍ഡ് മൂവും തമ്മില്‍ കരാര്‍ പ്രഖ്യാപിച്ചു. ദുബായില്‍ അടുത്തിടെ നടന്ന BIG5 നിര്‍മ്മാണ പരിപാടിയിലാണ് പ്രോജക്റ്റ് സ്ഥിരീകരിച്ചത്. 35,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള ഒരു പുതിയ മാള്‍ പണിപ്പുരയിലാണ്.
മാള്‍ പുതിയ അല്‍ ഫലാഹ് ജില്ലയിലായിരിക്കും നിര്‍മ്മിക്കുക. ഇതിലൂടെ താമസക്കാര്‍ക്കും സമീപ പ്രദേശങ്ങള്‍ക്കും കൂടുതല്‍ പ്രയോജനം ലഭിക്കും. ഷോപ്പിംഗ്, വിനോദം, ഹെല്‍ത്ത് തുടങ്ങിയവയുടെ വേറിട്ട രീതികള്‍ ഇവിടെ നിന്ന് ആസ്വദിക്കാം.
മെഡിക്കല്‍ സെന്റര്‍, സ്പോര്‍ട്സ് ക്ലബ്, ഡൈന്‍ ഇന്‍ ആന്‍ഡ് ഡ്രൈവ് ത്രൂ ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റുകള്‍, സ്റ്റോറുകള്‍, റീട്ടെയില്‍ ഔട്ട്ലെറ്റുകള്‍, ഹൈപ്പര്‍മാര്‍ക്കറ്റ് എന്നിവ മാളിന്റെ മാസ്റ്റര്‍ പ്ലാനില്‍ ഉള്‍പ്പെടുന്നുണ്ട്. ഗ്രാന്‍ഡ് മൂവ് ഗ്രൂപ്പിന് ജിസിസിയില്‍ നിരവധി ലക്ഷ്വറി ഫാഷന്‍, ലൈഫ്‌സ്‌റ്റൈല്‍ ബ്രാന്‍ഡുകള്‍ ഉണ്ട്.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

”ഒരു എമിറാത്തി ഡെവലപ്പര്‍ എന്ന നിലയില്‍, ഉയര്‍ന്ന നിലവാരമുള്ള റീട്ടെയില്‍, എഫ് ആന്‍ഡ് ബി ലക്ഷ്യസ്ഥാനങ്ങള്‍ എത്തിക്കുന്നതിന് ADAFZ പോലുള്ള മറ്റ് ഉന്നത സ്ഥാപനങ്ങളുമായി പ്രവര്‍ത്തിക്കുന്നതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു.” കരാറിനെക്കുറിച്ച് ഗ്രാന്‍ഡ് മൂവിന്റെ മാനേജിംഗ് ഡയറക്ടര്‍ ഈസ മുഹമ്മദ് അല്‍ ഖമേരി പറഞ്ഞു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/JxRiqR7KGM35HvbbRMSFHo

Related Posts

Leave a Reply

Your email address will not be published. Required fields are marked *