hindu temple dubai : യുഎഇയിലെ 75 വര്‍ഷം പഴക്കമുള്ള ഹിന്ദു ക്ഷേത്രം പുതിയ സ്ഥലത്തേക്ക് മാറ്റുന്നു - Pravasi Vartha UAE

hindu temple dubai : യുഎഇയിലെ 75 വര്‍ഷം പഴക്കമുള്ള ഹിന്ദു ക്ഷേത്രം പുതിയ സ്ഥലത്തേക്ക് മാറ്റുന്നു

യുഎഇയിലെ 75 വര്‍ഷം പഴക്കമുള്ള ഹിന്ദു ക്ഷേത്രം പുതിയ സ്ഥലത്തേക്ക് മാറ്റുന്നു. ബര്‍ ദുബായിലെ 75 വര്‍ഷം പഴക്കമുള്ള ഹിന്ദു ക്ഷേത്രം hindu temple dubai 2024 ജനുവരി 3 മുതല്‍ ജബല്‍ അലിയിലെ പുതിയ സ്ഥലത്തേക്ക് മാറ്റും. ബര്‍ ദുബായിലെ ശിവക്ഷേത്രത്തിന്റെ എല്ലാ പ്രവേശന കവാടങ്ങളിലും ഇതുസംബന്ധിച്ച അറിയിപ്പുകള്‍ പതിച്ചിട്ടുണ്ട്. 2024 ജനുവരി 3 ബുധനാഴ്ച മുതല്‍ ഈ ക്ഷേത്രം ജബല്‍ അലിയിലെ പുതിയ ഹിന്ദു ക്ഷേത്രത്തിലേക്ക് മാറ്റുമെന്ന് അറിയിപ്പില്‍ പറഞ്ഞു.
ഈ സ്ഥലം വളരെ തിരക്കേറിയതാണെന്നും ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നത് ചിലപ്പോള്‍ വെല്ലുവിളിയാകുന്നുവെന്നും ജബല്‍ അലിയില്‍ പുതിയ ക്ഷേത്രം പണിയാന്‍ ക്ഷേത്ര മാനേജ്മെന്റിന് സര്‍ക്കാരില്‍ നിന്ന് അനുമതി ലഭിക്കുന്നതിന് മുമ്പ് വാസു ഷ്രോഫ് പറഞ്ഞിരുന്നു. മുസ്ലിം പള്ളിയോട് ചേര്‍ന്നാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇവിടേയ്ക്കുള്ള വഴിയില്‍ പൂജയ്ക്കാവശ്യമായ എണ്ണ, തിരി തുടങ്ങിയവ വില്‍ക്കുന്ന ഒട്ടേറെ കടകളുണ്ട്. ഇവരുടെ ഭാവി ഇനി എന്താകുമെന്ന് ആളുകള്‍ ഉറ്റുനോക്കുന്നു.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

ബര്‍ ദുബായിലെ സിന്ധിഗുരു ദര്‍ബാര്‍ കോംപ്ലക്‌സിലെ ശിവക്ഷേത്രം 1958-ല്‍ പണികഴിപ്പിച്ചതാണ്, അതിനുശേഷം യുഎഇയില്‍ താമസിക്കുന്ന ഹിന്ദുക്കളുടെ ആരാധനാലയമാണിത്. നിത്യവും ഇവിടെയെത്തി ആരാധന നടത്തുന്ന മലയാളികളടക്കം ഒട്ടേറെ പേര്‍ ദുബായിലുണ്ട്. വാരാന്ത്യങ്ങളില്‍ 5,000 ത്തോളം പേര്‍ ക്ഷേത്രം സന്ദര്‍ശിക്കുന്നു, ഉത്സവ വേളകളില്‍ എണ്ണം 100,000 ആയി ഉയരും. അധികൃതരുടെ ഭാഗത്ത് നിന്ന് വിവരങ്ങള്‍ ലഭിച്ചാലുടന്‍ കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കുമെന്ന് ക്ഷേത്രം മാനേജിങ് കമ്മിറ്റി തലവന്‍ വാസു ഷ്‌റോഫ് പറഞ്ഞു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/JxRiqR7KGM35HvbbRMSFHo

Related Posts

Leave a Reply

Your email address will not be published. Required fields are marked *