kerala gullf ship : പ്രവാസികള്‍ ഏറെ ആശ്വാസമേകുന്ന വാര്‍ത്ത; കേരളത്തില്‍ നിന്ന് ഗള്‍ഫിലേക്കുള്ള കപ്പല്‍; പതിനായിരം രൂപയ്ക്ക് നാടു പിടിക്കാം; വിശദാംശങ്ങള്‍ ഇങ്ങനെ - Pravasi Vartha PRAVASI

kerala gullf ship : പ്രവാസികള്‍ ഏറെ ആശ്വാസമേകുന്ന വാര്‍ത്ത; കേരളത്തില്‍ നിന്ന് ഗള്‍ഫിലേക്കുള്ള കപ്പല്‍; പതിനായിരം രൂപയ്ക്ക് നാടു പിടിക്കാം; വിശദാംശങ്ങള്‍ ഇങ്ങനെ

പ്രവാസികള്‍ ഏറെ ആശ്വാസമേകുന്ന വാര്‍ത്തയിതാ. കേരളത്തിനും ഗള്‍ഫ് രാജ്യങ്ങള്‍ക്കും ഇടയില്‍ യാത്രാ കപ്പല്‍ kerala gullf ship സര്‍വീസ് നടത്തുന്നതിന് ടെന്‍ഡര്‍ വിളിക്കാന്‍ തീരുമാനിച്ചതായി കേന്ദ്ര ഷിപ്പിങ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ ലോക്‌സഭയില്‍ അറിയിച്ചത് ഇന്ത്യന്‍ പ്രവാസികള്‍ക്ക് പ്രതീക്ഷ നല്‍കുന്നു. ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് മാസങ്ങളായി ഇരട്ടിയിലേറെ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കുടുംബത്തെ കാണാതെ വര്‍ഷങ്ങളായി ഗള്‍ഫില്‍ കഴിയുന്ന മലയാളികളടക്കമുള്ള പ്രവാസികള്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ് കേന്ദ്ര മന്ത്രിയുടെ പ്രസ്താവന.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

കഴിഞ്ഞ മാസം ഷിപ്പിങ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ, നോര്‍ക്ക റൂട്‌സ്, കേരള മാരിടൈം ബോര്‍ഡ് എന്നിവുയമായി നടത്തിയ വെര്‍ച്വല്‍ യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. ടെന്‍ഡര്‍ പ്രസിദ്ധീകരിക്കാന്‍ കേരള മാരിടൈം ബോര്‍ഡിനെയും നോര്‍ക്കയെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. കേരളത്തിനും ഗള്‍ഫിനും ഇടയില്‍ സര്‍വീസ് ആരംഭിക്കുന്നതിനായി, ഉടനടി കപ്പല്‍ നല്‍കാന്‍ കഴിയുന്നവരും അനുയോജ്യമായ കപ്പലുകള്‍ കൈവശം ഉള്ളവരും ഇത്തരം സര്‍വീസ് നടത്താന്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്നവര്‍ക്കുമാണ് ടെന്‍ഡറില്‍ പങ്കെടുക്കാന്‍ സാധിക്കുക.

അതേസമയം, മാസങ്ങള്‍ക്ക് മുന്‍പേ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ കപ്പല്‍ സര്‍വീസിനായി പ്രയത്‌നിച്ചുവരികയായിരുന്നു. കേന്ദ്രമന്ത്രിയുടെ പ്രസ്താവനയോടെ ഇക്കാര്യത്തില്‍ പുതിയ വഴിത്തിരിവുണ്ടായിരിക്കുന്നതില്‍ എല്ലാവരും സന്തോഷത്തിലാണ്.
വന്‍തുക വിമാന ടിക്കറ്റിന് നല്‍കാനില്ലാതെ കേരളത്തില്‍ കുടുംബത്തോടൊപ്പം ഓണം, പെരുന്നാള്‍, ക്രിസ്മസ്, വിഷു തുടങ്ങിയ ആഘോഷങ്ങളില്‍ പങ്കെടുക്കാനാകാത്ത പ്രവാസി മലയാളികള്‍ക്ക് ഏറെ സന്തോഷം പകരുന്നതായിരുന്നു ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പങ്കുവച്ച വിവരം. പതിനായിരം രൂപയ്ക്ക് വണ്‍വേ ടിക്കറ്റ്, 200 കിലോ ഗ്രാം ലഗേജ്, ഭക്ഷണം, വിനോദപരിപാടികള്‍, മൂന്ന് ദിവസം കൊണ്ട് നാടുപിടിക്കാം.

ദുബായില്‍ നിന്ന് കൊച്ചിയിലേക്കും ബേപ്പൂരിലേക്കും കപ്പല്‍ സര്‍വീസ് നടത്താനാണ് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ശ്രമിച്ചത്. ആദ്യം പരീക്ഷണ സര്‍വീസ് നടത്താനാണ് തീരുമാനമെന്നും ഇത് വിജയിച്ചാല്‍ മാസത്തില്‍ 2 ട്രിപ്പുകള്‍ നടത്താനാണ് പദ്ധതിയെന്ന് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ.വൈ.എ.റഹീം നേരത്തെ വ്യക്തമാക്കിയിരുന്നു.
എല്ലാ സൗകര്യങ്ങളുമുള്ള കപ്പലായിരിക്കും യാത്രാ സര്‍വീസിന് ഉപയോഗിക്കുക. മറ്റൊരു സംസ്ഥാനത്തിന് വേണ്ടി കൊച്ചിയില്‍ നിര്‍മാണം പൂര്‍ത്തിയായി, പിന്നീട് അവര്‍ വേണ്ടെന്ന് വച്ച കപ്പലാണ് ദുബായ്‌കേരള സര്‍വീസിന് കണ്ടുവച്ചിട്ടുള്ളത്. ഒരു ട്രിപ്പില്‍ 1250 പേര്‍ക്ക് വരെ യാത്ര ചെയ്യാവുന്ന കപ്പലാണിത്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് ഓരോ സീസണിലും ഭീമമായി ഉയരുന്നത് പ്രവാസി മലയാളികള്‍ക്ക് പലപ്പോഴും തിരിച്ചടിയാകുന്നുണ്ട്. കാര്‍ഗോ കമ്പനികളുമായി ചേര്‍ന്നാണ് സര്‍വീസ് ഏര്‍പ്പെടുത്തുക എന്നതിനാലാണ് ടിക്കറ്റ് 10,000 രൂപയ്ക്ക് നല്‍കാന്‍ സാധിക്കുന്നത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/JxRiqR7KGM35HvbbRMSFHo

Related Posts

Leave a Reply

Your email address will not be published. Required fields are marked *