ur ban vpn : സൗദിയില്‍ വിപിഎന്‍ നിരോധനം കര്‍ശനമാക്കി: പിടിക്കപ്പെട്ടാല്‍ ശിക്ഷ എന്താണ്? വിശദ വിവരങ്ങള്‍ ഇതാ - Pravasi Vartha PRAVASI

ur ban vpn : സൗദിയില്‍ വിപിഎന്‍ നിരോധനം കര്‍ശനമാക്കി: പിടിക്കപ്പെട്ടാല്‍ ശിക്ഷ എന്താണ്? വിശദ വിവരങ്ങള്‍ ഇതാ

സൗദിയില്‍ വിപിഎന്‍ നിരോധനം കര്‍ശനമാക്കി അധികൃതര്‍. സൗദിയില്‍ പ്രധാനമായും വാട്‌സ്ആപ്പ് പോലെയുള്ളവയാണ് പ്രവാസികള്‍ ഓഡിയോ വിഡിയോ കോളിങ്ങിനായി ഉപയോഗിക്കുന്നത്. നിലവിലുള്ള നിയമപ്രകാരം സൗദിയില്‍ വാട്‌സ്ആപ്പിലൂടെയുള്ള ഓഡിയോ വിഡിയോ കോളിങ് അനുവദിക്കപ്പെട്ടിട്ടില്ല. എന്നാല്‍ ശബ്ദസന്ദേശങ്ങളും വിഡിയോ സന്ദേശങ്ങളും ഇതിലൂടെ അയക്കുന്നതിനും സ്വീകരിക്കുന്നതിനും നിരോധനമേര്‍പ്പെടുത്തിയിട്ടില്ല. ഇത് മറികടക്കാനാണ് പ്രവാസികളുള്‍പ്പെടെ ഒട്ടുമിക്ക ആളുകളും നിലവില്‍ രാജ്യത്തെ നിയമം അറിയാതെ ഓഡിയോ വിഡിയോ കോളിങിനായി വിപിഎന്‍ സൗകര്യം ur ban vpn പ്രയോജനപ്പെടുത്തിയിരുന്നത്.
പ്ലേസ്റ്റോറിലും ആപ് സ്റ്റോറിലുമുള്ള പലതരം വിപിഎന്‍ (വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്‌വര്‍ക്ക് )ഇന്‍സ്റ്റാള്‍ ചെയ്താണ് പ്രവാസികളടക്കം പലരും വിഡിയോ ഓഡിയോ കോള്‍ സൗകര്യം ഉപയോഗിക്കുന്നത്. വിപിഎന്‍ മുഖേന നിരോധിക്കപ്പെട്ട വെബ് സൈറ്റുകളും ആപ്ലിക്കേഷനുകളും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുമെന്ന സൗകര്യമുള്ളത് നിയമചട്ടങ്ങളെയും ശിക്ഷയെക്കുറിച്ചും മതിയായ തിരിച്ചറിവില്ലാതെ മിക്കവര്‍ക്കും സ്വന്തം ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ പ്രേരകമാകുന്നു. ചെറുപ്പക്കാര്‍ മാത്രമല്ല, മുതിര്‍ന്നവര്‍ പോലും അശ്ലീല വെബ് സൈറ്റുകള്‍ വിപിഎന്‍ ഉപയോഗിച്ച് തുറന്ന് മണിക്കൂറുകളോളം ഉപയോഗിക്കുന്നതും അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. സ്ഥിരമായി ഉപയോഗിക്കുന്ന ഒരാളെ അധികൃതര്‍ക്ക് എളുപ്പത്തില്‍ കണ്ടെത്താന്‍ സാധിക്കും. പരിശോധനയില്‍ നിരോധിക്കപ്പെട്ട ഏതെങ്കിലും വെബ്‌സൈറ്റ് തുറന്നതായി തെളിയുന്ന പക്ഷം സൗദി ആന്റി സൈബര്‍ കുറ്റകൃത്യ നിയമം ചട്ടം മൂന്ന് അനുസരിച്ച് അഞ്ച് ലക്ഷം റിയാല്‍ പിഴശിക്ഷ ലഭിക്കും.
വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്വര്‍ക്ക് എന്താണ്?
ഒരാള്‍ വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്വര്‍ക്ക് (VPN) ഉപയോഗിച്ച് വെബ് അധിഷ്ഠിത സേവനങ്ങളിലേക്കും സൈറ്റുകളിലേക്കും കണക്റ്റുചെയ്യുമ്പോള്‍ അവര്‍ക്ക് ആരുമറിയാതെ സുരക്ഷിതമായി കടന്നുകയറാന്‍ സാധിക്കുന്നു. ഒരു വിപിഎന്‍ ഉപയോക്താവിന്റെ യഥാര്‍ത്ഥമായ പൊതു ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍ (IP) വിലാസവും ഉപയോക്താവിന്റെ കംപ്യൂട്ടര്‍-ടാബ്-മൊബൈല്‍ ഉപകരണത്തിനും റിമോട്ട് സെര്‍വറിനുമിടയില്‍ പരസ്പരം ബന്ധപ്പെടുന്നത് പരസ്യമാകാത്തവിധം ഒരു ടണലുപോലെ മറവിടം ഒരുക്കുന്നു.
നിങ്ങള്‍ മറ്റൊരു ലൊക്കേഷനില്‍ നിന്ന് ഇന്റര്‍നെറ്റിലേക്ക് കണക്റ്റുചെയ്തിരിക്കുന്നതായി തോന്നിപ്പിക്കുന്നതിന് നിങ്ങളുടെ യഥാര്‍ത്ഥ ഐപി വിലാസം വിപിഎന്‍ മാറ്റിസ്ഥാപിക്കുന്നു. ഇത്രയധികം ആളുകള്‍ വിപിഎന്‍ ഉപയോഗിക്കുന്നതിന്റെ ഒരു കാരണം ഇതാണ്.നിലവിലുള്ള നിയമപ്രകാരം സൗദിയില്‍ നിരോധിക്കപ്പെട്ടിട്ടുള്ള സൈറ്റുകള്‍ തുറക്കാനും ആപ്പുകള്‍ ഉപയോഗിക്കാനും നിങ്ങളുടെ മൊബൈലില്‍ വിപിഎന്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെങ്കില്‍ പിടിക്കപ്പെടുന്നവര്‍ക്കായി 10 ലക്ഷം റിയാല്‍ പിഴയോ അല്ലെങ്കില്‍ ഒരു വര്‍ഷം തടവോ ഒരു പക്ഷേ രണ്ടും കൂടിയോ ആയേക്കാം നിങ്ങളെ കാത്തിരിക്കുന്ന ശിക്ഷ.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

60,000 വെബ്‌സൈറ്റുകള്‍ക്ക് നിരോധനം
സൗദിയില്‍ വാട്‌സആപ്പിലെ ഓഡിയോ വിഡിയോ കാളിങിന് നിരോധനമുള്ളതിനാല്‍ വിപിഎന്‍ ഇന്‍സ്റ്റാള്‍ ചെയ്ത് മൊബൈലില്‍ മറച്ചുവച്ചാലും പരിശോധനയില്‍ പൊലീസിന് വളരെ എളുപ്പത്തില്‍ കണ്ടുപിടിക്കാന്‍ കഴിയും. എകദേശം 60,000 വെബ്‌സൈറ്റുകളാണ് ലൈംഗിക ഉള്ളടക്കമുള്ളതിനാല്‍ സൗദിയില്‍ നിരോധിച്ചിട്ടുള്ളത്. അര്‍ധ നഗ്‌നത വെളിവാക്കുന്ന സൈറ്റുകള്‍, ലൈംഗീക ന്യൂനപക്ഷ(എല്‍ജിബിടി) അവകാശങ്ങളും സംസ്‌കാരവും പ്രോത്സാഹിപ്പിക്കുന്ന സൈറ്റുകള്‍, ഡേറ്റിങ് ആപ്പുകളും സൈറ്റുകളും, രാജ്യത്തിനും സര്‍ക്കാര്‍ നയങ്ങള്‍ക്കും എതിരായ ഉള്ളടക്കങ്ങളുള്ള വാര്‍ത്താ പോര്‍ട്ടലുകള്‍, സ്വദേശി ജനങ്ങള്‍ക്കിടയില്‍ വിദ്വേഷം പടര്‍ത്തുന്നതും അസ്ഥിരതയും അരാജകത്വും അതിക്രമങ്ങളും വിഭാഗീയതയും സൃഷ്ടിക്കുന്നതുമായ ഉള്ളടക്കങ്ങളുള്ള വെബ്‌സൈറ്റുകള്‍ നിരോധിക്കപ്പെട്ടവയില്‍ പെടും. കൂടാതെ രാജ്യസുരക്ഷക്കും ജനങ്ങളുടെ സമാധാനത്തിനും ഭീഷണിയായ ഭീകരവാദ, തീവ്രവാദ സംഘടനകളുടെയും രാജ്യം നിരോധിച്ച സംഘടനകളുടെയും പോര്‍ട്ടലുകള്‍, ഇസ്‌ലാമിനും പ്രവാചകനും എതിരായ ഉള്ളടക്കങ്ങളുള്ള സൈറ്റുകള്‍,ഇസ്‌ലാമിനെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്ന പോര്‍ട്ടലുകള്‍, പകര്‍പ്പവകാശ ലംഘനങ്ങള്‍ നടത്തുന്നവ, ഹാക്കിങ് സോഫ്റ്റുവെയറുകള്‍ നല്‍കുന്ന വെബ്‌സൈറ്റുകള്‍ , വ്യാജ ഉല്‍പന്നങ്ങളും രാജ്യത്ത് വില്‍ക്കാന്‍ അനുമതി നല്‍കാത്ത ഉല്‍പന്നങ്ങളും വില്‍ക്കുന്ന ഷോപ്പിങ് സൈറ്റുകള്‍, മദ്യവും ലഹരിമരുന്നും വില്‍ക്കുന്ന പോര്‍ട്ടലുകള്‍.
ലെയര്‍3 കണക്ടിവിറ്റി സംവിധാനം
എന്നാല്‍ രാജ്യത്തെ പ്രധാനമൊബല്‍ സേവനദാതാക്കളായ സവ, മൊബൈലി, സെയിന്‍ എന്നിവയിലൂടെ ഔദ്യോഗികമായി ഐപി വിപിഎന്‍ (ലെയര്‍3 കണക്ടിവിറ്റി സംവിധാനം) വിവിധ പാക്കേജുകളിലൂടെ ഉപയോക്താക്കള്‍ക്ക് ലഭ്യമാണ്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, കോര്‍പറേഷനുകള്‍, സ്വകാര്യ കമ്പനികള്‍, വ്യക്തികള്‍ എന്നിവര്‍ നേരിടുന്ന ഏറ്റവും വലിയ ഭീഷണികളിലൊന്നാണ് സൈബര്‍ ആക്രമണങ്ങള്‍. ആഗോള സുരക്ഷയ്ക്കും സുപ്രധാന ദേശീയ താല്‍പര്യങ്ങള്‍ക്കും പ്രത്യക്ഷവും പരോക്ഷവുമായ പ്രത്യാഘാതങ്ങള്‍ പോലും അവയ്ക്ക് ഉണ്ടാകും. ഒരു സ്ഥാപനത്തിന്റെയോ വ്യക്തിയുടെയോ വിവരസംവിധാനത്തിലേക്ക് ഡാറ്റ മോഷ്ടിക്കുന്നതിനോ തുറന്നുനോക്കുന്നതിനോ തടസ്സപ്പെടുത്തുന്നതിനോ നശിപ്പിക്കുന്നതിനോ അനധികൃതമായി പ്രവേശനം നേടുന്നതിനോ ഉള്ള ദ്രോഹപരവും മനഃപൂര്‍വവുമായി സൈബര്‍ ആക്രമണം മള്‍ട്ടിഫാക്ടര്‍ പ്രാമാണീകരണം ഇല്ലാത്ത ഒരു വിപിഎന്‍ (വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്വര്‍ക്ക് )മുഖേന കൊള്ളയടിക്കല്‍, സാമ്പത്തിക നേട്ടം എന്നിവയുള്‍പ്പെടെ പലതരം കാരണങ്ങളാല്‍ നടപ്പിലാക്കാം
പ്രത്യേകിച്ച് കോവിഡ്19 മഹാമാരിക്ക് ശേഷം ശേഷം സൈബര്‍ കുറ്റകൃത്യങ്ങള്‍ ലോകമെങ്ങും ഗണ്യമായി വര്‍ധിച്ചു. കോവിഡ് കാലത്തിന് ശേഷം ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍ ഉയരുകയും ലോകം കൂടുതല്‍ ഡിജിറ്റലായി ബന്ധിപ്പിച്ചിരിക്കുകയും ചെയ്തതിനാല്‍, സൈബര്‍ കുറ്റകൃത്യങ്ങളില്‍ 300 ശതമാനം വര്‍ധനവ് എഫ്ബിഐ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2025-ല്‍ ആഗോള സൈബര്‍ കുറ്റകൃത്യങ്ങള്‍ പ്രതിവര്‍ഷം 10.5 ട്രില്യന്‍ ഡോളറിലെത്തുമെന്നാണ് സൈബര്‍ സെക്യൂരിറ്റി വെഞ്ച്വേഴ്സ് പ്രതീക്ഷിക്കുന്നത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/JxRiqR7KGM35HvbbRMSFHo

Related Posts

Leave a Reply

Your email address will not be published. Required fields are marked *