weather in abu dhabi : യുഎഇ: ജാക്കറ്റുകള്‍ പുറത്തെടുത്ത് റെഡിയായി ഇരുന്നോളൂ, തണുപ്പ് കാലം ഇങ്ങെത്തി; താപനില 8.8 ഡിഗ്രി സെല്‍ഷ്യസില്‍ - Pravasi Vartha WEATHER

weather in abu dhabi : യുഎഇ: ജാക്കറ്റുകള്‍ പുറത്തെടുത്ത് റെഡിയായി ഇരുന്നോളൂ, തണുപ്പ് കാലം ഇങ്ങെത്തി; താപനില 8.8 ഡിഗ്രി സെല്‍ഷ്യസില്‍

ഡിസംബര്‍ 21 ന് ശേഷം മാത്രമേ ശൈത്യകാലം ഔദ്യോഗികമായി ആരംഭിക്കുകയുള്ളൂവെന്ന് വിദഗ്ധര്‍ പറയുമ്പോഴും തണുത്ത കാറ്റ് ഇതിനകം രാജ്യത്ത് എത്തിയെന്ന് തോന്നുന്നു. യുഎഇയിലെ കാലാവസ്ഥാ വകുപ്പ് വെള്ളിയാഴ്ച 8.8 ഡിഗ്രി സെല്‍ഷ്യസ് താപനില രേഖപ്പെടുത്തിയിട്ടുണ്ട്. നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി (എന്‍സിഎം) ഇന്ന് രാവിലെ 6.45 ന് അല്‍ ഐനിലെ റക്ന പ്രദേശത്താണ് ഏറ്റവും കുറഞ്ഞ താപനില weather in abu dhabi റിപ്പോര്‍ട്ട് ചെയ്തത്.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, അല്‍ ഐനിന്റെ മറ്റ് ഭാഗങ്ങളില്‍ മെര്‍ക്കുറി 10 ° C മുതല്‍ 11 ° C വരെയാണ് താപനില. ഡിസംബര്‍ 5 ന്, റക്‌ന മരുഭൂമിയില്‍ 10 ഡിഗ്രി സെല്‍ഷ്യസിനു താഴെ മെര്‍ക്കുറി കുറഞ്ഞു. അബുദാബിയിലെ അല്‍ ഐന്‍ മേഖലയില്‍ സ്ഥിതി ചെയ്യുന്ന രക്‌ന താമസക്കാര്‍ക്ക് അവരുടെ പഫര്‍ ജാക്കറ്റ് ധരിക്കാനും ഐസില്‍ കളിക്കാനുമുള്ള ഒരു സ്ഥലമാണ്.
ഈ പ്രദേശത്ത് മുന്‍ വര്‍ഷങ്ങളില്‍ ഐസ് ഉരുളകള്‍ വീഴുകയും, അത് കാറുകളെ പുതപ്പിക്കുകയും ചെയ്തിരുന്നു. മെര്‍ക്കുറി പൂജ്യത്തിന് താഴെയുള്ള താപനിലയിലേക്ക് കുതിച്ചതിനാല്‍ കുറ്റിച്ചെടികള്‍ മഞ്ഞുപാളികളായി മരവിച്ചു. ദിവസങ്ങളോളം അവ അങ്ങനെ തന്നെ നിന്നിരുന്നു.
ഈ വര്‍ഷം അതേ മഞ്ഞുവീഴ്ച ഈ പ്രദേശത്ത് ഉണ്ടാകുമോ എന്നറിയില്ല. എന്നാല്‍ ഇതുവരെ ശീതകാലം പോലും ആയിട്ടില്ല, എന്നിട്ടും ഇവിടെ ഇതിനകം 8.8 ഡിഗ്രി സെല്‍ഷ്യസാണ് താപനില. അതിനാല്‍ തണുപ്പുകാലം ആസ്വദിക്കാന്‍ എല്ലാവരും ജാക്കറ്റുകള്‍ ഒക്കെ പുറത്തെടുത്ത് റെഡി ആയി ഇരുന്നോളൂ.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/JxRiqR7KGM35HvbbRMSFHo

Related Posts

Leave a Reply

Your email address will not be published. Required fields are marked *