asfe expat : യുഎഇ: ഒട്ടേറെ വിദ്യാര്‍ഥികളെ യൂണിഫോമണിയിച്ച പ്രവാസി മലയാളി നല്ല ഓര്‍മ്മകളുമായി നാട്ടിലേക്ക് - Pravasi Vartha PRAVASI

asfe expat : യുഎഇ: ഒട്ടേറെ വിദ്യാര്‍ഥികളെ യൂണിഫോമണിയിച്ച പ്രവാസി മലയാളി നല്ല ഓര്‍മ്മകളുമായി നാട്ടിലേക്ക്

ഒട്ടേറെ വിദ്യാര്‍ഥികളെ യൂണിഫോമണിയിച്ച പ്രവാസി മലയാളി നല്ല ഓര്‍മ്മകളുമായി നാട്ടിലേക്ക്. ഷാര്‍ജയിലെ ആയിരക്കണക്കിന് വിദ്യാര്‍ഥികളെ യൂണിഫോമണിയിച്ച വടകര മുട്ടുങ്ങല്‍ ചോറോഡ് ഗെയിറ്റ് സ്വദേശി മുസ്തഫ മുട്ടുങ്ങല്‍ asfe expat നാല് പതിറ്റാണ്ടിന്റെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുകയാണ്. ഏറെ കാലം ഷാര്‍ജയില്‍ സ്‌കൂള്‍ യൂണിഫോം വില്‍പന കേന്ദ്രം നടത്തുകയും അതോടൊപ്പം സാമൂഹിക സാംസ്‌കാരിക രംഗത്തും സജീവമായിരുന്ന ഇദ്ദേഹം പ്രവാസ കാലത്തെ നല്ലോര്‍മകളുമായാണ് മടങ്ങുന്നത്.
1983 ഡിഗ്രി ഫൈനല്‍ വിദ്യാര്‍ഥിയായിരിക്കെ ബന്ധു അയച്ചു തന്ന വീസയിലാണ് ഷാര്‍ജയിലെത്തിയത്. പുതുതായാരംഭിച്ച അദ്ദേഹത്തിന്റെ റെഡിമെയ്ഡ് ഷോപ്പില്‍ പിറ്റെ ദിവസം തന്നെ ജോലിയില്‍ പ്രവേശിച്ചു. 10 വര്‍ഷങ്ങള്‍ക്ക് ശേഷം അല്‍ ഗുവൈര്‍ മാര്‍ക്കറ്റില്‍ പങ്കാളിത്ത്വത്തോടെ തുടങ്ങിയ കടയുടെ മേല്‍നോട്ടത്തിലേക്ക്. സകൂള്‍ യൂണിഫോമുകള്‍ പ്രാധാനമായും വില്‍പന നടത്തിയിരുന്ന ആ കട 2015 വരെ നല്ല നിലയില്‍ പ്രവര്‍ത്തിച്ചു. സ്‌കൂളുകള്‍ തന്നെ യൂണിഫോം വിതരണം തുടങ്ങിയതോടെ വില്‍പന കുറയുകയും 2021 ആയപ്പോള്‍ സ്ഥാപനം നഷ്ടത്തിലാവുകയും ചെയ്തു. അല്‍ഫദ് വ യൂനിഫോംസ് എന്ന ആ സ്ഥാപനത്തിന് അങ്ങനെ പൂട്ടുവീണു.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

കോവിഡ്19 സ്ഥാപനത്തിന്റെ പതനത്തിന് ആഴം കൂട്ടിയെന്നും പറയാം. റോളയിലെ ചെറുകിട സ്ഥാപനങ്ങള്‍ നേരിടേണ്ടി വരുന്ന സ്വാഭാവിക പതനം. പിന്നെയും ചില പരിശ്രമങ്ങള്‍ക്ക് തുനിഞ്ഞെങ്കിലും വന്‍കിടക്കാരുടെ കുത്തൊഴുക്കില്‍ ചെറുകിട മേഖല വിജയിക്കാന്‍ സാധ്യത കുറവായതിനാല്‍ സാഹസത്തിനു മുതിരാതെ നാട്ടിലേയ്ക്ക് മടങ്ങാന്‍ തീരുമാനിക്കുക്കയായിരുന്നു. ഭാര്യ ഫാര്‍മസിസ്റ്റായി ഷാര്‍ജയില്‍ ജോലി ചെയ്യുന്നു. മകന്‍ മുനീബ് ദുബായില്‍ എന്‍ജിനീയര്‍.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/JxRiqR7KGM35HvbbRMSFHo

Related Posts

Leave a Reply

Your email address will not be published. Required fields are marked *