mofa in uae : റോയല്‍ സൗദി വ്യോമസേനയുടെ യുദ്ധവിമാനം തകര്‍ന്ന് വീണ് സൈനികര്‍ മരിച്ചു; അനുശോചനം രേഖപ്പെടുത്തി യുഎഇ - Pravasi Vartha UAE

mofa in uae : റോയല്‍ സൗദി വ്യോമസേനയുടെ യുദ്ധവിമാനം തകര്‍ന്ന് വീണ് സൈനികര്‍ മരിച്ചു; അനുശോചനം രേഖപ്പെടുത്തി യുഎഇ

റോയല്‍ സൗദി വ്യോമസേനയുടെ യുദ്ധവിമാനം തകര്‍ന്നു വീണു സൈനികര്‍ മരിച്ചു. ദഹ്റാനില്‍ സൗദി അറേബ്യയുടെ റോയല്‍ എയര്‍ഫോഴ്സിന്റെ യുദ്ധവിമാനം തകര്‍ന്ന് സൈനികര്‍ മരണപ്പെട്ട സംഭവത്തില്‍ യുഎഇ സൗദി അറേബ്യയോട് ആത്മാര്‍ത്ഥമായ അനുശോചനവും ഐക്യദാര്‍ഢ്യവും അറിയിച്ചു mofa in uae .
സൗദി അറേബ്യയിലെ സര്‍ക്കാരിനോടും ജനങ്ങളോടും ഈ ദുരന്തത്തിലെ രക്തസാക്ഷികളുടെ കുടുംബങ്ങളോടും ആത്മാര്‍ത്ഥമായ അനുശോചനം രേഖപ്പെടുത്തുന്നതായി വിദേശകാര്യ മന്ത്രാലയം (MoFA) പ്രസ്താവനയില്‍ അറിയിച്ചു.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

വ്യാഴാഴ്ച പരിശീലന ദൗത്യത്തിനിടെ തങ്ങളുടെ യുദ്ധവിമാനങ്ങളിലൊന്ന് തകര്‍ന്ന് വിമാനത്തിലുണ്ടായിരുന്ന മുഴുവന്‍ സൈനികരും കൊല്ലപ്പെട്ടതായി സൗദി അറേബ്യയുടെ പ്രതിരോധ മന്ത്രാലയം അറിയിച്ചിരുന്നു. ബ്രിജി. ദഹ്റാനിലെ കിംഗ് അബ്ദുല്‍ അസീസ് എയര്‍ ബേസില്‍ പതിവ് പരിശീലന പറക്കലിനിടെയാണ് എഫ്-15 യുദ്ധവിമാനം അപകടത്തില്‍പ്പെട്ടതെന്ന് മന്ത്രാലയം വക്താവ് ജനറല്‍ തുര്‍ക്കി അല്‍-മാലികി പറഞ്ഞു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/JxRiqR7KGM35HvbbRMSFHo

Related Posts

Leave a Reply

Your email address will not be published. Required fields are marked *