bigticket result : ഇതൊക്കെയല്ലേ ഒന്നൊന്നര ഭാഗ്യം; ആദ്യമായി അബുദാബി ബിഗ് ടിക്കറ്റ് എടുത്ത പ്രവാസി മലയാളി യുവതിക്ക് ഭാഗ്യ സമ്മാനം - Pravasi Vartha DRAW

bigticket result : ഇതൊക്കെയല്ലേ ഒന്നൊന്നര ഭാഗ്യം; ആദ്യമായി അബുദാബി ബിഗ് ടിക്കറ്റ് എടുത്ത പ്രവാസി മലയാളി യുവതിക്ക് ഭാഗ്യ സമ്മാനം

ആദ്യമായി അബുദാബി ബിഗ് ടിക്കറ്റ് എടുത്ത പ്രവാസി മലയാളി യുവതിക്ക് ആഢംബര കാര്‍ സമ്മാനം. യുഎഇയില്‍ കുടുംബത്തോടൊപ്പം താമസിക്കുന്ന മിലുവിന് റേഞ്ച് റോവര്‍ വെലാര്‍ കാര്‍ ആണ് സമ്മാനം ലഭിച്ചത്. ഡിസംബര്‍ മൂന്നിന് നടന്ന ബിഗ് ടിക്കറ്റ് ലൈവ് ഡ്രോയില്‍ പുത്തന്‍ റേഞ്ച് റോവര്‍ വെലാര്‍ സ്വന്തമാക്കിയത് bigticket result .
മിലു അഞ്ച് വര്‍ഷമായി യു.എ.ഇയില്‍ കുടുബത്തോടൊപ്പം താമസിക്കുകയാണ്. റേഞ്ച് റോവര്‍ വെലാര്‍ സ്വന്തമാക്കാനാണ് മിലു, ഡ്രീംകാര്‍ ടിക്കറ്റെടുത്തത്. ”വെലാര്‍ എന്റെ സ്വപ്നമാണ്. അതുകൊണ്ടാണ് ഞാന്‍ ഡ്രീം കാര്‍ ടിക്കറ്റ് വാങ്ങിയത്. ഭര്‍ത്താവാണ് സമ്മാനമായി ടിക്കറ്റെടുത്ത് തന്നത്. അദ്ദേഹം വളരെക്കാലമായി ബിഗ് ടിക്കറ്റ് കളിക്കുന്നുണ്ട്. ആദ്യമായാണ് ഞാന്‍ ടിക്കറ്റ് എടുത്തത്. അതില്‍ തന്നെ സമ്മാനം കിട്ടി.” കാര്‍ വില്‍ക്കില്ലെന്നാണ് മിലു പറയുന്നത്. ഇത് മാത്രമല്ല ബിഎംഡബ്ല്യു 430ഐ കാറിന് വേണ്ടിയുള്ള ഡ്രീം ടിക്കറ്റ് മിലു വാങ്ങിക്കഴിഞ്ഞു. ഒരിക്കല്‍ക്കൂടെ ഭാഗ്യം തുണയ്ക്കുമെന്നാണ് മിലു കരുതുന്നത്.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

ഡിസംബറില്‍ ഡ്രീം കാര്‍ ടിക്കറ്റെടുക്കുന്നവരെ കാത്തിരിക്കുന്നത് ബി.എം.ഡബ്ല്യു 430ഐ കാറാണ്. ഓണ്‍ലൈനായി ബിഗ് ടിക്കറ്റ് വെബ്‌സൈറ്റിലൂടെ ഡ്രീം കാര്‍ ടിക്കറ്റെടുക്കാം. അല്ലെങ്കില്‍ അബുദാബി, അല്‍ എയ്ന്‍ വിമാനത്താവളങ്ങളിലെ ഇന്‍സ്റ്റോര്‍ കൗണ്ടറുകളില്‍ നിന്ന് ടിക്കറ്റെടുക്കാം. 150 ദിര്‍ഹമാണ് ടിക്കറ്റിന്റെ വില. ക്യാഷ്‌പ്രൈസിനെന്നപോലെ രണ്ട് ടിക്കറ്റ് എടുക്കുന്നവര്‍ക്ക് ഒന്ന് സൗജന്യമായി ലഭിക്കും.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/JxRiqR7KGM35HvbbRMSFHo

Related Posts

Leave a Reply

Your email address will not be published. Required fields are marked *