apply for visit visa യുഎഇ: ഫാമിലി വിസയിലെ പുതിയ അപ്ഡേറ്റ്; അപേക്ഷിക്കേണ്ടത് ഇങ്ങനെ… - Pravasi Vartha visa

apply for visit visa യുഎഇ: ഫാമിലി വിസയിലെ പുതിയ അപ്ഡേറ്റ്; അപേക്ഷിക്കേണ്ടത് ഇങ്ങനെ…

ദുബായ്: യുഎഇ സന്ദർശിക്കുന്ന കുടുംബങ്ങൾക്ക് ഫാമിലി ഗ്രൂപ്പ് ടൂറിസ്റ്റ് വിസ apply for visit visa സേവനം എങ്ങനെ പ്രയോജനപ്പെടുത്താം എന്നത് എല്ലാവരും അറിഞ്ഞിരിക്കേണ്ട കാര്യമാണ്. ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് – ദുബായ് (ജിഡിആർഎഫ്എ-ഡി) ആണ് ഈ വിഷയവുമായി ബന്ധപ്പെട്ട വ്യക്തത വരുത്തിയിരിക്കുന്നത്.

അംഗീകൃത ട്രാവൽ ഏജൻസികൾ വഴി ഒരു ഗ്രൂപ്പായി വിസയ്ക്ക് അപേക്ഷിക്കാൻ മാതാപിതാക്കൾക്കും അവരുടെ കുട്ടികൾക്കും – ഫാമിലി ഗ്രൂപ്പ് വിസയിലൂടെ അപേക്ഷ അനുവദിക്കുന്നു എന്ന വാർത്ത നവംബർ 1 ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. നിങ്ങളുടെ കുടുംബത്തോടൊപ്പം യുഎഇ സന്ദർശിക്കാൻ നിങ്ങൾ പദ്ധതിയിടുകയാണെങ്കിൽ, ഈ വിസ ഓപ്ഷനെ കുറിച്ച് നിങ്ങൾ അറിയേണ്ടതെല്ലാം ഇവിടെയുണ്ട്.

അപേക്ഷിക്കേണ്ടവിധം –
ഇക്കാര്യത്തിൽ; ഒരു ട്രാവൽ ഏജൻസിയെ സമീപിക്കുന്നതാണ് ഏറ്റവും നല്ലത്. കാരണം യുഎഇയിലെ മിക്ക ഏജൻസികളും ഓൺലൈനായോ ഇമെയിൽ വഴിയോ വാട്ട്‌സ്ആപ്പ് വഴിയോ ഡോക്യുമെന്റുകൾ അയയ്ക്കാൻ നിങ്ങൾക്ക് സാധുത നൽകുന്നുണ്ട്.

“നിങ്ങൾക്ക് വേണ്ടത് വ്യക്തമായ പാസ്‌പോർട്ട് പകർപ്പും പാസ്‌പോർട്ട് വലുപ്പത്തിലുള്ള ഫോട്ടോഗ്രാഫുകളും മാത്രമാണ്. നിങ്ങൾക്ക് ഇവ ഒരു ട്രാവൽ ഏജൻസിക്ക് അയയ്‌ക്കാം, അവർക്ക് നിങ്ങളുടെ കുടുംബത്തിന്റെ വിസ സംബന്ധമായ രേഖകൾ ഗ്രൂപ്പായി അപേക്ഷിക്കാം, അത് ഒന്നിച്ചു തന്നെ അംഗീകരിക്കപ്പെടും ”- ദുബായ് ആസ്ഥാനമായുള്ള അറേബ്യൻ നൈറ്റ്‌സ് ട്രാവൽ ആൻഡ് ടൂറിസം ജനറൽ മാനേജർ ജോസഫ് ലാൻസി പറഞ്ഞു.18 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് വിസ ഫീസ് ഈടാക്കാത്തതിനാൽ ഈ ഓപ്ഷൻ കൂടുതൽ സൗകര്യപ്രദമായിരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. എന്നിരുന്നാലും, വിസ പ്രോസസ്സിംഗിനായി ട്രാവൽ ഏജൻസി ഒരു സേവന ഫീസ് ഈടാക്കിയേക്കാം.

വിസയുടെ വില എത്രയാണ്?
ഗ്രൂപ്പ് അപേക്ഷയിലെ മുതിർന്നവർക്കുള്ള ചെലവും കുട്ടികൾക്കുള്ള സേവന നിരക്കും – അപേക്ഷകന്റെ ദേശീയതയെ ആശ്രയിച്ച് വ്യത്യാസപ്പെടാമെന്ന് മാധ്യമങ്ങളോട് സംസാരിച്ച ട്രാവൽ ഏജൻസികൾ പറഞ്ഞു. ഉദാഹരണത്തിന്, ഒരു ഇന്ത്യൻ കുടുംബത്തിലെ മുതിർന്ന അംഗങ്ങൾക്കുള്ള ചെലവ് ഒരാൾക്ക് ഏകദേശം 300 ദിർഹം മുതൽ 350 ദിർഹം വരെയാണ്. കുട്ടികൾ വിസ ഫീസൊന്നും നൽകേണ്ടതില്ലെങ്കിലും, ഓരോ കുട്ടിയുടെയും അപേക്ഷയുടെ പ്രോസസ്സിംഗ് ചാർജ്ജ് 80 ദിർഹം മുതൽ 100 ദിർഹം വരെയായിരിക്കാം.

ആവശ്യമുള്ള രേഖകൾ
അപേക്ഷകർക്ക് രണ്ട് പ്രധാന രേഖകൾ മാത്രമേ നിർബന്ധമുള്ളൂവെന്ന് ദുബായ് ആസ്ഥാനമായുള്ള ഈസ്റ്റ് ആൻഡ് വെസ്റ്റ് ട്രാവൽസ് എൽഎൽസിയുടെ അഡ്മിൻ ഓഫീസർ മിർന ക്വിൻഡോയോസ് പറഞ്ഞു.

  1. വ്യക്തമായ പാസ്‌പോർട്ട് കോപ്പി
  2. പാസ്പോർട്ട് സൈസ് ഫോട്ടോ

എന്നിരുന്നാലും, ചില സാഹചര്യങ്ങളിൽ ഇനിപ്പറയുന്ന രേഖകൾ നൽകാൻ നിങ്ങളോട് ആവശ്യപ്പെട്ടേക്കാം:

  1. കുട്ടികളുടെ ജനന സർട്ടിഫിക്കറ്റ്
  2. വിവാഹ സർട്ടിഫിക്കറ്റ്
  3. ദേശീയ ഐഡി
  4. ബാങ്ക് സ്റ്റേറ്റ്മെന്റ്
  5. ഹോട്ടൽ റിസർവേഷൻ
  6. മടക്ക ടിക്കറ്റ്

“നിങ്ങൾ പാസ്‌പോർട്ടിൽ മാതാപിതാക്കളുടെ പേര് പരാമർശിച്ചിരിക്കുന്ന ഒരു രാജ്യക്കാരനാണെങ്കിൽ, നിങ്ങൾ ഒരു ജനന സർട്ടിഫിക്കറ്റ് നൽകേണ്ടതില്ല. എന്നാൽ കുട്ടികളുടെ പാസ്‌പോർട്ടിൽ അച്ഛന്റെയോ അമ്മയുടെയോ പേര് ഇല്ലെങ്കിൽ, നിങ്ങൾ ജനന സർട്ടിഫിക്കറ്റ് നൽകേണ്ടതുണ്ട്. മാതാപിതാക്കൾ രണ്ട് വ്യത്യസ്ത രാജ്യക്കാരാണെങ്കിൽ ഇതും ആവശ്യമായി വന്നേക്കാം. അത്തരം സന്ദർഭങ്ങളിൽ, നിങ്ങൾ വിവാഹ സർട്ടിഫിക്കറ്റും നൽകേണ്ടതുണ്ട്, ”അവർ കൂട്ടിച്ചേർത്തു.
ചില രാജ്യങ്ങളിലെ പൗരന്മാരോടും ചില പ്രായത്തിലുള്ള അപേക്ഷകരോടും അവരുടെ ദേശീയ ഐഡിയോ ബാങ്ക് സ്റ്റേറ്റ്‌മെന്റോ നൽകാൻ ആവശ്യപ്പെട്ടേക്കാം. GDRFA-D അനുസരിച്ച്, ട്രാവൽ ഏജൻസികൾക്ക് ഇപ്പോൾ ഹ്രസ്വകാല ടൂറിസ്റ്റ് വിസകൾക്ക് അപേക്ഷിക്കാം, 30 മുതൽ 60 ദിവസം വരെ കാലാവധിയുണ്ട്, ആവശ്യമെങ്കിൽ അത് പരമാവധി 120 ദിവസത്തേക്ക് നീട്ടാം.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/JxRiqR7KGM35HvbbRMSFHo

Related Posts

Leave a Reply

Your email address will not be published. Required fields are marked *