uae visit ഇന്ന് യുഎഇ- സൗദി രാജ്യങ്ങൾ സന്ദർശിക്കാൻ ഒരുങ്ങി റഷ്യൻ പ്രസിഡന്റ് - Pravasi Vartha UAE

uae visit ഇന്ന് യുഎഇ- സൗദി രാജ്യങ്ങൾ സന്ദർശിക്കാൻ ഒരുങ്ങി റഷ്യൻ പ്രസിഡന്റ്

അബുദാബി :ഇന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ യുഎഇയും സൗദിയും സന്ദർശിക്കും. ഉഭയകക്ഷി ബന്ധങ്ങൾ, പ്രാദേശിക, രാജ്യാന്തര വിഷയങ്ങൾ സംബന്ധിച്ച് യുഎഇയിലെത്തിയതിനു ശേഷം പുടിൻചർച്ച നടത്തും. കാലാവസ്ഥാ ഉച്ചകോടിയിൽ പങ്കെടുക്കുമോ എന്ന് വ്യക്തമല്ല. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി സൗദിയിൽ എത്തിയതിനു ശേഷം പുടിൻ ചർച്ച നടത്തും. റഷ്യയെ ഒറ്റപ്പെടുത്താനുള്ള അമേരിക്കയുടെയും സഖ്യകക്ഷികളുടെയും നീക്കം പരാജയമാണെന്നു തെളിയിക്കാനും പാശ്ചാത്യ ഇതര രാജ്യങ്ങളുമായുള്ള ആഗോള സഖ്യം കെട്ടിപ്പടുക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് പുടിന്റെ യാത്ര. 3 രാജ്യങ്ങളും ഉൾപ്പെടുന്ന ഒപെക് എണ്ണ ഉൽപാദകരുടെ ഗ്രൂപ്പ് ദിവസേന 22 ലക്ഷം ബാരൽ ഉൽപാദനം വെട്ടിക്കുറയ്ക്കാൻ സ്വമേധയാ തീരുമാനിച്ചതിനു പിന്നാലെയാണു സന്ദർശനം.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/JxRiqR7KGM35HvbbRMSFHo

Related Posts

Leave a Reply

Your email address will not be published. Required fields are marked *