expat : വാക്കു തര്‍ക്കം അതിരു കടന്നു; പ്രവാസി മലയാളി ജോലി ചെയ്യുന്ന കടയില്‍ കുത്തേറ്റു മരിച്ചു - Pravasi Vartha PRAVASI

expat : വാക്കു തര്‍ക്കം അതിരു കടന്നു; പ്രവാസി മലയാളി ജോലി ചെയ്യുന്ന കടയില്‍ കുത്തേറ്റു മരിച്ചു

പ്രവാസി മലയാളി ജോലി ചെയ്യുന്ന കടയില്‍ കുത്തേറ്റു മരിച്ചു. സൗദിയിലെ തെക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ജിസാനിനടുത്ത് ദര്‍ബ് എന്ന സ്ഥലത്താണ് സംഭവം. മണ്ണാര്‍ക്കാട് ഒന്നാം മൈല് കൂമ്പാറ ചേരിക്കപ്പാടം സ്വദേശി സി.പി അബ്ദുല്‍ മജീദാണ് (44) expat ആണ് കൊല്ലപ്പെട്ടത്.
ഇന്നലെ (ചൊവ്വ) രാത്രി ഒമ്പത് മണിയോടെ ഇദ്ദേഹം ജോലി ചെയ്തിരുന്ന ശീഷ കടയില്‍ വെച്ചായിരുന്നു സംഭവം. നേരത്തെ ഇതേ കടയില്‍ ജോലി ചെയ്തിരുന്ന ഒരു ബംഗ്‌ളാദേശി പൗരന്‍ ജോലി ഉപേക്ഷിച്ചു പോയിരുന്നു. ഇദ്ദേഹം വീണ്ടും തിരിച്ചെത്തി മുന്‍ ജോലി വേണം എന്നാവശ്യപ്പെട്ടപ്പോള്‍ ജോലിയില്ലെന്ന് പറഞ്ഞ് തിരിച്ചയച്ചതിനെ തുടര്‍ന്നുണ്ടായ വാക്കു തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. സംഭവത്തില്‍ പ്രതികളെന്ന് സംശയിക്കുന്ന മൂന്ന് ബംഗ്‌ളാദേശി പൗരന്മാരില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെ്തിട്ടുണ്ട്.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

പിതാവ്: സി.പി സൈദ് ഹാജി, മാതാവ്: സൈനബ, ഭാര്യ: ഇ.കെ റൈഹാനത്ത്, മക്കള്‍: ഫാത്വിമത്തു നാജിയ, മിദ്ലാജ്. മൃതദേഹം ദര്‍ബ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മകളുടെ വിവാഹവുമായി ബന്ധപ്പെട്ട് നാട്ടിലായിരുന്ന അബ്ദുല്‍ മജീദ് ഇക്കഴിഞ്ഞ സെപ്തംബര്‍ ഒമ്പതാം തീയ്യതിയാണ് തിരിച്ചെത്തിയത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/JxRiqR7KGM35HvbbRMSFHo

Related Posts

Leave a Reply

Your email address will not be published. Required fields are marked *