visit visa for gcc residents : പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; ഇനി ഒറ്റ വിസയില്‍ കുടുബവും, കൂട്ടുകാരുമൊത്ത് ഗള്‍ഫ് മുഴുവന്‍ കറങ്ങാം - Pravasi Vartha visa

visit visa for gcc residents : പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; ഇനി ഒറ്റ വിസയില്‍ കുടുബവും, കൂട്ടുകാരുമൊത്ത് ഗള്‍ഫ് മുഴുവന്‍ കറങ്ങാം

പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്തയിതാ. ഇനി ഒറ്റ വിസയില്‍ കുടുബവും, കൂട്ടുകാരുമൊത്ത് ഗള്‍ഫ് മുഴുവന്‍ കറങ്ങാം. ഒറ്റ വിസയില്‍ ഗള്‍ഫിലെ എല്ലാ രാജ്യങ്ങളും സന്ദര്‍ശിക്കാന്‍ അനുവദിക്കുന്ന ഏകീകൃത ടൂറിസ്റ്റ് വിസക്ക് visit visa for gcc residents ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി.സി.സി) സുപ്രീം കൗണ്‍സിലിന്റെ അംഗീകാരമായെന്ന് സൗദി ടൂറിസം മന്ത്രി അഹമ്മദ് അല്‍ഖത്തീബ് അറിയിച്ചു. ഇത് ചരിത്രപരമായ നടപടിയാണെന്നും മന്ത്രി പറഞ്ഞു.
ഖത്തറില്‍ ചേര്‍ന്ന ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യതലവന്മാരുടെ യോഗം പുറപ്പെടുവിച്ച അന്തിമ പ്രസ്താവനയിലാണ് ടൂറിസം വിസ സംബന്ധിച്ച പ്രഖ്യാപനമുള്ളത്. തീരുമാനം നടപ്പാക്കാനാവശ്യമായ നടപടികള്‍ കൈക്കൊള്ളാന്‍ ആഭ്യന്തര മന്ത്രിമാരെ സുപ്രീം കൗണ്‍സില്‍ അധികാരപ്പെടുത്തുകയും ചെയ്തിരുന്നു.
മേഖലയിലെ വിനോദസഞ്ചാര, സാമ്പത്തിക മേഖലകള്‍ക്ക് അനുയോജ്യമായ ഏറ്റവും മികച്ച രീതിയില്‍ നടപ്പാക്കുന്നതിന് ആവശ്യമായ ഏകോപനം ഉറപ്പാക്കുന്നതിന് ഗള്‍ഫ് ടൂറിസം മന്ത്രാലയങ്ങളിലെ സഹപ്രവര്‍ത്തകരുമായി അടുത്ത് സഹകരിക്കാനുള്ള സൗദി ടൂറിസം മന്ത്രാലയത്തിന്റെ താല്‍പ്പര്യവും മന്ത്രി എടുത്തുപറഞ്ഞു.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

രാജ്യങ്ങള്‍ തമ്മിലുള്ള പരസ്പര ബന്ധവും ഏകീകരണവും വര്‍ധിപ്പിക്കുന്നതില്‍ ഇത് ഫലപ്രദമായ സ്വാധീനം ചെലുത്തും. ജി.സി.സി രാജ്യങ്ങള്‍ക്കിടയില്‍ ടൂറിസ്റ്റുകളുടെയും സന്ദര്‍ശകരുടെയും സഞ്ചാരം സുഗമമാക്കുന്നതിന് ടൂറിസ്റ്റ് വിസ സഹായിക്കും. സാമ്പത്തിക വളര്‍ച്ചയുടെ ഒരു എന്‍ജിന്‍ എന്ന നിലയില്‍ ടൂറിസത്തിന്റെ പങ്ക് വര്‍ധിപ്പിക്കും. ഓരോ അംഗരാജ്യങ്ങളിലും ടൂറിസം മേഖലയില്‍ നിക്ഷേപത്തിന് പുതിയ അവസരങ്ങള്‍ തുറക്കുകയും ചെയ്യും.
ടൂറിസം മേഖലയിലും അവക്കിടയിലുള്ള വിവിധ മേഖലകളിലും സഹകരണം വര്‍ധിപ്പിക്കുന്നതിനും ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുമുള്ള പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്നതാണിത്. ആഗോളതലത്തില്‍ വിശിഷ്ട വിനോദസഞ്ചാര കേന്ദ്രമെന്ന നിലയില്‍ ഗള്‍ഫ് രാജ്യങ്ങളുടെ സ്ഥാനം ഉയര്‍ത്താന്‍ ഇത് സഹായിക്കും. ടൂറിസ്റ്റ് വിസയുടെ അംഗീകാരം വിവിധ തലങ്ങളില്‍ ജി.സി.സി രാജ്യങ്ങള്‍ സാക്ഷ്യം വഹിച്ച വികസനത്തിനും വികസന നവോത്ഥാനത്തിനും അനുസൃതമാണ്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/JxRiqR7KGM35HvbbRMSFHo

Related Posts

Leave a Reply

Your email address will not be published. Required fields are marked *