emirates plane : യുഎഇയിലേക്കുള്ള എമിറേറ്റ്സ് വിമാനത്തിന് യാത്രാമധ്യേ ഇളക്കമുണ്ടായി; യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും പരിക്ക് - Pravasi Vartha TRAVEL

emirates plane : യുഎഇയിലേക്കുള്ള എമിറേറ്റ്സ് വിമാനത്തിന് യാത്രാമധ്യേ ഇളക്കമുണ്ടായി; യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും പരിക്ക്

പെര്‍ത്തില്‍ നിന്ന് ദുബായിലേക്കുള്ള എമിറേറ്റ്സ് വിമാനത്തിന് യാത്രാമധ്യേ ഇളക്കമുണ്ടായതിനെ തുടര്‍ന്ന് ചില യാത്രക്കാര്‍ക്കും ക്രൂ അംഗങ്ങള്‍ക്കും പരിക്കേറ്റു. എന്നിരുന്നാലും, എമിറേറ്റ്‌സ് വിമാനം EK421 യാത്ര തുടരുകയും ദുബായ് ഇന്റര്‍നാഷണല്‍ (DXB) വിമാനത്താവളത്തില്‍ സുരക്ഷിതമായി ഇറക്കുകയും ചെയ്തു emirates plane .
”2023 ഡിസംബര്‍ 4-ന് പെര്‍ത്തില്‍ നിന്ന് ദുബായിലേക്കുള്ള EK421 ഫ്‌ലൈറ്റിന് യാത്രാ മദ്ധ്യേ അപ്രതീക്ഷിത ഇളക്കം ഉണ്ടായി. നിര്‍ഭാഗ്യവശാല്‍, വിമാനത്തിലുണ്ടായിരുന്ന ക്രൂ അംഗങ്ങള്‍ക്കും യാത്രക്കാര്‍ക്കും പരിക്കേറ്റു. വിമാനം ദുബായിലേക്കുള്ള യാത്ര തുടരുകയും പ്രാദേശിക സമയം പുലര്‍ച്ചെ 4:45 ന് ലാന്‍ഡ് ചെയ്യുകയും ചെയ്തു, ”എമിറേറ്റ്‌സ് വക്താവ് പ്രസ്താവനയില്‍ പറഞ്ഞു.
പരിശീലനം ലഭിച്ച ജീവനക്കാരും സന്നദ്ധപ്രവര്‍ത്തകരും യാത്രക്കാര്‍ക്ക് വൈദ്യസഹായം നല്‍കിയതായി എമിറേറ്റ്‌സ് വക്താവ് പറഞ്ഞു. DXB-യില്‍ ഇറങ്ങിയപ്പോള്‍, യാത്രക്കാര്‍ക്ക് ആവശ്യമായ അധിക പിന്തുണയും നല്‍കി.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

”പരിക്കേറ്റവരെ ഞങ്ങളുടെ ക്രൂവും മെഡിക്കല്‍ പരിശീലനം ലഭിച്ച സന്നദ്ധപ്രവര്‍ത്തകരും വിലയിരുത്തുകയും സഹായിക്കുകയും ചെയ്തു. അധിക വൈദ്യസഹായവും നല്‍കി. പരിക്കേറ്റ യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും സാധ്യമായ എല്ലാ പിന്തുണയും നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ എമിറേറ്റ്‌സ് കെയര്‍ ടീമിനെയും വിന്യസിച്ചിട്ടുണ്ട്, ”വക്താവ് വ്യക്തമാക്കി
യുഎസ് നാഷണല്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡിന്റെ സേഫ്റ്റി റിസര്‍ച്ച് റിപ്പോര്‍ട്ട് 2021 അനുസരിച്ച്, യാത്രാമധ്യേ വിമാനത്തിന് ഇളക്കമുണ്ടായാല്‍ പരിക്ക് തടയാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗമാണ് സീറ്റ് ബെല്‍റ്റ് ഇട്ട് ഉറപ്പിച്ച് ഇരിക്കുക എന്നത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/JxRiqR7KGM35HvbbRMSFHo

Related Posts

Leave a Reply

Your email address will not be published. Required fields are marked *