dubai police : യുഎഇ: പരീക്ഷയില്‍ പ്രതീക്ഷിച്ച മാര്‍ക്ക് കിട്ടിയില്ല, വീടുവിട്ടിറങ്ങി ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി; അതിവേഗം നടപടിയെടുത്ത് അധികൃതര്‍ - Pravasi Vartha DUBAI

dubai police : യുഎഇ: പരീക്ഷയില്‍ പ്രതീക്ഷിച്ച മാര്‍ക്ക് കിട്ടിയില്ല, വീടുവിട്ടിറങ്ങി ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി; അതിവേഗം നടപടിയെടുത്ത് അധികൃതര്‍

ദുബായില്‍ ഇന്നലെ ഉച്ച മുതല്‍ കാണാതായ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയെ എട്ട് മണിക്കൂറിനുള്ളില്‍ കണ്ടെത്തി അധികൃതര്‍. വിപുലമായ തിരച്ചിലിനൊടുവില്‍ അര്‍ദ്ധരാത്രി കഴിഞ്ഞാണ് കുട്ടിയെ കണ്ടെത്തിയത്. വിദ്യാര്‍ത്ഥിയുടെ കുടുംബം ദുബായ് പോലീസിനോടും dubai police പൊതുജനങ്ങളോടും ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു.
ചൊവ്വാഴ്ച വൈകുന്നേരം 4.30 ന് അറേബ്യന്‍ റാഞ്ചിലെ സഹീല്‍ ഗേറ്റ് 1 ല്‍ നിന്നാണ് വിദ്യാര്‍ത്ഥിയെ കാണാതായത്. തുടര്‍ന്ന് സമീപ പ്രദേശങ്ങളില്‍ വ്യാപകമായ തിരച്ചില്‍ ആരംഭിച്ചു. ദുബായ് പോലീസിന്റെയും അറേബ്യന്‍ റാഞ്ചസ് എസ്റ്റേറ്റ് സെക്യൂരിറ്റിയുടെയും ഉടനടിയുള്ള നടപടിയാണ് ഫലം കണ്ടത്. ഡ്രോണുകളും സ്നിഫര്‍ നായ്ക്കളെയും ഉപയോഗിച്ചാണ് തിരച്ചില്‍ നടത്തിയത്.
അറേബ്യന്‍ റാഞ്ചുകളില്‍ നിന്നും സമീപ പ്രദേശങ്ങളില്‍ നിന്നുമുള്ള നിരവധി നിവാസികള്‍ തിരച്ചിലില്‍ സജീവമായി ഏര്‍പ്പെട്ടു. പൊതുജനങ്ങള്‍ ഒറ്റക്കെട്ടായി, കുട്ടിയുടെ ഫോട്ടോയുമായി അന്വേഷണത്തിന് ഇറങ്ങിയിരുന്നു. പ്രതീക്ഷിച്ച പരീക്ഷാ മാര്‍ക്ക് നേടാനാകാത്തതില്‍ വിഷമിച്ചാണ് കുട്ടി വീടുവിട്ട് ഇറങ്ങിയത്. സ്വകാര്യത കാരണം കുട്ടിയുടെ പേര് പുറത്തുവിട്ടിട്ടില്ല.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/JxRiqR7KGM35HvbbRMSFHo

Related Posts

Leave a Reply

Your email address will not be published. Required fields are marked *