sea adventure dubai : സാഹസികതയുടെ വേറെ ലെവല്‍; 77 നിലയുള്ള കെട്ടിടത്തിന് മുകളില്‍ നിന്ന് ബീച്ചിലേക്ക്; സ്വപ്നം സാക്ഷാത്കാരത്തിനായി തിരഞ്ഞെടുത്തതോ യുഎഇയെ; വീഡിയോ കാണാം - Pravasi Vartha DUBAI

sea adventure dubai : സാഹസികതയുടെ വേറെ ലെവല്‍; 77 നിലയുള്ള കെട്ടിടത്തിന് മുകളില്‍ നിന്ന് ബീച്ചിലേക്ക്; സ്വപ്നം സാക്ഷാത്കാരത്തിനായി തിരഞ്ഞെടുത്തതോ യുഎഇയെ; വീഡിയോ കാണാം

ലോകത്തെ വിസ്മയിപ്പിച്ച് ഈ കായിക പ്രേമി. അമേരിക്കന്‍ വേക്ക്സ്‌കേറ്റിങ് പ്രതിഭ ബ്രയാന്‍ ഗ്രബ്ബ് ഡ്രോണ്‍ വേക്സ്‌കേറ്റിങ്ങും ബേസ് ജംപിങ്ങും സമന്വയിപ്പിച്ച നൂതന പദ്ധതി ദുബായില്‍ ആദ്യമായി അവതരിപ്പിച്ചു. ദുബായിലെ അഡ്രസ് ബീച്ച് റിസോര്‍ട്ടിലെ സ്‌കൈ ബ്രിഡ്ജിന് മുകളില്‍ സമുദ്രനിരപ്പില്‍ നിന്ന് 294 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇന്‍ഫിനിറ്റിപൂളില്‍ നിന്നാണ് ഗ്രബ്ബിന്റെ സാഹസിക യാത്ര sea adventure dubai ആരംഭിച്ചത്.
ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡുള്ള മേല്‍ക്കൂരയിലെ കുളത്തിന് കുറുകെ 94 മീറ്റര്‍ ഉയരത്തില്‍ ഒരു ഡ്രോണ്‍ ഉപയോഗിച്ച് കുളത്തിന്റെ അരികിലൂടെ കുതിക്കുകയും 77 നിലയുള്ള കെട്ടിടത്തിന് മുകളില്‍ നിന്ന് ബേസ് ജംപിലേയ്ക്ക് മാറുകയും താഴെ ബീച്ചില്‍ വിജയകരമായി ലാന്‍ഡ് ചെയ്യുകയുമായിരുന്നു. വേക്ക്‌ബേസ് എന്നറിയപ്പെടുന്ന ഈ ശ്രദ്ധേയമായ നേട്ടം ഗ്രബ്ബിന്റെ ഏഴു വര്‍ഷത്തെ സ്വപ്നം സാക്ഷാത്കരിക്കുകയും ചരിത്ര നാഴികക്കല്ലാവുകയുംചെയ്തു.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

ഈ ആശയം ലഭിച്ചപ്പോള്‍ അനുയോജ്യമായ സ്ഥലം തേടിയാണ് ഞങ്ങള്‍ ദുബായിലെത്തിയത്. ഇവിടെ അഡ്രസ് ബീച്ച് റിസോര്‍ട്ട് കണ്ടു. കെട്ടിടം ഞങ്ങള്‍ക്കായി സജ്ജീകരിച്ചിരിക്കുന്ന പോലെ തോന്നി. തുടര്‍ന്ന് പരിശോധിച്ചപ്പോള്‍ ബീച്ചില്‍വലിയ ലാന്‍ഡിങ് ഏരിയയുള്ളതടക്കം എല്ലാം കൃത്യമായിരുന്നു. അത് ഓണാണെന്ന് ഞങ്ങള്‍ മനസ്സിലാക്കി. അപ്പോഴാണ് യഥാര്‍ഥ ദൗത്യം ആരംഭിച്ചത്. സാഹസികത ഇഷ്ടപ്പെടുന്നവരുടെ കേന്ദ്രമെന്ന ഖ്യാതി ലഭിച്ച ദുബായ് സ്റ്റണ്ടിനുള്ള സ്വാഭാവിക തിരഞ്ഞെടുപ്പായിരുന്നുവെന്നും ബ്രയാന്‍ പറഞ്ഞു.


വേക്ക് സ്‌കേറ്റിങ്ങില്‍ മൂന്ന് തവണ ലോക ചാംപ്യനായ ബ്രയാന്‍ ഗ്രബ്ബ് നവംബര്‍ 29നായിരുന്നു പദ്ധതി യാഥാര്‍ഥ്യമാക്കിയത്. കഴിഞ്ഞ ഏഴു വര്‍ഷമായി താന്‍ ഈ ആശയം മനസിലേറ്റി നടക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇതേക്കുറിച്ച് ചിന്തിക്കാത്ത ഒരു ദിവസം പോലും കടന്നുപോയിരുന്നില്ല. ഇതിനായി വിപുലമായ പരിശീലനം വേണ്ടിവന്നു. മാനസികമായി ഏറെ തയാറെടുപ്പുകള്‍ കൂടി വേണ്ടിവന്ന പദ്ധതിയായിരുന്നു ഇത്. പക്ഷേ പരിശീലന ഷെഡ്യൂള്‍ ഓരോ നിമിഷത്തിനു വേണ്ടി എന്നെ ഒരുക്കി. ചാടുന്ന സമയത്ത് എല്ലാത്തിനും തയാറെടുക്കാന്‍ പരിശീലകന്‍ മൈല്‍സ് ഡെയ്ഷറിനൊപ്പം വര്‍ഷം മുഴുവനും ബേസ് ജംപിങ് പരിശീലിച്ചിരുന്നു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/JxRiqR7KGM35HvbbRMSFHo

Related Posts

Leave a Reply

Your email address will not be published. Required fields are marked *