uk visa : യുകെ സ്വപ്‌നം കണ്ടവര്‍ക്ക് എട്ടിന്റെ തിരിച്ചടി - Pravasi Vartha visa

uk visa : യുകെ സ്വപ്‌നം കണ്ടവര്‍ക്ക് എട്ടിന്റെ തിരിച്ചടി

ഹെല്‍ത്ത് ആന്‍ഡ് കെയര്‍ വര്‍ക്കേഴ്‌സ് വീസയിലും കനത്ത നിയന്ത്രണങ്ങള്‍ uk visa ഏര്‍പ്പെടുത്തി യുകെ. 2024 ഏപ്രില്‍ മുതല്‍ ഹെല്‍ത്ത് ആന്‍ഡ് കെയര്‍ വര്‍ക്കേഴ്‌സിന് പങ്കാളിയെയോ മക്കളെയോ ആശ്രിത വീസയില്‍ കൂടെ കൂട്ടാനാകില്ല. വിദേശികള്‍ക്ക് യുകെ വീസ ലഭിക്കാനുള്ള കുറഞ്ഞ വാര്‍ഷിക ശമ്പളം നിലവിലെ 26,200 പൗണ്ടില്‍നിന്നും 38,700 പൗണ്ടായി ഉയര്‍ത്തുകയും ചെയ്തു. ഫാമിലി വീസ ലഭിക്കാനും മിനിമം 38,700 പൗണ്ട് ശമ്പളം വേണം. ഹോം സെക്രട്ടറി ജെയിംസ് ക്ലെവേര്‍ലി ഇന്നലെ വൈകിട്ട് പാര്‍ലമെന്റില്‍ അവതരിപ്പിച്ച പുതിയ കുടിയേറ്റ നിയമ ഭേദഗതികളിലാണ് ഇന്ത്യക്കാരെ പ്രത്യേകിച്ച് കേരളത്തില്‍നിന്നുള്ള കെയര്‍ വര്‍ക്കര്‍മാരെ പ്രതികൂലമായി ബാധിക്കുന്ന ഈ പ്രഖ്യാപനമുള്ളത്.
ഷോര്‍ട്ടേജ് ഓക്കിപ്പേഷന്‍ ലിസ്റ്റിലുള്ള ജോലികള്‍ക്ക് ത്രഷ്‌ഹോള്‍ഡ് തുകയില്‍ അനുവദിച്ചിരുന്ന 20 ശതമാനത്തിന്റെ ഇളവും ഇനിമുതല്‍ ഇല്ലാതാകും. പോയിന്റ് ബെസ്ഡ് ഇമിഗ്രേഷന്‍ സിസ്റ്റത്തില്‍ സ്‌കില്‍ഡ് വിസയ്ക്ക് വേണ്ടിയിരുന്ന 26,200 എന്ന അടിസ്ഥാന ശമ്പളമാണ് അമ്പത് ശതമാനത്തോളം വര്‍ധിപ്പിച്ച് 38,700 പൗണ്ട് ആക്കിയത്. എന്നാല്‍ എന്‍.എച്ച്.എസ് റിക്രൂട്ട്‌മെന്റുകളെ ഈ വര്‍ധനയില്‍നിന്നും ഒഴിവാക്കിയിട്ടുണ്ട്. എന്‍എച്ച്എസിലെ നഴ്‌സിങ് ആന്‍ഡ് സോഷ്യല്‍ കെയര്‍ സ്റ്റാഫ് ഷോര്‍ട്ടേജ് പരിഗണിച്ചാണ് ഈ ഇളവ്.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

ഈ വര്‍ഷം മാത്രം 2023 ജൂണ്‍ വരെ ബ്രിട്ടനില്‍ 75,717 ആശ്രിത വീസകളാണ് അനുവദിച്ചത്. കഴിഞ്ഞവര്‍ഷം അനുവദിച്ചതിന്റെ ഇരട്ടിയില്‍ അധികമാണ് ഈ സംഖ്യ. ആശ്രിത വീസകള്‍ക്ക് അപേക്ഷിക്കാന്‍ വേണ്ട മിനിമം ശമ്പളം നിലവില്‍ കേവലം 18,600 പൗണ്ടായിരുന്നു. ഇതും ഏപ്രില്‍ മുതല്‍ 38,700 ആയി ഉയരും.
നഴ്‌സിങ് ഹോമുകളില്‍ കെയര്‍ വര്‍ക്കര്‍മാരായി എത്തുന്നവര്‍ക്ക് ഏപ്രില്‍ മുതല്‍ പങ്കാളിയെയോ മക്കളെയോ ആശ്രിതരായി കൂടെ കൊണ്ടുവരാനാകില്ല. കെയറര്‍ വീസയുടെ ദുരുപയോഗം തടയുന്നതിനാണ് ഇത്തരമൊരു നടപടിയെന്ന് മന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷങ്ങളില്‍ കുടിയേറ്റത്തില്‍ ഉണ്ടായ കനത്ത വര്‍ധനയാണ് അതിശക്തമായ ഇത്തരം തീരുമാനങ്ങളിലേക്ക് സര്‍ക്കാരിനെ നയിച്ചത്. അടുത്തിടെ സ്റ്റുഡന്റ് വീസയ്ക്കും യുകെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/JxRiqR7KGM35HvbbRMSFHo

Related Posts

Leave a Reply

Your email address will not be published. Required fields are marked *