aadhar card mobile number update : ഇനിയും ആധാര്‍ പുതുക്കിയില്ലേ?; സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാന്‍ ഇപ്പോള്‍ അവസരം - Pravasi Vartha INDIA

aadhar card mobile number update : ഇനിയും ആധാര്‍ പുതുക്കിയില്ലേ?; സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാന്‍ ഇപ്പോള്‍ അവസരം

ഇനിയും ആധാര്‍ പുതുക്കിയില്ലേ?; കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ നിങ്ങളുടെ മൊബൈല്‍ നമ്പര്‍ മാറുകയോ വ്യക്തിവിവരങ്ങളില്‍ കാര്യമായ മാറ്റം വരികയോ ചെയ്തിട്ടുണ്ടെങ്കില്‍ നിങ്ങളുടെ ആധാര്‍ പുതുക്കേണ്ടത് അനിവാര്യമാണ്. ഈമാസം 14 വരെ സൗജന്യമായി ആധാര്‍ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാം. ആധാര്‍ എടുത്തിട്ട് 10 വര്‍ഷം തികഞ്ഞവരും ഇതുവരെ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാത്തവരുമാണെങ്കില്‍ ഇത് ചെയ്യുന്നതാണ് നല്ലത് aadhar card mobile number update .
ആധാര്‍ വിവരങ്ങള്‍ സെപ്തംബര്‍ 14നകം പുതുക്കണമെന്നാണ് നേരത്തേ യൂണിഫൈഡ് ഐഡന്റിഫിക്കേഷന് അതോറിറ്റി ഓഫ് ഇന്ത്യ നിര്‍ദേശിച്ചിരുന്നത്. പിന്നീട് കാലാവധി മൂന്നുമാസത്തേക്കുകൂടി, അതായത് ഡിസംബര്‍ 14 വരെ നീട്ടി നല്‍കുകയായിരുന്നു. ആധാര്‍ വിവരങ്ങളുടെ കൃത്യത വര്‍ധിപ്പിക്കുകയാണ് ഈ നടപടിയുടെ ഉദ്ദേശ്യം.
ആധാര്‍ കാര്‍ഡ് കൈവശമുള്ളവര്‍ക്ക് അവരുടെ ഡേറ്റ myaadhaar.uidai.gov.in എന്ന വെബ്‌സൈറ്റില്‍ കയറി സൗജന്യമായി പുതുക്കാം. പേര്, വിലാസം, ജനനത്തീയതി, ലിംഗം, ഫോണ്‍ നമ്പര്‍, ഇ-മെയില്‍ തുടങ്ങിയവയാണ് ഇത്തരത്തില്‍ അപ്‌ഡേറ്റ് ചെയ്യാന്‍ കഴിയുന്നത്. എന്നാല്‍ ഫോട്ടോ, കണ്ണിന്റെ ഐറിസ്, മറ്റ് ബയോമെട്രിക് വിവരങ്ങള്‍ എന്നിവ പുതുക്കണമെങ്കില്‍ ആധാര്‍ സേവന കേന്ദ്രങ്ങളില്‍ നേരിട്ട് എത്തണം. അതിന് നിശ്ചിത ഫീസും നല്‍കണം.
അക്ഷയ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ ആധാര്‍ സേവനം നല്‍കുന്ന കേന്ദ്രങ്ങളില്‍ രേഖകള്‍ അപ്‌ലോഡ് ചെയ്യുന്നതിന് 50 രൂപയും ബയോമെട്രിക് വിവരങ്ങള്‍ ചേര്‍ക്കാന്‍ 100 രൂപയുമാണ് നല്‍കേണ്ടത്.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

ആധാര്‍ ഡേറ്റ പുതുക്കുന്നതെന്തിന്?
തിരിച്ചറിയല്‍ രേഖകള്‍ പുതുക്കുന്നത് നിര്‍ബന്ധമല്ല. എങ്കിലും ആധാര്‍ കാര്‍ഡ് എടുത്ത് 10 വര്‍ഷം കഴിഞ്ഞവരെ, അനുബന്ധ രേഖകള്‍ പുതുക്കാന്‍ പ്രോത്സാഹിപ്പിക്കുന്നതിനാണ് നീക്കം. ഇതിലൂടെ വിവരശേഖരം കൂടുതല്‍ കൃത്യമാക്കാമെന്ന് യുഐഡിഎഐ കരുതുന്നു. ആധാര്‍ തട്ടിപ്പുകള്‍ക്ക് തടയിടാനും ഇത് സഹായിക്കും.
ആധാറുമായി മൊബൈല്‍ നമ്പര്‍ ലിങ്ക് ചെയ്യാത്തവര്‍ അത് നിര്‍ബന്ധമായും ചെയ്യണം. ആധാര്‍ ഉപയോഗിച്ചുള്ള ഓണ്‍ലൈന്‍ സേവനങ്ങള്‍ക്ക് വണ്‍ ടൈം പാസ്‌വേഡ് (ഒടിപി) ആവശ്യമാണ്. ഇതിനായി ആധാറില്‍ മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ എന്നിവ ചേര്‍ക്കണം. ഇതുവരെ മൊബൈല്‍ നമ്പറും ഇമെയിലും ചേര്‍ക്കാതിരുന്നവര്‍ക്കും ഫോണ്‍ നമ്പറോ മെയില്‍ ഐഡിയോ മാറ്റിയവര്‍ക്കും ആധാര്‍ സേവന കേന്ദ്രങ്ങള്‍ മുഖേന അപ്ഡേറ്റ് ചെയ്യാവുന്നതാണ്.
നവജാത ശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ് എടുക്കണം. എന്നാല്‍ അഞ്ച് വയസിന് താഴെയുള്ള കുട്ടികളുടെ ആധാര്‍ എടുക്കുമ്പോള്‍ ബയോമെട്രിക് വിവരങ്ങള്‍ ശേഖരിക്കില്ല. അതിനാല്‍ കുട്ടികളുടെ ബയോമെട്രിക് ഡേറ്റ അഞ്ചാം വയസിലും 15-ാം വയസിലും നിര്‍ബന്ധമായും പുതുക്കണം.
അഞ്ചാം വയസിലെ നിര്‍ബന്ധിത ബയോമെട്രിക് പുതുക്കല്‍ ഏഴു വയസിനുള്ളിലും 15-ാം വയസിലെ പുതുക്കല്‍ 17-ാം വയസിനുള്ളിലും നടത്തിയെങ്കില്‍ മാത്രമേ ഇത് സൗജന്യമായി നടത്താന്‍ കഴിയൂ. അല്ലെങ്കില്‍ 100 രൂപ ഫീസ് നല്‍കണം.
ഇനി ഏതാനും ദിവസങ്ങള്‍ മാത്രമേയുള്ളു. ഇതുവരെ ആധാര്‍ പുതുക്കാത്ത ആളുകള്‍ ഈമാസം പതിനാലിനകം വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുക.
ഇനി വെബ്‌സൈറ്റ് വഴി വിവരങ്ങള്‍ പുതുക്കുന്നത് എങ്ങനെയെന്ന് നോക്കാം.
യുഐഡിഎഐ വെബ്‌സൈറ്റില്‍ (myaadhaar.uidai.gov.in) കയറി നിങ്ങളുടെ ആധാര്‍ നമ്പറും രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ ലഭിച്ച ഒടിപിയും നല്‍കി ലോഗിന്‍ ചെയ്യുക.
‘ഡോക്യുമെന്റ് അപ്‌ഡേറ്റ്’ എന്ന ലിങ്ക് തുറന്ന് ‘നെക്സ്റ്റ്’ എന്ന ടാബില്‍ ക്ലിക് ചെയ്യുക.
ഡോക്യുമെന്റ് അപ്‌ഡേറ്റ് പേജില്‍ നിങ്ങളുടെ പേര്, വിലാസം, ജനനത്തീയതി എന്നിവയൊക്കെ പരിശോധിക്കുക..
‘പ്രൂഫ് ഓഫ് ഐഡിന്റിറ്റി’, ‘പ്രൂഫ് ഓഫ് അഡ്രസ്’ എന്നിവയ്ക്ക് താഴെയുള്ള മെനുവില്‍ നിങ്ങളുടെ പക്കലുള്ള തിരിച്ചറിയല്‍ രേഖ തെരഞ്ഞെടുക്കുക. തുടര്‍ന്ന് ‘വ്യൂ ഡിറ്റൈയില്‍സ് & അപ്ലോഡ് ഡോക്യുമെന്റ്’ ക്ലിക്ക് ചെയ്യുക. അവിടെ രേഖകളുടെ സ്‌കാന്‍ ചെയ്ത കോപ്പി അപ്‌ലോഡ് ചെയ്യുക.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/JxRiqR7KGM35HvbbRMSFHo

Related Posts

Leave a Reply

Your email address will not be published. Required fields are marked *