online visa application : വിസ രംഗത്ത് സുപ്രധാന നടപടികളുമായി ഖത്തര്‍ - Pravasi Vartha visa

online visa application : വിസ രംഗത്ത് സുപ്രധാന നടപടികളുമായി ഖത്തര്‍

വിസ രംഗത്ത് സുപ്രധാന അറിയിപ്പുമായി അധികൃതര്‍. താമസ, സന്ദര്‍ശക വിസകളില്‍ കുടുംബങ്ങളെ കൊണ്ടുവരുന്നതിനുള്ള മാനദണ്ഡങ്ങള്‍ വിശദീകരിച്ച് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം. ഖത്തറില്‍ താമസക്കാരായ പ്രവാസികള്‍ക്ക് കുടുംബങ്ങളെ കൊണ്ടുവരുന്നതിനുള്ള നടപടികള്‍ എളുപ്പമാക്കിക്കൊണ്ടുള്ള നിബന്ധനകള്‍ പ്രസിദ്ധീകരിച്ചത്. ഫാമിലി റെസിഡന്‍സി, സന്ദര്‍ശക വിസക്കായി മെട്രാഷ് രണ്ട് ആപ്ലിക്കേഷന്‍ വഴി അപേക്ഷ സമര്‍പ്പിക്കണം online visa application .
മെട്രാഷ് വഴി അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ കാണുന്ന പട്ടികയിലെ ബന്ധുക്കള്‍ക്കായിരിക്കും സന്ദര്‍ശക വിസ അനുവദിക്കുന്നത് (ഉദാ: പിതാവ്, മാതാവ്, ഭാര്യ, മക്കള്‍, സഹോദരങ്ങള്‍, പിതാമഹന്‍, അമ്മാവന്‍, ഭാര്യാ മാതാപിതാക്കള്‍ ഉള്‍പ്പെടെ അടുത്ത ബന്ധുക്കളെ സ്‌പോണ്‍സര്‍ ചെയ്യാം). സന്ദര്‍ശക വിസയിലെത്തുന്നവര്‍ക്ക് പ്രായനിബന്ധനകള്‍ ഇല്ല. അതേസമയം, ഖത്തറില്‍ നില്‍ക്കുന്നതുവരെ എല്ലാവര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാണ്. പുതിയ നിര്‍ദേശങ്ങള്‍ പ്രാബല്യത്തില്‍ വന്നതായി അധികൃതര്‍ അറിയിച്ചു.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

കുടുംബ റെസിഡന്‍സി വിസക്കാര്‍
സ്വന്തം സ്‌പോണ്‍സര്‍ഷിപ്പില്‍ കുടുംബ റെസിഡന്‍സി വിസക്ക് അപേക്ഷിക്കുമ്പോള്‍ ആണ്‍മക്കള്‍ക്ക് 25ന് മുകളില്‍ പ്രായമാകാന്‍ പാടില്ല. പെണ്‍മക്കള്‍ അവിവാഹിതരായിരിക്കണം. ആറിനും 18നുമിടയില്‍ പ്രായമുള്ള മക്കള്‍ ഖത്തറിലോ രാജ്യത്തിന് പുറത്തോ വിദ്യാഭ്യാസം നല്‍കുന്നതായി സാക്ഷ്യപ്പെടുത്തണം. കുടുംബത്തിന് ആരോഗ്യ ഇന്‍ഷുറന്‍സും ഉറപ്പാക്കണം.
സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ ജീവനക്കാര്‍ കുറഞ്ഞത് 10,000 റിയാല്‍ ശമ്പളക്കാരായിരിക്കണം. സ്വകാര്യ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ടെക്‌നിക്കല്‍, സ്‌പെഷലൈസ്ഡ് വിഭാഗം (തൊഴിലാളികള്‍ അല്ലാത്തവര്‍) പ്രഫഷനലുകള്‍ക്കാണ് കുടുംബ വിസക്ക് അപേക്ഷിക്കാന്‍ കഴിയുക. ചുരുങ്ങിയത് 10,000 റിയാല്‍ ശമ്പളക്കാരായിരിക്കണം. അല്ലാത്തപക്ഷം, 6000 റിയാല്‍ ശമ്പളവും കമ്പനിയുടെ കീഴില്‍ കുടുംബ താമസ സൗകര്യവുമുള്ളവര്‍ക്കും അപേക്ഷിക്കാം. ഇത് തൊഴില്‍ കരാറില്‍ വ്യക്തമാക്കിയിരിക്കണം.
കുടുംബ സന്ദര്‍ശക വിസ
തൊഴിലാളി ഇതര വിഭാഗക്കാരായ റെസിഡന്റിന് കുടുംബ സന്ദര്‍ശക വിസക്ക് അപേക്ഷിക്കാവുന്നതാണ്. കുറഞ്ഞത് 5000 റിയാല്‍ മാസശമ്പളക്കാരായിരിക്കണം. കുടുംബ താമസ സൗകര്യവും ഉറപ്പാക്കണം. സ്‌പോണ്‍സര്‍ ചെയ്യുന്ന വ്യക്തിയുമായി അടുത്ത ബന്ധമുള്ളവരായിരിക്കണം സന്ദര്‍ശക വിസയില്‍ വരുന്നത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/JxRiqR7KGM35HvbbRMSFHo

Related Posts

Leave a Reply

Your email address will not be published. Required fields are marked *