rice price : ഇന്ത്യയുടെ കയറ്റുമതി നിരോധനം; യുഎഇ ഉള്‍പ്പെടെയുള്ള വിപണികളില്‍ അരി വില ഉയരുന്നു - Pravasi Vartha PRAVASI

rice price : ഇന്ത്യയുടെ കയറ്റുമതി നിരോധനം; യുഎഇ ഉള്‍പ്പെടെയുള്ള വിപണികളില്‍ അരി വില ഉയരുന്നു

യുഎഇ ഉള്‍പ്പെടെയുള്ള വിപണികളില്‍ അരി വില ഉയരുന്നു. അരിയുടെ കയറ്റുമതി ഇന്ത്യ നിരോധിച്ചതോടെ ലോക വിപണിയില്‍ അരി വില കുതിച്ചുയരുന്നു. കഴിഞ്ഞ 15 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ വില വര്‍ധനയാണെന്ന് പഠന റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഏഷ്യന്‍ രാജ്യങ്ങളിലെ അരി ഇനമായ തായ് വൈറ്റ് ബ്രോക്കണ്‍ അരിയുടെ വില rice price കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ടണ്ണിന് 57 ഡോളര്‍ ഉയര്‍ന്ന് 640 ആയി.
ഓഗസ്റ്റ് മുതല്‍ അരി കയറ്റുമതിയില്‍ ഇന്ത്യ നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ തായ് അരിക്ക് ബ്രസീല്‍, ഫിലിപ്പീന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ ആവശ്യക്കാര്‍ കൂടി. ഇന്ത്യയുടെ നിയന്ത്രണം ഏറ്റവും അനുകൂലമായത് തായ്ലന്‍ഡിനാണ്. വിയറ്റ്‌നാം അരിയുടെ ക്ഷാമവും തായ്ലന്‍ഡിന് ഗുണമായി. ലോക്‌സഭാ തിരഞ്ഞെടുപ്പു കഴിയും വരെ ഇന്ത്യ നിയന്ത്രണം തുടരുമെന്നാണ് റിപ്പോര്‍ട്ട്. വരും ദിവസങ്ങളില്‍ അരി വിലയില്‍ കാര്യമായ വര്‍ധനയുണ്ടാകുമെന്നും വ്യാപാരികള്‍ മുന്നറിയിപ്പു നല്‍കുന്നു.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

യുഎഇയിലേക്ക് അരി എത്തിക്കുന്ന പ്രധാന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. ഇന്ത്യന്‍ അരി മാത്രമല്ല, 1006 എന്ന ഏകീകൃത കസ്റ്റംസ് കോഡില്‍ വരുന്ന എല്ലാ തരം അരികളും വിലക്കിന്റെ പരിധിയില്‍ വരും. ഈ അരി ഇനങ്ങളുടെ കയറ്റുമതിയും പുനര്‍ കയറ്റുമതിയും ആവശ്യമുള്ളവര്‍ സാമ്പത്തിക മന്ത്രാലയത്തില്‍ പ്രത്യേകം അപേക്ഷ നല്‍കി അനുമതി വാങ്ങണമെന്നാണ് യുഎഇയിലെ നിയമം. ഇന്ത്യയുടെ കയറ്റുമതി നിയന്ത്രണത്തോടെ യുഎഇയിലും അരി വില വര്‍ധിച്ചിരുന്നു. എന്നാല്‍ ക്ഷാമമില്ല.
അരി വില വര്‍ധന ഇന്തൊനീഷ്യ, ഫിലിപ്പീന്‍സ് പോലുള്ള രാജ്യങ്ങളില്‍ പണപ്പെരുപ്പത്തിന് കാരണമായതായും റിപ്പോര്‍ട്ടുണ്ട്. തായ്ലന്‍ഡിലെ നെല്ലുല്‍പാദന പ്രദേശങ്ങളിലെ വരള്‍ച്ച നെല്ലുല്‍പാദനം 6% കുറയ്ക്കാന്‍ ഇടയാക്കുമെന്ന റിപ്പോര്‍ട്ടും പുറത്തുവന്നു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/JxRiqR7KGM35HvbbRMSFHo

Related Posts

Leave a Reply

Your email address will not be published. Required fields are marked *