b8g ticket : ഭീമമായ തുക ലഭിച്ചത് സൗജന്യമായി കിട്ടിയ ടിക്കറ്റിന്; ഇന്ത്യന്‍ പ്രവാസി ഇപ്പോഴും ഞെട്ടലില്‍ - Pravasi Vartha DRAW

b8g ticket : ഭീമമായ തുക ലഭിച്ചത് സൗജന്യമായി കിട്ടിയ ടിക്കറ്റിന്; ഇന്ത്യന്‍ പ്രവാസി ഇപ്പോഴും ഞെട്ടലില്‍

യുഎഇ ദേശീയ ദിന അവധി ദിവസത്തില്‍ നടന്ന അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ദുബായില്‍ താമസിക്കുന്ന ന്ത്യന്‍ പ്രവാസിയാണ് 15 ദശലക്ഷം ദിര്‍ഹം നേടിയത്. നവംബര്‍ 27-നാണ് ഷിഷ് മൊഹോള്‍ക്കര്‍ വിജയിച്ച ടിക്കറ്റായ 223090 വാങ്ങിയത്. ആഷിഷ് തത്സമയ ഷോ കണ്ടിരുന്നില്ല, അതിനാല്‍ ഷോ b8g ticket ഹോസ്റ്റില്‍ നിന്ന് കോള്‍ വന്നപ്പോള്‍ ആശ്ചര്യപ്പെട്ടു.
‘ഞാന്‍ 15 മില്യണ്‍ ദിര്‍ഹം നേടിയ ടിക്കറ്റ് വാങ്ങിയെന്ന് വിശ്വസിക്കാനാവുന്നില്ല, ഞാന്‍ ശരിക്കും വിജയിയാണോ?’ ഷോ ഹോസ്റ്റായ റിച്ചാര്‍ഡിനോട് ആഷിഷ് വീണ്ടു ചോദിച്ചു. ബൈ 2 ഗെറ്റ് വണ്‍ പ്രൊമോഷനിലൂടെ എടുത്ത ഫ്രീ ടിക്കറ്റാണ് ആശിഷിന് ഭാഗ്യം കൊണ്ടുവന്നത്. അക്കൗണ്ട് മാനേജറായി ദുബായില്‍ ജോലി ചെയ്യുകയാണ് ആശിഷ്. തനിക്ക് ലഭിച്ച സമ്മാനം എങ്ങനെ ചെലവഴിക്കണം എന്നതില്‍ ആശിഷ് ഇനിയും തീരുമാനം എടുത്തിട്ടില്ല. കുടുംബത്തോട് സംസാരിക്കുമെന്നാണ് അദ്ദേഹം പറയുന്നത്.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

പത്ത് ഭാഗ്യശാലികളും ഇതേ നറുക്കെടുപ്പില്‍ സ്വര്‍ണ്ണ സമ്മാനങ്ങള്‍ നേടി. മൊത്തം 5,90,000 ദിര്‍ഹത്തിന്റെ മൂല്യമുള്ള സമ്മാനങ്ങളാണ് ഇവര്‍ നേടിയത്. ഓണ്‍ലൈനായി എടുത്ത 006898 എന്ന നമ്പറിലുള്ള ടിക്കറ്റിലൂടെ മിലു കുര്യന്‍ എന്ന മത്സരാര്‍ത്ഥി ഒരു പുത്തന്‍ റേഞ്ച് റോവര്‍ വെലാര്‍ കാര്‍ സ്വന്തമാക്കി.
ഡിസംബര്‍ മാസം ടിക്കറ്റ് എടുക്കുന്ന ഒരാള്‍ക്ക് ജനുവരി മൂന്നിന് നടക്കുന്ന ലൈവ് ഡ്രോയില്‍ 20 മില്യണ്‍ ദിര്‍ഹം സ്വന്തമാകും. ഇത് കൂടാതെ ടിക്കറ്റ് എടുക്കുന്നവര്‍ക്ക് നാല് വ്യത്യസ്തമായ അവസരങ്ങള്‍ കൂടെയുണ്ട് വിജയിക്കാന്‍. ഓരോ ആഴ്ച്ചയും ഒരു മില്യണ്‍ ദിര്‍ഹവും നേടാന്‍ ഇതേ ടിക്കറ്റിലൂടെ കഴിയും.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/JxRiqR7KGM35HvbbRMSFHo

Related Posts

Leave a Reply

Your email address will not be published. Required fields are marked *