abu dhabi judicial court : യുഎഇ: വീഡിയോ വൈറലായതിന് പിന്നാലെ യുവതിക്കും മകനുമെതിരെ നിയമനടപടി - Pravasi Vartha LAW

abu dhabi judicial court : യുഎഇ: വീഡിയോ വൈറലായതിന് പിന്നാലെ യുവതിക്കും മകനുമെതിരെ നിയമനടപടി

വീഡിയോ വൈറലായതിന് പിന്നാലെ യുവതിക്കും മകനുമെതിരെ നിയമനടപടി. അബുദാബി കോടതി പുറപ്പെടുവിച്ച ജുഡീഷ്യല്‍ വിധിയില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങളല്ല വീഡിയോയില്‍ അടങ്ങിയതെന്ന് അബുദാബി ജുഡീഷ്യല്‍ ഡിപ്പാര്‍ട്ട്മെന്റ് abu dhabi judicial court പറയുന്നു. അതിനാലാണ് വീഡിയോ ക്ലിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെ തുടര്‍ന്ന് അമ്മയ്ക്കും മകനുമെതിരെ അബുദാബി പബ്ലിക് പ്രോസിക്യൂഷന്‍ നിയമനടപടി സ്വീകരിച്ചത്.
തന്റെ പിതാവിന്റെ സഹോദരങ്ങള്‍ അമ്മയെ വീട് വിട്ടുപോകാന്‍ നിര്‍ബന്ധിച്ചതായി മകന്‍ പറയുന്ന വീഡിയോയാണ് പ്രചരിച്ചരിച്ചത്. എന്നാല്‍ അനന്തരാവകാശികള്‍ക്ക് അവകാശപ്പെട്ട വീടായിരുന്നു അത്, അതിനാല്‍ വസ്തു ഒഴിപ്പിച്ച് വാദികള്‍ക്ക് കൈമാറാന്‍ കോടതി വിധിച്ചു. അപ്പീല്‍ കോടതിയും വിധി ശരിവച്ചു.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

പ്രതിമാസം 2,500 ദിര്‍ഹം നല്‍കി മകനെ പിന്തുണയ്ക്കാനും പ്രതിവര്‍ഷം 30,000 ദിര്‍ഹം വാടക തുകയായി നല്‍കാനും പിതാവിനെ ബാധ്യസ്ഥനാക്കിയതായും അതോറിറ്റി കൂട്ടിച്ചേര്‍ത്തു. സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ വീഡിയോ പങ്കുവെക്കുന്നതിന് മുമ്പ് കൃത്യതയും വിശ്വാസ്യതയും ഉറപ്പാക്കണമെന്ന് താമസക്കാരോട് പബ്ലിക് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/JxRiqR7KGM35HvbbRMSFHo

Related Posts

Leave a Reply

Your email address will not be published. Required fields are marked *