asfe expat : ക്രിക്കറ്റ് കളിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം; പ്രവാസി മലയാളിക്ക് ദാരുണാന്ത്യം - Pravasi Vartha PRAVASI

asfe expat : ക്രിക്കറ്റ് കളിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം; പ്രവാസി മലയാളിക്ക് ദാരുണാന്ത്യം

ക്രിക്കറ്റ് കളിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യത്തത്തെുടര്‍ന്ന് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. കൊല്ലം തൊടിയൂര്‍ സ്വദേശിയും റാക് യൂനിയന്‍ സിമന്റ് കമ്പനി ജീവനക്കാരനുമായ ദില്‍ഷാദ് (45) ആണ് asfe expat മരിച്ചത് റാസല്‍ഖൈമയില്‍ ആയിരുന്നു അന്ത്യം. ഞായറാഴ്ച്ച രാവിലെ റാസല്‍ഖൈമയില്‍ കളി സ്ഥലത്ത് ബൗളിങ്ങിലേര്‍പ്പെട്ടിരുന്ന ദില്‍ഷാദിന് അസ്വസ്ഥത തോന്നുകയായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു.
ആംബുലന്‍സ് വിഭാഗം എത്തി പ്രഥമ ശുശ്രൂഷകള്‍ നല്‍കി ആശുപത്രിയിലത്തെിച്ചെങ്കിലും അന്ത്യം സംഭവിച്ചു. മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി സാമൂഹിക പ്രവര്‍ത്തകന്‍ അസൈനാര്‍ കോഴിച്ചെന പറഞ്ഞു.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

ആബി അമീറ ദില്‍ഷാദ് ആണ് ഭാര്യ. രണ്ട് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയുമുള്ള ദില്‍ഷാദ് കുടുംബസമേതം റാക് അല്‍ മാമൂറയിലായിരുന്നു താമസം. ആണ്‍കുട്ടികള്‍ റാക് ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥികളാണ്. കൊല്ലം തൊടിയൂര്‍ കല്ലിക്കൊട്ടു മുഴങ്ങന്‍ഗൊഡി അബ്ദുല്‍ ലത്തീഫ് മുഹമ്മദ് കുഞ്ഞുവാണ് പിതാവ്. മാതാവ്: ആബിദ.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/JxRiqR7KGM35HvbbRMSFHo

Related Posts

Leave a Reply

Your email address will not be published. Required fields are marked *