north india : ബിജെപിയ്ക്ക് വന്‍ മുന്നേറ്റം, കോണ്‍ഗ്രസിന് കാലിടറി - Pravasi Vartha INDIA

north india : ബിജെപിയ്ക്ക് വന്‍ മുന്നേറ്റം, കോണ്‍ഗ്രസിന് കാലിടറി

അസംബ്ലി ഇലക്ഷനില്‍ വന്‍ മുന്നേറ്റവുമായി ബി.ജെ.പി. രാജസ്ഥാനിലും ഛത്തീസ്ഗഡിലും ഭരണം പിടിച്ച ബി.െജ.പി മധ്യപ്രദേശില്‍ മൂന്നില്‍രണ്ട് ഭൂരിപക്ഷത്തോടെ ഭരണം നിലനിര്‍ത്തി. മധ്യപ്രദേശിലെ ഏഴില്‍ ആറ് മേഖലകളിലും ബി.ജെ.പി നേട്ടം കൊയ്തു north india . രാജസ്ഥാനില്‍ തുടര്‍ഭരണം നേടാമെന്ന ഗെലോട്ടിന്റെ പ്രതീക്ഷകള്‍ കെടുത്തി ബി.ജെ.പി മുന്നേറി. ഛത്തീസ്ഗഡില്‍ നിര്‍ണായക മേഖലകളില്‍ കാലിടറിയതോടെ കോണ്‍ഗ്രസിന് ഭരണം നഷ്ടമായി. എക്‌സിറ്റ് പോളുകളുടെ കണക്കുകൂട്ടലുകളും തെറ്റിക്കുന്നതായി ഛത്തീസ്ഗഢില്‍ ബിജെപിയുടെ നേട്ടം. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പുള്ള സെമി ഫൈനല്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട തിരഞ്ഞെടുപ്പില്‍ തെലങ്കാനമാത്രം കോണ്‍ഗ്രസിന് ആശ്വാസവിജയമായി
മധ്യപ്രദേശിനെ കാവിക്കോട്ടയാക്കി ബിജെപിക്ക് മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ ഭരണത്തുടര്‍ച്ച ലഭിച്ചു. ഇതുവരെ ഫലം പുറത്തുവന്നതില്‍ 154 സീറ്റുകളില്‍ ബിജെപി വിജയിക്കുകയോ, ലീഡ് ചെയ്യുകയോ ചെയ്യുന്നു. ബഹുദൂരം പിന്നിലുള്ള കോണ്‍ഗ്രസിന് മഹാകോശല്‍ മേഖല മാത്രമാണ് ആശ്വാസം നല്‍കിയത്
ഒരു പതിറ്റാണ്ടായ കെ. ചന്ദ്രശേഖര്‍ റാവു സര്‍ക്കാരിനെ തൂത്തെറിഞ്ഞ് തെലങ്കാനയില്‍ കോണ്‍ഗ്രസ് തേരോട്ടം. 119 അംഗ നിയമസഭയില്‍ കേവലഭൂരിപക്ഷം മറികടന്ന് കോണ്‍ഗ്രസ് ലീഡുനില മുന്നേറുന്നു. 2014ല്‍ സംസ്ഥാന രൂപീകരണത്തിനുശേഷം ആദ്യമാണ് കോണ്‍ഗ്രസ് അധികാരത്തിലേക്ക് എത്തുന്നത്. 8 സീറ്റില്‍ ലീഡ് ചെയ്യുന്ന ബി.ജെ.പിക്കും തെലങ്കാനയില്‍ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞു.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

രാജസ്ഥാനില്‍ ഭരണത്തുടര്‍ച്ചയെന്ന കോണ്‍ഗ്രസ് മോഹം പൊലിഞ്ഞു. ആകെയുള്ള 199 സീറ്റില്‍ 114ലേറെ സീറ്റുകളില്‍ ബിജെപി ലീഡ് ചെയ്യുന്നു. വിജയത്തിന്റെ ക്രെഡിറ്റ് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെന്ന് പ്രവര്‍ത്തകരും നേതാക്കളും. രാജ്യത്തെ വലിയ സംസ്ഥാനങ്ങളിലൊന്നില്‍ ആഭ്യന്തര കലഹങ്ങള്‍ക്കിടയിലും കോണ്‍ഗ്രസിനെ തോല്‍പ്പിക്കാനായതിന്റെ ആവേശത്തിലാണ് ബിജെപി.
ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ നിന്ന് അകറ്റി സംസ്ഥാനം പിടിച്ച് ബിജെപി. 90 ല്‍ 53 സീറ്റുമായി ബിജെപി മുന്നിട്ടു നില്‍ക്കുകയാണ്. കോണ്‍ഗ്രസിനെ പിന്‍തുണച്ചിരുന്ന മാവോയിസ്റ്റ് മേഖലയായ ബസ്തറും ദന്തേവാഡയും ഉള്‍പ്പെടെ കോണ്‍ഗ്രസിനെ കൈവിട്ടു. കോണ്‍ഗ്രസിന് മുന്‍തൂക്കമുണ്ടായിരുന്ന സര്‍ഗുജ മേഖലയിലും കോണ്‍ഗ്രസിന് അടപതറി.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/JxRiqR7KGM35HvbbRMSFHo

Related Posts

Leave a Reply

Your email address will not be published. Required fields are marked *