free parking : യുഎഇ ദേശീയ ദിനം: പൊതു അവധി ദിനങ്ങളില്‍ മൂന്ന് എമിറേറ്റുകളില്‍ സൗജന്യ പാര്‍ക്കിംഗ് - Pravasi Vartha UAE

free parking : യുഎഇ ദേശീയ ദിനം: പൊതു അവധി ദിനങ്ങളില്‍ മൂന്ന് എമിറേറ്റുകളില്‍ സൗജന്യ പാര്‍ക്കിംഗ്

യുഎഇയിലെ 52-ാമത് യൂണിയന്‍ ദിന ആഘോഷങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. ആവേശകരമായ കിഴിവുകള്‍, കരിമരുന്ന് പ്രകടനങ്ങള്‍, തുടങ്ങിയവ പൊതു അവധിയെ ആഘോഷഭരിതമാക്കും. അതിനായി മൂന്ന് എമിറേറ്റുകളില്‍ സൗജന്യ പാര്‍ക്കിംഗും free parking അധികൃതര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
അബുദാബി
MAWAQiF പാര്‍ക്കിംഗ് ഫീസ് 2 ഡിസംബര്‍ 2023 ശനിയാഴ്ച മുതല്‍ ഡിസംബര്‍ 5 ചൊവ്വാഴ്ച രാവിലെ 7.59 വരെ സൗജന്യമായിരിക്കും. കൂടാതെ, ഔദ്യോഗിക അവധിക്കാലത്ത് മുസഫ എം-18 ട്രക്ക് പാര്‍ക്കിംഗ് സ്ഥലത്തെ പാര്‍ക്കിംഗ് ഫീസും സൗജന്യമായിരിക്കും.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

ദുബായ്
ദുബായിലെ റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി യൂണിയന്‍ ഡേ അവധിക്ക് സൗജന്യ പൊതു പാര്‍ക്കിംഗ് പ്രഖ്യാപിച്ചു. ഡിസംബര്‍ 2 ശനിയാഴ്ച മുതല്‍ ഡിസംബര്‍ 4 തിങ്കള്‍ വരെ പാര്‍ക്കിംഗ് സൗജന്യമായിരിക്കുമെന്ന് അതോറിറ്റി അറിയിച്ചു. മള്‍ട്ടി ലെവല്‍ ടെര്‍മിനലുകള്‍ ഒഴികെയുള്ള എല്ലാ പൊതു പാര്‍ക്കിംഗിനും ഇത് ബാധകമായിരിക്കും. പാര്‍ക്കിംഗ് താരിഫ് 2023 ഡിസംബര്‍ 5 ചൊവ്വാഴ്ച പുനരാരംഭിക്കും.
ഷാര്‍ജ
യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് ഷാര്‍ജ മുനിസിപ്പാലിറ്റി വെള്ളിയാഴ്ച സൗജന്യ പാര്‍ക്കിംഗ് പ്രഖ്യാപിച്ചു. ഡിസംബര്‍ 2 ശനിയാഴ്ച മുതല്‍ ഡിസംബര്‍ 4 തിങ്കള്‍ വരെ പൊതു പാര്‍ക്കിംഗ് സൗജന്യമായിരിക്കുമെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു. സാധാരണ പെയ്ഡ് പാര്‍ക്കിംഗ് സംവിധാനം ഡിസംബര്‍ 5 ചൊവ്വാഴ്ച മുതല്‍ പുനരാരംഭിക്കും.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/JxRiqR7KGM35HvbbRMSFHo

Related Posts

Leave a Reply

Your email address will not be published. Required fields are marked *