kerala police : സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് മക്കളെ കൊന്ന് ദമ്പതികള്‍ ജീവനൊടുക്കി - Pravasi Vartha KERALA

kerala police : സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് മക്കളെ കൊന്ന് ദമ്പതികള്‍ ജീവനൊടുക്കി

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് മക്കളെ കൊന്ന് ദമ്പതികള്‍ ജീവനൊടുക്കി kerala police . ആലപ്പുഴ തലവടിയില്‍ ആണ് സംഭവം. സുനു- സൗമ്യ ദമ്പതികളാണ് ആത്മഹത്യ ചെയ്തത്. ഇവരുടെ മക്കളായ ആദിയും ആദിലും കൊല്ലപ്പെട്ടു. രാവിലെ ആയിട്ടും വീട് തുറക്കാതെ വന്നതോടെ അയല്‍വാസികള്‍ സംശയം തോന്നി പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തി വീട് തുറന്നപ്പോള്‍ ദമ്പതികളെ തൂങ്ങിമരിച്ച നിലയിലും മക്കളെ മുറിയില്‍ കൊല്ലപ്പെട്ട നിലയിലുമാണ് കണ്ടെത്തിയത്. എടത്വ പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനയയ്ക്കും. സാമ്പത്തിക പ്രതിസന്ധിയാകാം മരണകാരണമെന്ന് നാട്ടുകാര്‍ പറയുന്നു.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/JxRiqR7KGM35HvbbRMSFHo

Related Posts

Leave a Reply

Your email address will not be published. Required fields are marked *