traffic ഇന്നു മുതല്‍- ഷെയ്ഖ് സായിദ് റോഡിൽ ഗതാഗതനിയന്ത്രണം; അറിയിപ്പ് നൽകി അധികൃതർ - Pravasi Vartha TRAVEL

traffic ഇന്നു മുതല്‍- ഷെയ്ഖ് സായിദ് റോഡിൽ ഗതാഗതനിയന്ത്രണം; അറിയിപ്പ് നൽകി അധികൃതർ

അബുദാബി: ഇന്നു മുതല്‍ ഷെയ്ഖ് സായിദ് റോഡിൽ traffic ഗതാഗതനിയന്ത്രണം ഉണ്ടാകുമെന്ന് അറിയിപ്പ് നൽകി അധികൃതർ.ഷെയ്ഖ് സായിദ് റോഡിൽ ട്രേഡ് സെന്റർ റൗണ്ട് എബൗട്ട് മുതൽ എക്സ്പോ സിറ്റി വരെ ഇന്നു മുതല്‍ 3വരെ ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്ന് ആർടിഎ അറിയിച്ചു. രാവിലെ 7നും 11നും ഇടയിൽ ഇതുവഴിയുള്ള ഗതാഗതം തിരിച്ചുവിടും. കാലാവസ്ഥ ഉച്ചകോടിയുടെ സാഹചര്യത്തിലാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്. ജനം പരമാവധി പൊതുഗതാഗത സംവിധാനം ഉപയോഗിക്കണം. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, ഷെയ്ഖ് സായിദ് ബിൻ ഹംദാൻ അൽ നഹ്യാൻ റോഡ്, എമിറേറ്റ്സ് റോഡ്, അൽഖെയിൽ റോഡ്, ജുമൈറ റോഡ്, അൽവാസൽ റോഡ് എന്നിവയാണ് പകരം ഉപയോഗിക്കേണ്ടത്. വാഹനങ്ങളുമായി ഇറങ്ങുന്നവർ റോഡിലെ സൈൻ ബോർഡുകളിലെ മാറ്റം ശ്രദ്ധിക്കണം.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/JxRiqR7KGM35HvbbRMSFHo

Related Posts

Leave a Reply

Your email address will not be published. Required fields are marked *