norka roots attestation നോര്‍ക്ക റൂട്ട്സ് മുഖേന ഗൾഫിൽ നഴ്സുമാര്‍ക്ക് തൊഴിൽ അവസരം - Pravasi Vartha NORKA

norka roots attestation നോര്‍ക്ക റൂട്ട്സ് മുഖേന ഗൾഫിൽ നഴ്സുമാര്‍ക്ക് തൊഴിൽ അവസരം

സൗദിയിലേക്ക് വനിതാനഴ്സുമാര്‍ക്ക് തൊഴിൽ അവസരം ഒരുക്കി നോർക്ക റൂട്സ്. സൗദി അറേബ്യയിലെ പ്രമുഖ സ്വകാര്യആശ്രുപത്രി ഗ്രൂപ്പിലേയ്ക്ക് വനിതാനഴ്സുമാര്‍ക്ക് അവസരമൊരുക്കുന്ന നോര്‍ക്ക റൂട്ട്സ് norka roots attestation റിക്രൂട്ട്മെന്റിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. നഴ്‌സിംഗിൽ ബിരുദവും കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. വിശദമായ CV യും വിദ്യാഭ്യാസം, പ്രവര്‍ത്തിപരിചയം, പാസ്സ്പോര്‍ട്ടിന്റെ പകര്‍പ്പ് എന്നിവ സഹിതം [email protected] എന്ന ഇ-മെയില്‍ ഐ.‍ഡിയിലേയ്ക്ക് അപേക്ഷ നല്‍കാവുന്നതാണെന്ന് നോർക്ക റൂട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കെ.ഹരികൃഷ്ണന്‍ നമ്പൂതിരി അറിയിച്ചു.
ഇതോടൊപ്പം ഇംഗ്ലീഷ്ഭാഷാപരി‍ജ്ഞാനവും അനിവാര്യമാണ്. പ്രായപരിധി 30 വയസ്സ്. ശമ്പളത്തിനൊപ്പം (SAR 4050) താമസസൗകര്യവും ലഭിക്കും. എല്ലാ തിങ്കളാഴ്ചയും ഓണ്‍ലൈനായാണ് അഭിമുഖം നടക്കുക. എല്ലാ ഉദ്യോഗാർത്ഥികളും ഇന്റർവ്യൂ സമയത്ത് സാധുവായ പാസ്പോർട്ട് ഹാജരാക്കണം.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/JxRiqR7KGM35HvbbRMSFHo

Related Posts

Leave a Reply

Your email address will not be published. Required fields are marked *