abu dhabi terminal : യുഎഇ: 10 സെക്കന്‍ഡുകള്‍ക്കകം ചെക്ക്-ഇന്‍, ബോര്‍ഡിങിന് 3 സെക്കന്‍ഡ് മതി; ഇനി യാത്രയൊക്കെ സിമ്പിളല്ലേ… - Pravasi Vartha UAE

abu dhabi terminal : യുഎഇ: 10 സെക്കന്‍ഡുകള്‍ക്കകം ചെക്ക്-ഇന്‍, ബോര്‍ഡിങിന് 3 സെക്കന്‍ഡ് മതി; ഇനി യാത്രയൊക്കെ സിമ്പിളല്ലേ…

നിമിഷങ്ങള്‍ക്കകം ചെക്ക്ഇന്നും ബോര്‍ഡിങും ചെയ്ത് വിമാനത്തില്‍ കയറാം. അബുദാബി രാജ്യാന്തര വിമാനത്താവളത്തിലെ നടപടികള്‍ abu dhabi terminal ശ്രദ്ധേയമാകുന്നു. 10 സെക്കന്‍ഡുകള്‍ക്കകം ചെക്ക്-ഇന്‍ ചെയ്യാം. ബോര്‍ഡിങിന് 3 സെക്കന്‍ഡ് മതി. ചെക്ക്-ഇന്‍ ചെയ്ത് സ്മാര്‍ട്ട് ഗേറ്റ് കടക്കുമ്പോള്‍ തന്നെ നിര്‍മിത ബുദ്ധി ക്യാമറ സ്‌കാന്‍ ചെയ്തുകഴിഞ്ഞിരിക്കും.
യാത്രക്കാരന് നടപടികള്‍ പൂര്‍ത്തിയാക്കി ഗേറ്റിലെത്താന്‍ 12 മിനിറ്റ് മതി. അഞ്ചിടങ്ങളില്‍ സ്ഥാപിച്ച ബയോമെട്രിക് സംവിധാനവും നടപടി എളുപ്പമാക്കുന്നു. വൈകാതെ 9 ഇടങ്ങളില്‍ കൂടി ബയോമെട്രിക് സ്ഥാപിക്കും. സെല്‍ഫ് സര്‍വീസ് ചെക്ക്-ഇന്‍, സെല്‍ഫ് സര്‍വീസ് ബാഗ് ഡ്രോപ്, ഇമിഗ്രേഷന്‍ ഇ-ഗേറ്റ് തുടങ്ങി ഒട്ടേറെ നവീന സൗകര്യങ്ങള്‍. ബയോമെട്രിക് കവാടത്തിലൂടെ യാത്രക്കാരന്‍ പ്രവേശിക്കുമ്പോള്‍ തന്നെ വ്യക്തിഗത രേഖകള്‍ സ്വമേധയാ രേഖപ്പെടുത്തുന്നതിനാല്‍ പാസ്‌പോര്‍ട്ടില്‍ എക്‌സിറ്റ്/എന്‍ട്രി സീലിനായി കാത്തുനില്‍ക്കേണ്ട. എല്ലാവര്‍ക്കും ഈ സേവനം ലഭിക്കും.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

നിലവില്‍ ഇത്തിഹാദ് യാത്രക്കാര്‍ക്കു മാത്രമുള്ള സെല്‍ഫ് സര്‍വീസ് ചെക്ക്-ഇന്‍ വൈകാതെ അബുദാബിയില്‍നിന്ന് സര്‍വീസ് നടത്തുന്ന എല്ലാ വിമാന യാത്രക്കാര്‍ക്കും ലഭ്യമാക്കുമെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു. നിര്‍മിത ബുദ്ധി സമന്വയിപ്പിച്ച് സജ്ജമാക്കിയ ടെര്‍മിനല്‍ എയിലാണ് ആയാസ രഹിത യാത്ര ഒരുക്കിയത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/JxRiqR7KGM35HvbbRMSFHo

Related Posts

Leave a Reply

Your email address will not be published. Required fields are marked *