abu dhabi airport shopping : അബുദാബി വിമാനത്താവളത്തിലേക്ക് യാത്രക്കാരുടെ ഒഴുക്ക് - Pravasi Vartha UAE

abu dhabi airport shopping : അബുദാബി വിമാനത്താവളത്തിലേക്ക് യാത്രക്കാരുടെ ഒഴുക്ക്

അബുദാബി വിമാനത്താവളത്തിലേക്ക് abu dhabi airport shopping യാത്രക്കാരുടെ ഒഴുക്ക്. ലോകത്തെ ഏറ്റവും വലിയ ടെര്‍മിനലുകളിലൊന്നായ ടെര്‍മിനല്‍ എയുടെ ഉദ്ഘാടനം അബുദാബിയെ ആഗോളതലത്തിലെ ടൂറിസത്തിന്റെയും വ്യാപാരത്തിന്റെയും തന്ത്രപ്രധാന കേന്ദ്രമാകാന്‍ സഹായിച്ചുവെന്ന് വാര്‍ത്തസമ്മേളനത്തില്‍ അബുദാബി എയര്‍പോര്‍ട്‌സ് മാനേജിങ് ഡയറക്ടറും ഇടക്കാല സി.ഇ.ഒയുമായ എലീന സോര്‍ലിനി പറഞ്ഞു. ഏതാനും മാസങ്ങള്‍ക്കിടെ വിമാനത്താവളം കാഴ്ചവെക്കുന്ന പ്രകടനം പ്രതീക്ഷ വര്‍ധിപ്പിക്കുന്നതാണെന്നും അവര്‍ വ്യക്തമാക്കി. ഈ വര്‍ഷം 2.2 കോടി യാത്രികര്‍ അബുദാബി വിമാനത്താവളം വഴി സഞ്ചരിക്കുമെന്ന പ്രതീക്ഷയും അധികൃതര്‍ പങ്കുവെച്ചു.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

2022 ഒക്ടോബറിനെ അപേക്ഷിച്ച് 2023 ഒക്ടോബറില്‍ യാത്രികരുടെ എണ്ണത്തില്‍ 49 ശതമാനത്തോളം വര്‍ധനയുണ്ടായി. 2022ലെ വേനല്‍ക്കാലത്ത് 340 വിമാനങ്ങളായിരുന്നു പ്രതിദിന സര്‍വിസ് നടത്തിയിരുന്നതെങ്കില്‍ ഇത്തവണ അത് 410 ആയി ഉയര്‍ന്നു. മുംബൈ, ലണ്ടന്‍, കൊച്ചി, ഡല്‍ഹി, ദോഹ എന്നിവയാണ് അബുദാബിയില്‍നിന്ന് കൂടുതല്‍ യാത്രക്കാരുള്ള അഞ്ചു കേന്ദ്രങ്ങളെന്ന് അവര്‍ ചൂണ്ടിക്കാട്ടി. ടിക്കറ്റ് വില്‍പനയുടെ കാര്യത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന അഞ്ചു കേന്ദ്രങ്ങള്‍ മുംബൈ, ലണ്ടന്‍, ദോഹ, ഡല്‍ഹി, കൊച്ചി എന്നിവയാണ്.
രാജ്യത്ത് നടക്കുന്ന പ്രധാന പരിപാടികളും ശൈത്യകാലത്തിന്റെ ആരംഭവും ധാരാളം യാത്രികരെ അബുദാബിയിലേക്ക് ആകര്‍ഷിക്കുന്നുണ്ട്. അബുദാബി ഗ്രാന്‍ഡ്പ്രീയും കോപ് 28മൊക്കെ ഇതിന് ഉദാഹരണങ്ങളാണ്. ഡിസംബറില്‍ മാത്രം 23 ലക്ഷത്തോളം യാത്രികര്‍ അബൂദബിയില്‍ എത്തുമെന്നാണ് പ്രതീക്ഷ.
ഒരേസമയം 70 വിമാനങ്ങളും മണിക്കൂറില്‍ 11,000 യാത്രികരെയും ഉള്‍ക്കൊള്ളാന്‍ ശേഷിയുണ്ട് ടെര്‍മിനല്‍ എക്ക്. 7,42,000 ചതുരശ്ര മീറ്ററില്‍ സജ്ജമാക്കിയ ടെര്‍മിനല്‍ ലോകത്തിലെതന്നെ ഏറ്റവും വലിയ എയര്‍പോര്‍ട്ട് ടെര്‍മിനലുകളിലൊന്നാണ്. പ്രതിവര്‍ഷം നാലരക്കോടി യാത്രക്കാരെ കൈകാര്യംചെയ്യാന്‍ ടെര്‍മിനലിന് ശേഷിയുണ്ട്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/JxRiqR7KGM35HvbbRMSFHo

Related Posts

Leave a Reply

Your email address will not be published. Required fields are marked *