saudi airlines : പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; വിമാന ടിക്കറ്റുകളില്‍ വമ്പിച്ച കിഴിവുമായി എയര്‍ലൈന്‍ - Pravasi Vartha TRAVEL

saudi airlines : പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; വിമാന ടിക്കറ്റുകളില്‍ വമ്പിച്ച കിഴിവുമായി എയര്‍ലൈന്‍

പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത. വിമാന ടിക്കറ്റുകളില്‍ വമ്പിച്ച കിഴിവുമായി എയര്‍ലൈന്‍. സൗദി എയര്‍ലൈന്‍സ് saudi airlines എല്ലാ രാജ്യാന്തര കേന്ദ്രങ്ങളിലേക്കും 30 ശതമാനം വരെ കിഴിവോടെ ‘ഗ്രീന്‍ ഫ്‌ലൈ ഡേ ഓഫര്‍’ പ്രഖ്യാപിച്ചു. ഈ ആനുകൂല്യം ഉപയോഗപ്പെടുത്തി ഡിസംബര്‍ ഒന്നു മുതല്‍ അടുത്ത വര്‍ഷം മാര്‍ച്ച് 10 വരെ യാത്രചെയ്യാം. ഇതുസംബന്ധമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനും പ്രയോജനം നേടാനും ബുധനാഴ്ച വരെ സമയം അനുവദിച്ചിട്ടുണ്ട്.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

ബിസിനസ്, ഇക്കണോമി ക്ലാസ് വിഭാഗങ്ങള്‍ക്ക് ഈ ആനുകൂല്യം ബാധകമാണ്. റൗണ്ട് ട്രിപ്പുകള്‍ക്കും വണ്‍വേ ഫ്‌ലൈറ്റുകള്‍ക്കും കിഴിവ് ബാധകമാണ്. സൗദി എയര്‍ലൈനിന്റെ വെബ്‌സൈറ്റ്, സ്മാര്‍ട്ട്‌ഫോണ്‍ ആപ്ലിക്കേഷനുകള്‍, സെയില്‍സ് ഓഫിസുകള്‍ എന്നിവ വഴി യാത്രക്കാര്‍ക്ക് ടിക്കറ്റ് എളുപ്പത്തില്‍ ബുക്ക് ചെയ്യാവുന്നതാണ്. ക്രിസ്മസ് ഉള്‍പ്പടെയുള്ള അവധിദിനങ്ങള്‍ വരുന്നതിനാല്‍ പ്രവാസികള്‍ക്ക് ഈ ആനുകൂല്യം ഏറെ പ്രയോജനപ്പെടുമെന്നാണ് കരുതുന്നത്. സൗദി എയര്‍ലൈന്‍സ് കേരളത്തിലേക്ക് ഉള്‍പ്പെടെ ഇന്ത്യയിലെ വിവിധ കേന്ദ്രങ്ങളിലേക്ക് സര്‍വീസ് നടത്തിവരുന്നു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/JxRiqR7KGM35HvbbRMSFHo

Related Posts

Leave a Reply

Your email address will not be published. Required fields are marked *