popular food : കോവിഡിന് ശേഷം വന്നത് വന്‍ മാറ്റങ്ങള്‍; യുഎഇ നിവാസികള്‍ക്കിടയില്‍ ഏറ്റവും പ്രചാരമുള്ള ഭക്ഷണങ്ങള്‍ ഇവയൊക്കെ - Pravasi Vartha UAE

popular food : കോവിഡിന് ശേഷം വന്നത് വന്‍ മാറ്റങ്ങള്‍; യുഎഇ നിവാസികള്‍ക്കിടയില്‍ ഏറ്റവും പ്രചാരമുള്ള ഭക്ഷണങ്ങള്‍ ഇവയൊക്കെ

കൊറോണ വൈറസ് പാന്‍ഡെമിക്കിന് ശേഷം ജനങ്ങളുടെ ഭക്ഷണരീതി മാറി തുടങ്ങി. ആരോഗ്യ സംരക്ഷണത്തിന്റെ പ്രാധാന്യം മനസിലാക്കിയ ജനങ്ങള്‍ ക്രമേണ മൂല്യവര്‍ദ്ധിതവും സൗകര്യപ്രദവും ആരോഗ്യകരവുമായ ഭക്ഷണ രീതിയിലേക്ക് മാറി. ധാന്യങ്ങളാണ് യുഎഇ നിവാസികള്‍ക്കിടയില്‍ ഏറ്റവും പ്രചാരമുള്ളതും സാധാരണവുമായ ഭക്ഷണം popular food . കൂടാതെ പച്ചക്കറികളും പഴങ്ങളും കഴിക്കുന്നതിനും പ്രാധാന്യം നല്‍കുന്നുവെന്ന് പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഈ പ്രദേശത്തെ പ്രധാന ഭക്ഷണം എന്ന നിലയില്‍ ധാന്യങ്ങള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഭക്ഷണ വിഭാഗമായി തുടരുന്നു. മറ്റ് ഭക്ഷ്യ വിഭാഗങ്ങളെ അപേക്ഷിച്ച് അഞ്ച് വര്‍ഷത്തിനുള്ളില്‍ ധാന്യങ്ങള്‍ക്ക് മിതമായ വളര്‍ച്ചാ നിരക്ക് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. പച്ചക്കറിയും ഏറ്റവും ഉയര്‍ന്ന വാര്‍ഷിക വളര്‍ച്ചാ നിരക്ക് നേടുമെന്ന് പ്രവചിക്കപ്പെടുന്നു.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

സാംക്രമികേതര രോഗങ്ങളുടെ വര്‍ദ്ധിച്ചുവരുന്ന സംഭവങ്ങള്‍ക്കിടയിലും കൂടിവരുന്ന കീടനാശിനി ഉപയോഗത്തിനും ഇടയില്‍ ജനങ്ങള്‍ ആരോഗ്യ ബോധമുള്ളവരായതിനാല്‍ ഉയര്‍ന്ന പോഷകമൂല്യമുള്ള ഭക്ഷണങ്ങള്‍ അവര്‍ തിരിഞ്ഞെടുക്കുന്നുവെന്ന്് യുഎഇ ആസ്ഥാനമായുള്ള ഇന്‍വെസ്റ്റ്മെന്റ് ബാങ്കിംഗ് ഉപദേശക സ്ഥാപനമായ ആല്‍പെന്‍ ക്യാപിറ്റല്‍ പുറത്തിറക്കിയ ജിസിസി ഫുഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
യുഎഇയില്‍, ജനങ്ങളുടെ ശരാശരി ഭക്ഷണത്തിന്റെ 37.4 ശതമാനവും ധാന്യങ്ങളാണ്. പഴങ്ങളും പച്ചക്കറികളും യഥാക്രമം 17.6 ശതമാനവും 17.4 ശതമാനവും ആണ്. 11.8 ശതമാനമാണ് മാംസത്തിന്റെ ഉപയോഗം. പാലും/പാലുല്‍പ്പന്നങ്ങളും 8.5 ശതമാനവും. യുഎഇയിലെ ഭക്ഷ്യ ഉപഭോഗം 2022-ല്‍ കണക്കാക്കിയ 8.8 ദശലക്ഷം മെട്രിക് ടണ്ണില്‍ നിന്ന് 3.3 ശതമാനം വര്‍ധിച്ച് 2027-ല്‍ 10.4 ദശലക്ഷം മെട്രിക് ടണ്ണായി വളരുമെന്ന് ആല്‍പെന്‍ കാപ്പിറ്റല്‍ പ്രവചിച്ചു, ഇത് ശക്തമായ സാമ്പത്തിക വളര്‍ച്ചയും ജനസംഖ്യയിലെ ആരോഗ്യവും വര്‍ദ്ധിപ്പിക്കും. 2027-ഓടെ രാജ്യത്തെ റെസ്റ്റോറന്റുകളുടെ വളര്‍ച്ച 86.4 ബില്യണ്‍ ദിര്‍ഹമാകും, (23.5 ബില്യണ്‍ ഡോളര്‍)അതായത് 48 ശതമാനം വളര്‍ച്ച.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/JxRiqR7KGM35HvbbRMSFHo

Related Posts

Leave a Reply

Your email address will not be published. Required fields are marked *