airport in dubai : ദുബായ് വിമാനത്താവളത്തിലെ ഏറ്റവും തിരക്കേറിയ ശൈത്യകാലം വരുന്നു; ശ്രദ്ധിക്കുക ഇക്കാര്യങ്ങള്‍ - Pravasi Vartha DUBAI

airport in dubai : ദുബായ് വിമാനത്താവളത്തിലെ ഏറ്റവും തിരക്കേറിയ ശൈത്യകാലം വരുന്നു; ശ്രദ്ധിക്കുക ഇക്കാര്യങ്ങള്‍

ദുബായ് വിമാനത്താവളത്തിലെ ഏറ്റവും തിരക്കേറിയ ശൈത്യകാലം വരുന്നു. ഏഴ് അന്താരാഷ്ട്ര എയര്‍ലൈനുകള്‍ ഒമ്പത് ലക്ഷ്യസ്ഥാനങ്ങളിലേക്ക് പുതിയ ഫ്‌ലൈറ്റുകള്‍ ആരംഭിക്കുന്നതോടെ ദുബായ് ഇന്റര്‍നാഷണല്‍ (DXB)airport in dubai ഏറ്റവും തിരക്കേറിയ ശൈത്യകാലം പ്രതീക്ഷിക്കുന്നു. ഇപ്പോള്‍ എല്ലാ ആഴ്ചയും 4,400 ഫ്ളൈറ്റുകള്‍ (വണ്‍-വേ) DXB-യില്‍ നിന്ന് പ്രവര്‍ത്തിക്കുന്നുണ്ട്, മുന്‍ ശൈത്യകാലത്തെ അപേക്ഷിച്ച് 20 ശതമാനം വര്‍ദ്ധനവാണിത്.
ഒക്ടോബര്‍ മുതല്‍ DXB-യുടെ ഫ്‌ലൈറ്റ് ലിസ്റ്റില്‍ ചേര്‍ത്തിട്ടുള്ള ഏഴ് എയര്‍ലൈനുകളും പുതിയ സേവനങ്ങളും ലക്ഷ്യസ്ഥാനങ്ങളും ഇതാ:
ഈജിയന്‍ എയര്‍ലൈന്‍സ്: ATH – ഏഥന്‍സ്
എയര്‍ കാനഡ: YVR – വാന്‍കൂവര്‍
ബാത്തിക് എയര്‍: KUL – ക്വാലാലംപൂര്‍
Eurowings: BER – ബെര്‍ലിന്‍, STR – സ്റ്റട്ട്ഗാര്‍ട്ട്
ട്രാന്‍സാവിയ: LYS – ലിയോണ്‍, MRS – മാര്‍സെയില്‍
വിര്‍ജിന്‍ അറ്റ്‌ലാന്റിക് എയര്‍വേസ്: LHR – ലണ്ടന്‍
TUS എയര്‍വേസ്: LCA – ലാര്‍നാക്ക
അവധിക്ക് യാത്ര ചെയ്യുകയാണോ?
വിന്റര്‍ സീസണ്‍, പ്രത്യേകിച്ച് ക്രിസ്മസ്, ന്യൂ ഇയര്‍ എന്നിവയ്ക്ക് മുന്നോടിയായി, ഡിഎക്‌സ്ബിയുടെ ഏറ്റവും തിരക്കേറിയ കാലഘട്ടങ്ങളിലൊന്നാണിത്. പ്രവാസികള്‍ കുടുംബത്തോടൊപ്പവും ആയിരക്കണക്കിന് സന്ദര്‍ശകരും അവധിക്കാലത്ത് നഗരത്തിലേക്ക് വരുന്നു.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത


ശ്രദ്ധിക്കുക ഇക്കാര്യങ്ങള്‍
നിമിഷങ്ങള്‍ക്കുള്ളില്‍ പാസ്പോര്‍ട്ട് നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സ്മാര്‍ട്ട് ഗേറ്റുകള്‍ ഉപയോഗിക്കുക.
ഫ്‌ലൈറ്റിന് ഏകദേശം മൂന്നോ നാലോ മണിക്കൂര്‍ മുമ്പ് എയര്‍പോര്‍ട്ടില്‍ എത്തിച്ചേരുക.
ലഭ്യമായ എല്ലായിടത്തും ഓണ്‍ലൈന്‍, സ്വയം സേവന ഓപ്ഷനുകള്‍ ഉപയോഗിക്കുക.
വീട്ടിലിരുന്ന് ലഗേജുകള്‍ തൂക്കിനോക്കുക, രേഖകള്‍ മുന്‍കൂട്ടി പരിശോധിക്കുക, സുരക്ഷാ പരിശോധനകള്‍ക്ക് തയ്യാറെടുക്കുക എന്നിവ ചെയ്താല്‍ എയര്‍പോര്‍ട്ടില്‍ ധാരാളം സമയം ലാഭിക്കാം.
തിരക്കേറിയ സമയങ്ങളില്‍ വിമാനത്താവളത്തിലേക്കുള്ള റോഡുകളില്‍ ട്രാഫിക് പ്രശ്‌നമുണ്ടാകും. എയര്‍പോര്‍ട്ടിലേക്ക് നേരത്തെ പുറപ്പെടുക
വിമാനത്താവളത്തിലേക്കും തിരിച്ചും ദുബായ് മെട്രോ സേവനം ഉപയോഗിച്ചാല്‍ തിരക്ക് ഒഴിവാക്കാം
തിരക്കുള്ള സമയങ്ങളില്‍ ടെര്‍മിനലിനുള്ളില്‍ സാധാരണയായി യാത്രക്കാരെ മാത്രമേ അനുവദിക്കൂ എന്നതിനാല്‍ വീട്ടില്‍ നിന്ന് യാത്ര പറഞ്ഞ് ഇറങ്ങുക

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/JxRiqR7KGM35HvbbRMSFHo

Related Posts

Leave a Reply

Your email address will not be published. Required fields are marked *