dubai shopping festival 2023 : യുഎഇ: ഏറെ പുതുമകളോടെ എത്തുന്നു ലോകത്തെ ഏറ്റവും ആവേശകരമായ ഷോപ്പിങ് ഉത്സവം - Pravasi Vartha DUBAI

dubai shopping festival 2023 : യുഎഇ: ഏറെ പുതുമകളോടെ എത്തുന്നു ലോകത്തെ ഏറ്റവും ആവേശകരമായ ഷോപ്പിങ് ഉത്സവം

ഏറെ പുതുമകളോടെ എത്തുന്നു ലോകത്തെ ഏറ്റവും ആവേശകരമായ ഷോപ്പിങ് ഉത്സവം. ദുബായ് ഷോപ്പിങ് ഫെസ്റ്റിവല്‍ (ഡി.എസ്.എഫ്) dubai shopping festival 2023 ആരംഭിക്കാന്‍ ഒരുങ്ങുന്നു. ഡി.എസ്.എഫിന്റെ 29ാം പതിപ്പ് ഡിസംബര്‍ എട്ട് മുതല്‍ 2024 ജനുവരി 14 വരെ നടക്കും.
പ്രാദേശികവും ആഗോളവുമായ ബ്രാന്‍ഡുകളുടെ പ്രമോഷനുകളും റീട്ടെയില്‍ ഡീലുകളും വിനോദങ്ങളുടെ വന്‍നിര, പോപ്-അപ് മാര്‍ക്കറ്റുകള്‍, ഡൈനിങ് അനുഭവങ്ങള്‍, ഡ്രോണ്‍ ഷോകള്‍, കലാ ഇവന്റുകള്‍, ഇന്‍സ്റ്റലേഷനുകള്‍ എന്നിവ ഒരുക്കും. അതോടൊപ്പം കായിക മത്സരങ്ങള്‍, ഒരു ആഡംബര അപ്പാര്‍ട്‌മെന്റും കാറുകളും പണവും നേടാനുള്ള അവസരമൊരുക്കുന്ന നറുക്കെടുപ്പ് എന്നിവയും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. രാജ്യാന്തരവും പ്രാദേശികവുമായ സംഗീതജ്ഞര്‍ അവതരിപ്പിക്കുന്ന സംഗീതവിരുന്നുകള്‍, ബാസ്‌കറ്റ് ബാള്‍ മത്സരങ്ങള്‍, എക്‌സ് ക്ലൂസിവ് ഷോപ്പിങ്, വിവിധ ഇന്‍സ്റ്റലേഷന്‍സ്, വെടിക്കെട്ട് എന്നിവയും സംഘടിപ്പിക്കുന്നുണ്ട്.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

38 ദിവസം നീളുന്ന ഫെസ്റ്റിവല്‍ ലോകത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ റീട്ടെയില്‍ ഫെസ്റ്റിവലായാണ് കണക്കാക്കുന്നത്. ഷോപ്പിങ് ഫെസ്റ്റിവലിന്റെ സമയത്ത് എല്ലാ ദിവസവും ആവേശകരമായ പരിപാടികള്‍ കാണികള്‍ക്ക് അനുഭവിക്കാന്‍ സാധിക്കുമെന്നാണ് സംഘാടകരായ ദുബായ് ഫെസ്റ്റിവല്‍സ് ആന്‍ഡ് റീട്ടെയില്‍ എസ്റ്റാബ്ലിഷ്മെന്റ് അറിയിച്ചിരിക്കുന്നത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/JxRiqR7KGM35HvbbRMSFHo

Related Posts

Leave a Reply

Your email address will not be published. Required fields are marked *