uae authority : സലൂണുകള്‍ക്കും ബ്യൂട്ടി പാര്‍ലറുകള്‍ക്കും മാര്‍ഗനിര്‍ദേശങ്ങളുമായി യുഎഇ അതോറിറ്റി - Pravasi Vartha UAE

uae authority : സലൂണുകള്‍ക്കും ബ്യൂട്ടി പാര്‍ലറുകള്‍ക്കും മാര്‍ഗനിര്‍ദേശങ്ങളുമായി യുഎഇ അതോറിറ്റി

സലൂണുകള്‍ക്കും ബ്യൂട്ടി പാര്‍ലറുകള്‍ക്കും മാര്‍ഗനിര്‍ദേശങ്ങളുമായി യുഎഇ അതോറിറ്റി. ഹെയര്‍ സലൂണുകളിലും ബ്യൂട്ടി സെന്ററുകളിലും സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ ഉപയോഗിക്കുന്നത് സംബന്ധിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഷാര്‍ജ സിറ്റി മുനിസിപ്പാലിറ്റി uae authority പുറപ്പെടുവിച്ചു. എല്ലാവരുടെയും ആരോഗ്യത്തിനും സുരക്ഷയ്ക്കുമായി ഈ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ അതോറിറ്റി സലൂണുകളോട് നിര്‍ദ്ദേശിച്ചു.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഇവയൊക്കെ
വ്യക്തമായ ലേബലുകള്‍ ഇല്ലാതെ കോസ്‌മെറ്റിക് ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നത്
മിശ്രിതങ്ങള്‍ ഉണ്ടാക്കുക, ക്രീമുകളും എണ്ണകളും യോജിപ്പിക്കുക, വീടുകളില്‍ ഉണ്ടാക്കുന്ന മിശ്രിതങ്ങള്‍ ഉപയോഗിക്കുക എന്നിവ ഒഴിവാക്കുക
AHA, BHA തുടങ്ങിയ ഫ്രൂട്ട് ആസിഡുകള്‍ അടങ്ങിയ ക്രീമുകള്‍ ഉപയോഗിക്കരുത്
0.2 ശതമാനത്തിലധികം ഫോര്‍മാല്‍ഡിഹൈഡ് അടങ്ങിയ കെരാറ്റിന്‍ പോലുള്ള ഹെയര്‍ സ്ട്രൈറ്റനിംഗ് ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കരുത്
ഹൈഡ്രോക്വിനോണ്‍ ഉള്ള ക്രീമുകള്‍ ഉപയോഗിക്കരുത്
കോര്‍ട്ടികോസ്റ്റീറോയിഡുകള്‍ അല്ലെങ്കില്‍ ഡെറിവേറ്റീവുകള്‍ അടങ്ങിയ ക്രീമുകള്‍ ഉപയോഗിക്കാന്‍ പാടില്ല
ചര്‍മ്മത്തെ വെളുപ്പിക്കുന്നതോ ‘സ്ലിം ഡൗണ്‍’ ചെയ്യുന്നതോ ആയ ക്രീമുകള്‍ ഉപയോഗിക്കരുത്
മെഡിക്കല്‍ അല്ലെങ്കില്‍ ചികിത്സാ ആവശ്യങ്ങള്‍ക്കായി കോസ്‌മെറ്റിക് ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നതിന് അനുമതിയില്ല
നിരോധിത സൗന്ദര്യവര്‍ദ്ധക വസ്തുക്കളുടെ ഉപയോഗം പാടില്ല
കഴിഞ്ഞയാഴ്ച, അബുദാബിയിലെ വനിതാ ബ്യൂട്ടി സെന്ററുകള്‍, കുട്ടികളുടെ സലൂണുകള്‍, പുരുഷ സലൂണുകള്‍ എന്നിവ ഉദ്യോഗസ്ഥര്‍ പരിശോധിക്കുകയും ഉടമകളും ജീവനക്കാരും നടത്തിയ നിയമലംഘനങ്ങള്‍ അവലോകനം ചെയ്യുകയും ചെയ്തിരുന്നു. ഇത്തരം സ്ഥലങ്ങളില്‍ ഉപയോഗിക്കുന്ന വസ്തുക്കളുടെ എക്‌സ്‌പെററി ഡേറ്റ് പരിശോധിച്ചു. അതോടൊപ്പം ഫലപദവും ഉയര്‍ന്ന നിലവാരമുള്ളതുമായ ഉപകരണങ്ങള്‍ ഉണ്ടോയെന്ന് ഉറപ്പാക്കി.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/JxRiqR7KGM35HvbbRMSFHo

Related Posts

Leave a Reply

Your email address will not be published. Required fields are marked *