norka roots : വിദേശത്ത് ജോലി നേടാന്‍ മികച്ച അവസരമൊരുക്കി നോര്‍ക്ക - Pravasi Vartha JOB

norka roots : വിദേശത്ത് ജോലി നേടാന്‍ മികച്ച അവസരമൊരുക്കി നോര്‍ക്ക

വിദേശത്ത് ജോലി നേടാന്‍ മികച്ച അവസരമൊരുക്കി നോര്‍ക്ക. കേരളത്തില്‍ നിന്നുളള നഴ്‌സുമാര്‍ക്ക് കാനഡയിലെ ന്യൂ ഫോണ്ട്‌ലന്‍ഡ് & ലാബ്രഡോര്‍ പ്രവിശ്യയില്‍ ജോലി നേടാന്‍ നോര്‍ക്ക റൂട്ട്‌സ് – കാനഡ റിക്രൂട്ട്‌മെന്റ് norka roots അവസരങ്ങളൊരുക്കുന്നു. റിക്രൂട്ട്‌മെന്റ് നവംബര്‍ 27 മുതല്‍ ഡിസംബര്‍ 3 വരെ കൊച്ചി ലേ-മെറിഡിയന്‍ ഹോട്ടലില്‍ നടക്കും. ഡിസംബര്‍ 4 ന് പുതുതായി തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്കുള്ള അവബോധ പരിപാടിയും നടക്കും.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

ഡിസംബര്‍ 5 ന് കനേഡിയന്‍ സംഘം തിരികെ മടങ്ങും. ന്യൂ ഫോണ്ട്‌ലന്‍ഡ് & ലാബ്രഡോര്‍ സര്‍ക്കാറിന്റെയും, ആരോഗ്യമന്ത്രാലയത്തിന്റെയും ഉന്നതഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന എട്ടംഗ പ്രതിനിധിസംഘമാണ് അഭിമുഖങ്ങള്‍ നടത്തുന്നത്. നോര്‍ക്ക റിക്രൂട്ട്‌മെന്റ് വിഭാഗം പ്രതിനിധികളും പങ്കെടുക്കും. അപേക്ഷ നല്‍കിയവരില്‍ നിന്നും കാനഡയിലെ എന്‍.എല്‍ ഹെല്‍ത്ത് സര്‍വ്വീസസ് വെരിഫൈ ചെയ്ത ഉദ്യോഗാര്‍ത്ഥികളെയാണ് അഭിമുഖങ്ങള്‍ക്ക് ക്ഷണിക്കുന്നത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/JxRiqR7KGM35HvbbRMSFHo

Related Posts

Leave a Reply

Your email address will not be published. Required fields are marked *