uae national day abu dhabi : യുഎഇ ദേശീയദിനം; അവധിയാഘോഷം അതിരുവിടരുത്; മുന്നറിയിപ്പുമായി അധികൃതര്‍ - Pravasi Vartha UAE

uae national day abu dhabi : യുഎഇ ദേശീയദിനം; അവധിയാഘോഷം അതിരുവിടരുത്; മുന്നറിയിപ്പുമായി അധികൃതര്‍

യുഎഇ ദേശീയദിന അവധിയാഘോഷവുമായി ബന്ധപ്പെട്ട മുന്നറിയിപ്പുമായി അധികൃതര്‍. യു.എ.ഇ ആഭ്യന്തര മന്ത്രാലയമാണ് ഇത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ uae national day abu dhabi കഴിഞ്ഞദിവസം പുറത്തിറക്കിയത്. മൂന്നു ദിവസമാണ് ഇത്തവണ പൊതു, സ്വകാര്യ മേഖലകളില്‍ അവധി പ്രഖ്യാപിച്ചിട്ടുള്ളത്. ശനി, ഞായര്‍, തിങ്കള്‍ ദിവസങ്ങളിലെ അവധിക്ക് പുറമെ, വെള്ളിയാഴ്ച വിദൂര ജോലിക്ക് അനുമതിയുമുണ്ട്.
സാധാരണ വലിയ ആഘോഷ പരിപാടികളാണ് വിവിധ എമിറേറ്റുകളിലായി നടക്കാറുള്ളത്. ചിലയിടങ്ങളില്‍ ആഘോഷം ആഴ്ചകളോളം നീളാറുമുണ്ട്. ഇത്തവണ ഷാര്‍ജയടക്കം വിവിധയിടങ്ങളില്‍ ഔദ്യേഗിക ചടങ്ങുകള്‍ തന്നെ ആരംഭിച്ചിട്ടുണ്ട്. പ്രവാസികള്‍ക്കിടയിലും നിരവധി പരിപാടികളാണ് ദേശീയദിനത്തോടനുബന്ധിച്ച് ഒരുക്കിയിട്ടുള്ളത്. ആഘോഷ ദിവസങ്ങളില്‍ പൊതു സുരക്ഷ ഉറപ്പുവരുത്തുന്നതിന് ആവശ്യമായ മുന്‍കരുതല്‍ നിര്‍ദേശങ്ങളാണ് അധികൃതര്‍ പുറപ്പെടുവിച്ചിട്ടുള്ളത്. റോഡുകളില്‍ ആഘോഷം അതിരുവിടുന്നത് ഒഴിവാക്കുന്നതിന് മന്ത്രാലയം പുറപ്പെടുവിച്ച നിര്‍ദേശങ്ങള്‍ ചുവടെ:
പൊതു നിര്‍ദേശങ്ങള്‍
മാര്‍ച്ചുകളും നിശ്ചയിക്കാത്ത ഒത്തുചേരലുകളും പാടില്ല
യു.എ.ഇയുടേത് അല്ലാത്ത പതാകകള്‍ ഉയര്‍ത്തരുത്
ദേശീയദിനവുമായി ബന്ധപ്പെട്ടല്ലാത്ത സ്‌കാഫുകള്‍ ഉപയോഗിക്കരുത്
പാട്ട്, മുദ്രാവാക്യം എന്നിവയുടെ ശബ്ദം പരിധിവിടരുത്. ഇവ ദേശീയദിനവുമായി ബന്ധപ്പെട്ടവയായിരിക്കണം
യു.എ.ഇയുമായും ദേശീയദിനവുമായും ബന്ധമില്ലാത്ത അലങ്കാരങ്ങള്‍ ഷോപ്പുകളില്‍ സ്ഥാപിക്കാന്‍ പാടില്ല

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

മറ്റു നിര്‍ദ്ദേശങ്ങള്‍
താമസക്കാര്‍ ട്രാഫിക് നിയമങ്ങള്‍ പാലിക്കുകയും പൊലീസ് നിര്‍ദേശങ്ങള്‍ പാലിക്കുകയും വേണം.
നമ്പര്‍ പ്ലേറ്റില്‍ കൃത്രിമം കാണിക്കുകയോ വാഹനത്തിന്റെ നിറം മാറ്റുകയോ വിന്‍ഡ്ഷീല്‍ഡ് ഇരുണ്ടതാക്കുകയോ നിറം നല്‍കുകയോ ചെയ്യരുത്.
ദേശീയ ദിനാഘോഷങ്ങളുമായി ബന്ധമില്ലാത്ത സ്റ്റിക്കറുകളും അടയാളങ്ങളും ലോഗോകളും വാഹനത്തില്‍ ഒട്ടിക്കുന്നത് ഒഴിവാക്കണം.
ആഘോഷങ്ങള്‍ക്കിടയില്‍ റോഡുകളിലെ ദൂരപരിധി പാലിക്കണം. അനുവദനീയമായ പരിധിയില്‍ കവിയുന്നില്ലെന്ന് ഉറപ്പാക്കണം.
സണ്‍റൂഫിലൂടെയോ ജനാലകളിലൂടെയോ പുറത്തേക്ക് ഒരു പ്രവര്‍ത്തനവും ഉണ്ടാകരുത്.
വാഹനങ്ങളുടെ എക്സ്ഹോസ്റ്റ് സിസ്റ്റത്തിലോ എന്‍ജിനുകളുടെ ഘടനയിലോ മാറ്റം വരുത്തുകയോ കൂട്ടിച്ചേര്‍ക്കുകയോ ചെയ്യരുത്.
വാഹനമോടിക്കുന്നവര്‍ ഗതാഗതം തടസ്സപ്പെടുത്തുകയോ റോഡ് അടക്കുകയോ ചെയ്യരുത്.
ഇട റോഡുകളിലും ബാഹ്യ റോഡുകളിലും സ്റ്റണ്ടുകള്‍ നടത്തുന്നത് കര്‍ശനമായി നിരോധിച്ചിരിക്കുന്നു.
കാറിന്റെ മുന്‍ഭാഗമോ വശങ്ങളോ പിന്‍ഭാഗമോ സ്റ്റിക്കര്‍, സണ്‍ ഷേഡുകള്‍ എന്നിവ ഉപയോഗിച്ച് മൂടാന്‍ പാടില്ല.
ഡ്രൈവര്‍മാരോ കാല്‍നടയാത്രക്കാരോ ഏതെങ്കിലും പാര്‍ട്ടി സ്‌പ്രേ ഉപയോഗിക്കുന്നതിനും കര്‍ശന നിരോധനമുണ്ട്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/JxRiqR7KGM35HvbbRMSFHo

Related Posts

Leave a Reply

Your email address will not be published. Required fields are marked *