dubai run : ജനങ്ങള്‍ക്കൊപ്പം റോഡിലൂടെ ഓടി ഷെയ്ഖ് ഹംദാന്‍; ഒപ്പം കൂടി യുഎഇയിലെ ലക്ഷകണക്കിന് ഫിറ്റ്നസ് പ്രേമികള്‍ - Pravasi Vartha DUBAI

dubai run : ജനങ്ങള്‍ക്കൊപ്പം റോഡിലൂടെ ഓടി ഷെയ്ഖ് ഹംദാന്‍; ഒപ്പം കൂടി യുഎഇയിലെ ലക്ഷകണക്കിന് ഫിറ്റ്നസ് പ്രേമികള്‍

ജനങ്ങള്‍ക്കൊപ്പം റോഡിലൂടെ ഓടി ഷെയ്ഖ് ഹംദാന്‍. ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗണ്‍സില്‍ ഓഫ് ദുബായ് ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ലോകത്തെ ഏറ്റവും വലിയ ഫണ്‍ റണ്‍ ഇവന്റായ ദുബായ് റണിന് dubai run ഷെയ്ഖ് സായിദ് റോഡില്‍ വച്ച് നേതൃത്വം നല്‍കി. 226,000 ഫിറ്റ്നസ് പ്രേമികള്‍ ദുബായ് കിരീടാവകാശിയുടെ കൂടെ ചേര്‍ന്നു.
ഓട്ടക്കാര്‍ക്ക് 10 കിലോമീറ്റര്‍ റൂട്ടും 5 കിലോമീറ്റര്‍ റൂട്ടും തിരഞ്ഞെടുക്കാന്‍ സാധിക്കുന്ന വിധത്തിലാണ് പരിപാടി ക്രമീകരിച്ചിരുന്നത്. ഫ്യൂച്ചര്‍ മ്യൂസിയത്തിന് സമീപമുള്ള ഷെയ്ഖ് സായിദ് റോഡില്‍ ആരംഭിച്ച 5 കിലോമീറ്റര്‍ റൂട്ട് ബുര്‍ജ് ഖലീഫയും ദുബായ് ഓപ്പറയും കടന്ന് ദുബായ് മാളിനടുത്ത് അവസാനിച്ചു. 10 കിലോമീറ്റര്‍ റൂട്ട് മ്യൂസിയം ഓഫ് ദി ഫ്യൂച്ചറിന് സമീപം ആരംഭിച്ചു. ദുബായ് കനാല്‍ പാലം കടന്ന്, തുടര്‍ന്ന് ഷെയ്ഖ് സായിദ് റോഡിലൂടെ ലൂപ്പ് ചെയ്ത് ദുബായ് ഇന്റര്‍നാഷനല്‍ ഫിനാന്‍ഷ്യല്‍ സെന്റിലാണ് (ഉകഎഇ) ഗേറ്റില്‍ ഫിനിഷ് ചെയ്തത്.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

ഈ വര്‍ഷത്തെ ദുബായ് റണില്‍ പങ്കെടുക്കാന്‍ എത്തിയ ഓട്ടക്കാരുടെയും വാക്കര്‍മാരുടെയും ‘ഓറഞ്ച് ആര്‍മി’ ദുബായുടെ ഷെയ്ഖ് സായിദ് റോഡിലൂടെ ഓടിയതോടെ ദുബായ് ഫിറ്റ്‌നസ് ചലഞ്ചിന് സമാപനമായി. ഷെയ്ഖ് ഹംദാനൊപ്പം ഓടിയ സംഘത്തില്‍ യുഎഇ ബഹിരാകാശ സഞ്ചാരികളായ ഡോ. സുല്‍ത്താന്‍ അല്‍നെയാദി, ഹസ്സ അല്‍മന്‍സൂരി എന്നിവരും ഉണ്ടായിരുന്നു. 10 കിലോമീറ്റര്‍ നീണ്ട യാത്രയില്‍ ഉടനീളം ഇരുവരും പങ്കുചേര്‍ന്നു. രാജ്യാന്തര ബഹിരാകാശ നിലയത്തിലെ തന്റെ ചരിത്രപരമായ ആറ് മാസത്തെ യാത്രയില്‍ ഡോ. അല്‍ നെയാദി ദുബായ് ഫിറ്റ്നസ് ചലഞ്ച് പതാക കൂടെ കൊണ്ടുപോയിരുന്നു. ഈ പ്രതീകാത്മക പ്രവൃത്തിയിലൂടെ യുഎഇയില്‍ ദൈനംദിന വ്യായാമത്തിന്റെയും സജീവമായ ജീവിതശൈലിയുടെയും പ്രാധാന്യം സമൂഹത്തെ അറിയിക്കുന്നതിനാണ് അല്‍ നെയാദി ലക്ഷ്യമിട്ടത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/JxRiqR7KGM35HvbbRMSFHo

Related Posts

Leave a Reply

Your email address will not be published. Required fields are marked *