airport : അതിശക്തമായ മഴയില്‍ വെള്ളം കയറിയത് ദുബായ് വിമാനത്താവളത്തിലോ? വൈറല്‍ വീഡിയോ കാണാം - Pravasi Vartha DUBAI

airport : അതിശക്തമായ മഴയില്‍ വെള്ളം കയറിയത് ദുബായ് വിമാനത്താവളത്തിലോ? വൈറല്‍ വീഡിയോ കാണാം

ഗള്‍ഫ് രാജ്യങ്ങളില്‍ ഇപ്പോള്‍ തുടരെ മഴ പെയ്യുന്നുണ്ട്. വരണ്ട ഭൂപ്രദേശമായതിനാല്‍ അതിശക്തമായ മഴയെ പ്രതിരോധിക്കാനുള്ള തരത്തിലുള്ള നിര്‍മിതികള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ കുറവായിരിക്കും. എന്നാല്‍ കാലാവസ്ഥ വ്യതിയാനം തകിടം മറിച്ചതോടെ കാര്യങ്ങള്‍ കുഴപ്പത്തിലായി. മഴയില്ലാത്തിടത്ത് അതിശക്തമായ മഴയായി. ഇതിന്റെ ആഘാതം കഴിഞ്ഞദിവസം ഒരു വിമാനത്താവളത്തിലും airport പ്രതിഫലിച്ചു.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

അതിശക്തമായ മഴയില്‍ ലോകത്തെ ഏറ്റവും ആഢംബരപൂര്‍ണമായ വിമാനത്താവളത്തിലേക്ക് വെള്ളം അടിച്ചുകയറുകയായിരുന്നു. തറയില്‍ മുഴുവനും വെള്ളം തളം കെട്ടിനില്‍ക്കുന്ന അവസ്ഥയായി. യാത്രക്കാരാകട്ടെ മഴക്കോട്ട് ധരിച്ച് നില്‍പ്പായി. ഫ്‌ലോര്‍ ടൈല്‍സിനിടയില്‍ നിന്ന് വെള്ളം പുറത്തേക്കു വരുന്നതിന്റെ ദൃശ്യം ഒന്നരകോടിയിലധികം പേരാണ് കണ്ടത്. ദുബായ് വിമാനത്താവളത്തിലെ കാഴ്ചയെന്ന് പറഞ്ഞാണ് വിഡിയോ പ്രചരിക്കുന്നത്. എന്നാല്‍ ചിലര്‍ ഇക്കാര്യം നിരസിച്ചിട്ടുണ്ട്. അറബിയില്‍ എഴുതിയ ബോര്‍ഡുകള്‍ വ്യക്തമാണെങ്കിലും ഏത് വിമാനത്താവളമെന്ന് വ്യക്തമല്ല.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/JxRiqR7KGM35HvbbRMSFHo

Related Posts

Leave a Reply

Your email address will not be published. Required fields are marked *