kerala police : 17 വര്‍ഷം മുമ്പ് സിപിഎം നേതാവിനെ കൊലപ്പെടുത്തി നാടുവിട്ടു; ഒടുവില്‍ ഗള്‍ഫില്‍ നിന്ന് പിടികൂടി കേരള പൊലീസ് - Pravasi Vartha KERALA

kerala police : 17 വര്‍ഷം മുമ്പ് സിപിഎം നേതാവിനെ കൊലപ്പെടുത്തി നാടുവിട്ടു; ഒടുവില്‍ ഗള്‍ഫില്‍ നിന്ന് പിടികൂടി കേരള പൊലീസ്

17 വര്‍ഷം മുമ്പ് സിപിഎം നേതാവിനെ കൊലപ്പെടുത്തി നാടുവിട്ട പ്രതി പിടിയില്‍. സിപിഎം മണ്‍വിള ബ്രാഞ്ചംഗമായ മുരളീധരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി 17 വര്‍ഷത്തിന് ശേഷം സൗദിയില്‍ നിന്ന് അറസ്റ്റ് ചെയ്തു. കൊലപാതകം നടത്തിയ ശേഷം മുങ്ങിയ പ്രതി കിഴക്കുംകര സ്വദേശി ബൗഡന്‍ എന്ന സുധീഷിനെ(36) സൈബര്‍സിറ്റി അസി. കമീഷണര്‍ ഡി.കെ പൃഥ്വിരാജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം kerala police ഇന്റര്‍പോളിന്റെ സഹായത്തോടെ സൗദിയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതിയെ വ്യാഴാഴ്ച കരിപ്പൂരിലെത്തിച്ചു.
കൊലപാതകശേഷം മുങ്ങിയ സുധീഷിനായി പൊലീസ് കേരളത്തിനകത്തും പുറത്തും അന്വേഷണം നടത്തിയിരുന്നു. പ്രതിയെക്കുറിച്ചുള്ള വിവരം കേരള പൊലീസ് ഇന്റര്‍പോളിന് കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്റര്‍പോള്‍ സുധീഷിനെതിരെ റെഡ്കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. റിയാദില്‍ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു പ്രതി.
വിവരം ലഭിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണര്‍ സി എച്ച് നാഗരാജുവിന്റെ നിര്‍ദേശപ്രകാരമാണ് ഡി.കെ പൃഥ്വിരാജിന്റെ നേതൃത്വത്തിലുള്ള സംഘം സൗദിയിലേക്ക് പുറപ്പെട്ടത്. തുമ്പ സി.ഐ ശിവകുമാര്‍, സീനിയര്‍ സി.പി.ഒ മണികണ്ഠന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച തിരുവനന്തപുരത്ത് എത്തിക്കുന്ന പ്രതിയെ സെഷന്‍സ് കോടതിയില്‍ ഹാജരാക്കും.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

2006 നവംബര്‍ 30നാണ് കേസിനാസ്പദമായ സംഭവം. മണ്‍വിളയില്‍ ലഹരി മാഫിയ–ഗുണ്ടാ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരുന്ന ഒരു സംഘമാളുകളെ പൊലീസ് പിടികൂടിയിരുന്നു. രക്ഷപ്പെട്ട മറ്റൊരു പ്രതിയെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിച്ചു. മുരളീധരന്റെ നേതൃത്വത്തിലാണ് സാമൂഹികവിരുദ്ധ സംഘങ്ങള്‍ക്കെതിരെ നാട്ടുകാര്‍ സംഘടിച്ചത്. ഇതിലുള്ള വിരോധമാണ് കൊലപാതകത്തിലെത്തിയത്.
സുധീഷിനെതിരെ നിരവധി കേസില്‍ വാറന്റ് നിലവിലുണ്ട്. സുധീഷ് അറസ്റ്റിലായ സാഹചര്യത്തില്‍ വിചാരണ നടപടികള്‍ വേഗത്തിലാക്കുമെന്ന് പൊലീസ് അറിയിച്ചു. കേസില്‍ ഒരു പ്രതി നേരത്തേ പിടിയിലായിരുന്നു. കേസിലെ ഒന്നാം പ്രതി രാജേന്ദ്രബാബു, രണ്ടാം പ്രതി ഷൈനു എന്നിവര്‍ ഒളിവിലാണ്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/JxRiqR7KGM35HvbbRMSFHo

Related Posts

Leave a Reply

Your email address will not be published. Required fields are marked *